ട്രഫാൾഗർ യുദ്ധം
Battle of Trafalgar | |||||||
---|---|---|---|---|---|---|---|
the Trafalgar Campaign ഭാഗം | |||||||
The Battle of Trafalgar, as seen from the starboard mizzen shrouds of the Victory by J. M. W. Turner (oil on canvas, 1806 to 1808) | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
United Kingdom | First French Empire Kingdom of Spain | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Horatio Nelson † Cuthbert Collingwood | Pierre-Charles Villeneuve # Federico Gravina (DOW) | ||||||
ശക്തി | |||||||
33 ships (27 ships of the line and six others) | 41 ships
(France: 18 ships of the line and eight others Spain: 15 ships of the line) | ||||||
നാശനഷ്ടങ്ങൾ | |||||||
458 dead 1,208 wounded Total: 1,666[1] | France: 10 ships captured, one ship destroyed, 2,218 dead, 1,155 wounded, 4,000 captured[2] Spain: Aftermath: Total: 13,781 |
1805 ഒക്ടോബർ 21ന് ബ്രിട്ടിഷ് നാവിക സേനയും നെപ്പോളിയന്റെ ഫ്രഞ്ച് നാവിക സേനയുടെയും സ്പാനിഷ് നാവികസേനയും സഖ്യവും തമ്മിൽ സ്പെയിനിന്റെ തെക്കു പടിഞ്ഞാറേ തീരത്ത് ട്രഫാൾഗർ മുനമ്പിനടുത്ത് നടന്ന ചരിത്ര പ്രസിദ്ധമായ ഒരു യുദ്ധമാണ് ട്രഫാൾഗർ യുദ്ധം. യുദ്ധത്തിൽ ബ്രിട്ടിഷ് നാവിക സേന നിർണ്ണായകമായ വിജയം നേടി. നെപ്പോളിയന്റെ ബ്രിട്ടൻ കീഴടക്കാനുള്ള മോഹങ്ങൾക്ക് തടയിട്ട യുദ്ധമായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. ഫ്രഞ്ച് -സ്പാനിഷ് സംയുക്ത സേനയെ അഡ്മിറൽ പൈറെ വില്ലെന്യു ആയിരുന്നു. ബ്രിട്ടിഷ് നേവിയെ നയിച്ചത് പ്രഗൽഭനായ ബ്രിട്ടിഷ് നാവികൻ അഡ്മിറൽ ഹൊറേഷ്യോ നെൽസനാണ്. ബ്രിട്ടിഷ് സൈന്യത്തെ വിജയത്തിലെത്തിച്ചെങ്കിലും ഈ യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.
യുദ്ധം
[തിരുത്തുക]കാഡിസ് ഉൾക്കടലിൽനിന്ന് സേനയെ പിൻവലിക്കാനുള്ള നീക്കത്തിലായിരുന്ന 33 കപ്പലുകളടങ്ങിയ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സേനയെ 27 കപ്പലുമായി ബ്രിട്ടിഷ് നാവികസേനആക്രമിക്കുകയായിരുന്നു. ഒരേസമയം രണ്ടു ഭാഗത്തുനിന്നും ആക്രമണം നടത്തി ശത്രുവിന്റെ ശ്രദ്ധ തിരിക്കുന്ന തന്ത്രമായിരുന്നു നെൽസൺ ഈ യുദ്ധത്തിൽ പ്രയോഗിച്ചത്. കാഡിസ് ഉൾക്കടലിൽ ഒക്ടോബർ 21-ന് ഉച്ചയോടെ ആരംഭിച്ച യുദ്ധം, നാലര മണിക്കൂർ നീണ്ടുനിന്നു. ഫ്രഞ്ച് - സ്പാനിഷ് സഖ്യത്തിന്റെ ഇരുപതോളം കപ്പലുകൾ നശിപ്പിച്ച് ബ്രിട്ടിഷ് കപ്പൽപ്പട നിർണായക വിജയം നേടി. ഈ യുദ്ധത്തിൽ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സൈനിക നിരയിലെ 4500-ഓളം പേർ മരണമടയുകയും 2500-ഓളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ബ്രിട്ടിഷ് ഭാഗത്തെ ആൾനാശം 500ഓളമായിരുന്നു. 1200-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്രഞ്ച് സേനാ നായകൻ വില്ലെന്യു യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ടു. ഈ യുദ്ധത്തിൽ ഏറ്റ ഗുരുതരമായ പരിക്കുമൂലമാണ് ഹൊറേഷ്യോ നെൽസണ് കൊല്ലപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ Adkin 2007, p. 524 .
- ↑ 2.0 2.1 Adkins 2004, p. 190 .
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- നെൽസണ്ടെ നാവികസേന
- Read about French Muster Rolls from the Battle of Trafalgar on The National Archives' website.
- എച്ച്.എം.എസ്. വിക്ടറി പോർട്ട്സ്മൗത്ത് ഹിസ്റ്റോറിക്ക് ഡോക്ക്യാർഡിൽ സന്ദർശിക്കുക Archived 2008-03-15 at the Wayback Machine
- എച്ച്.എം.എസ്. വിക്ടറി റോയൽ നേവി വെബ്സൈറ്റ് Archived 2012-02-13 at the Wayback Machine
- Nelson's Memorandum – battle plan – in the British Library Archived 2016-12-07 at the Wayback Machine
- Interactive guide:ട്രഫാൾഗർ യുദ്ധം educational presentation by Guardian Unlimited
- A. J. West's "Our Navy": Wreath laying on HMS Victory, October 1905 Archived 2012-03-31 at the Wayback Machine
- BBC Battlefield Academy: Battle of Trafalgar game created by Solaris Media Archived 2011-07-16 at the Wayback Machine (now Playniac Archived 2011-07-15 at the Wayback Machine) for the bicentenary.
- BBC video (42 min.) of the re-enactment of the Battle of Trafalgar off Portsmouth on 28 June 2005
- Concert Overture – Trafalgar 1805
- The London Gazette Extraordinary, 6 November 1805 original published dispatches, Naval History: Great Britain, EuroDocs: Primary Historical Documents From Western Europe, Brigham Young University Library. Retrieved 27 July 2006