ടർണർ ജോൺ നേപ്പിയർ
ടർണർ ജോൺ | |
---|---|
17th Prime Minister of Canada | |
ഓഫീസിൽ June 30, 1984 – September 17, 1984 | |
Monarch | Elizabeth II |
മുൻഗാമി | Pierre Trudeau |
പിൻഗാമി | Brian Mulroney |
Leader of the Opposition | |
ഓഫീസിൽ September 17, 1984 – February 7, 1990 | |
Monarch | Elizabeth II |
പ്രധാനമന്ത്രി | Brian Mulroney |
മുൻഗാമി | Brian Mulroney |
പിൻഗാമി | Herb Gray |
25th Minister of Finance | |
ഓഫീസിൽ January 28, 1972 – September 10, 1975 | |
പ്രധാനമന്ത്രി | Pierre Trudeau |
മുൻഗാമി | Edgar Benson |
പിൻഗാമി | Donald Stovel Macdonald |
31st Minister of Justice | |
ഓഫീസിൽ July 6, 1968 – January 27, 1972 | |
പ്രധാനമന്ത്രി | Pierre Trudeau |
മുൻഗാമി | Pierre Trudeau |
പിൻഗാമി | Otto Lang |
23rd Solicitor General of Canada | |
ഓഫീസിൽ April 20, 1968 – July 5, 1968 | |
പ്രധാനമന്ത്രി | Pierre Trudeau |
മുൻഗാമി | Lawrence Pennell |
പിൻഗാമി | George McIlraith |
1st Minister of Consumer and Corporate Affairs | |
ഓഫീസിൽ December 21, 1967 – July 5, 1968 | |
പ്രധാനമന്ത്രി | Lester Pearson Pierre Trudeau |
പിൻഗാമി | Ron Basford |
Registrar General of Canada | |
ഓഫീസിൽ 1967 | |
പ്രധാനമന്ത്രി | Lester Pearson |
മുൻഗാമി | Guy Favreau |
പിൻഗാമി | Himself Minister of Consumer and Corporate Affairs |
Minister without Portfolio | |
ഓഫീസിൽ 1965–1967 | |
പ്രധാനമന്ത്രി | Lester Pearson |
Parliamentary Secretary to the Minister of Northern Affairs and National Resources | |
ഓഫീസിൽ 1963–1965 | |
പ്രധാനമന്ത്രി | Lester Pearson |
മുൻഗാമി | None |
പിൻഗാമി | Stanley Haidasz |
Member of Parliament for St. Lawrence—St. George | |
ഓഫീസിൽ 1962–1968 | |
മുൻഗാമി | Egan Chambers |
പിൻഗാമി | District abolished |
Member of Parliament for Ottawa—Carleton | |
ഓഫീസിൽ 1968 – February 12, 1976 | |
മുൻഗാമി | Paul Tardif |
പിൻഗാമി | Jean Pigott |
Member of Parliament for Vancouver Quadra | |
ഓഫീസിൽ 1984–1993 | |
മുൻഗാമി | Bill Clarke |
പിൻഗാമി | Ted McWhinney |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Richmond, Surrey, England | ജൂൺ 7, 1929
രാഷ്ട്രീയ കക്ഷി | Liberal |
പങ്കാളി | Geills Turner |
കുട്ടികൾ | 4 (three sons and one daughter) |
വസതിs | Vancouver, British Columbia |
അൽമ മേറ്റർ | University of British Columbia University of Oxford University of Paris |
ജോലി | Lawyer |
ഒപ്പ് | |
കാനഡയിലെ മുൻ പ്രധാനമന്ത്രിയായിരുന്നു ടർണർ ജോൺ നേപ്പിയർ. 1929 ജൂൺ 7-ന് ഇംഗ്ലണ്ടിലെ റിച്ച്മണ്ടിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം 1932-ൽ കാനഡയിലേക്കു കുടിയേറിപ്പാർത്തതോടുകൂടിയാണ് ടർണർക്ക് കാനഡയിലെ രാഷ്ട്രീയ നേതാവാകുവാൻ അവസരം ലഭിച്ചത്. ഒട്ടാവായിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്ന് 1949-ൽ ബിരുദമെടുത്തു. പിന്നീട് ഓക്സ്ഫോഡ്, പാരിസ് സർവകലാശാലകളിലും പഠനം നടത്തി. അതിനുശേഷം മോൺട്രിയലിൽ നിന്നു നിയമബിരുദം സമ്പാദിക്കുകയും 1954-ൽ ക്യൂബക്കിൽ അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുകയും ചെയ്തു. ക്രമേണ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു.
ലിബറൽ പാർട്ടിയുടെ പ്രവർത്തകനായി മാറി. നിസ്തന്ദ്രമായ പ്രവർത്തനം, 1962-ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് കാനഡയിലെ കോമൺസ് സഭയിലംഗമാകുവാൻ വഴിതെളിച്ചു. 1968 ജൂലൈയിൽ വകുപ്പില്ലാ മന്ത്രിയായും പിന്നീട് നിയമകാര്യമന്ത്രിയായും നിയമിതനായി. 1972-ൽ ധനകാര്യമന്ത്രിയാകുവാൻ സാധിച്ചുവെങ്കിലും ടർണർ 75-ൽ സ്ഥാനമൊഴിഞ്ഞ് അഭിഭാഷ വൃത്തിയിലേക്കു മടങ്ങുകയാണുണ്ടായത്. പിന്നീട്, ഒരിടവേളയ്ക്കുശേഷം, 1984-ൽ വീണ്ടും രാഷ്ട്രീയരംഗത്തു സജീവമായി പ്രവർത്തിച്ചു തുടങ്ങി. കാനഡയിലെ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോ തൽസ്ഥാനത്തുനിന്നും വിരമിക്കുവാൻ താത്പര്യം പ്രകടിപ്പിച്ചതോടെ പാർട്ടിനേതാവായി തെരഞ്ഞെടുക്കപ്പെട്ട ടർണർ 1984 ജൂൺ 30-ന് പ്രധാനമന്ത്രിയായി അധികാരമേറ്റു. അടുത്ത സെപ്റ്റബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതുമൂലം ടർണർക്ക് പ്രധാനമന്ത്രിപദം നഷ്ടമായി. 1988 നവമ്പറിലെ തെരഞ്ഞെടുപ്പിലും ലിബറൽ പാർട്ടിക്ക് പരാജയം സംഭവിച്ചു. പ്രതികൂല രാഷ്ട്രീയ സാഹചര്യം ശക്തമായപ്പോൾ, 1990 ഫെബ്രുവരിയിൽ ഇദ്ദേഹം ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പാർലമെന്റിലെ പ്രതിപക്ഷനേതാവെന്ന പദവിയും ഉപേക്ഷിച്ചു. ജൂണിൽ പാർലമെന്റിൽനിന്നും രാഷ്ട്രീയ മത്സരങ്ങളിൽനിന്നും പൂർണമായും വിരമിച്ചതിനുശേഷം തന്റെ സ്വന്തം തട്ടകമായ അഭിഭാഷകവൃത്തിയിലേക്കു മടങ്ങി.
പുറംകണ്ണികൾ
[തിരുത്തുക]- John Napier Turner
- John Napier Turner
- Turner, John Napier Archived 2011-02-28 at the Wayback Machine.
- John Napier Turner
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടർണർ ജോൺ നേപ്പിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |