Jump to content

ഡയസ്പൈറോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡയസ്പൈറോസ്
Diospyros chloroxylon
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Diospyros

Type species
Diospyros lotus
L.
Diversity
About 750 species
Synonyms[1]
  • Cargillia R.Br.
  • Cavanillea Desr.
  • Ebenus Kuntze (nom. illeg.)
  • Embryopteris Gaertn.
  • Guaiacana Duhamel (nom. illeg.)
  • Idesia Scop.
  • Maba J.R.Forst. & G.Forst.
  • Mabola Raf.
  • Macreightia A.DC.
  • Noltia Thonn.
  • Paralea Aubl.
  • Pimia Seem.
  • Rhaphidanthe Hiern ex Gürke
  • Ropourea Aubl.
  • Royena L.
  • Tetraclis Hiern

എബണേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ഡയസ്പൈറോസ് (Diospyros) എഴുനൂറിന് മുകളിൽ സ്പീഷീസുകൾ ഉള്ള ഇവയിലെ അംഗങ്ങൾ ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖലയിലും കണ്ടുവരുന്നു. ഇവയിൽ കറുത്ത കാതലുള്ള മരങ്ങളെ പൊതുവേ എബണി എന്നും ഫലവര്ഗ്ഗച്ചെടികളെ പെഴ്സിമെൻ എന്നും വർഗ്ഗീകരിക്കാം.[2]

സവിശേഷത

[തിരുത്തുക]

സവിശേഷ ഗുണങ്ങളുള്ള ഫലവൃക്ഷങ്ങളും കരുത്തുറ്റ തടിത്തരങ്ങളും ഡയസ്പൈറോസ് ജനുസ്സിലുണ്ട്, ചിലവ കുറ്റിച്ചെടികളായും ഇലകൊഴിയും വൃക്ഷങ്ങളായും നിത്യഹരിത മരങ്ങളായും നിലകൊള്ളുന്നു. മറ്റു ചിലവ പ്രാദേശികമായ ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ പ്രത്യേകമായ സംഭാവനകൾ നല്കുകയും ചെയ്യുന്നു.

ബീഡിമരം (കൊറൊമാൻഡൽ എബണി)

ഉപയോഗം

[തിരുത്തുക]

കാതലുള്ള മരങ്ങളായ എബണി വിഭാഗവും ഫലവർഗ്ഗച്ചെടികളായ പെഴ്സിമെൻ വിഭാഗവും പുരാതനകാലം മുതല്ക്കേ മനുഷ്യരാശിയ്ക്ക് ആത്മീയവവും സാമ്പത്തികവുമായി ഉപകാരപ്പെട്ടു വരുന്നുണ്ട്. എബണി വിഭാഗം തന്നെ കറുത്ത കരുത്തുറ്റ തടികളായും ബ്രൌൺ നിറത്തിലും കറുത്ത നിരത്തിലുമുള്ള വരകളോട് കൂടിയ തടിത്തരങ്ങളായും ലഭ്യമാണ്. കൊറൊമാൻഡൽ എബണിയുടെ (തെണ്ട്) ഇലകൾ ബീഡി നിര്മ്മാണത്തിനും[3], മറ്റു ചില സ്പീഷീസുകൾ മരുന്ന് നിർമ്മാണത്തിനും വ്യാപകമായി ഉപയോഗിക്കുന്നു.

വിവിധയിനം ഡയസ്പൈറോസുകൾ

[തിരുത്തുക]
ശാസ്ത്രനാമം പ്രാദേശികനാമം
Diospyros melanoxylon തെണ്ട്
Diospyros montana മലയകത്തി
Diospyros paniculata കാരമരം
Diospyros blancoi മബോളോ
Diospyros affinis കാട്ടുതുവര
Diospyros malabarica പനച്ചി
Diospyros ebenum കരിമരം
Diospyros Ovalifolia ചെറുതുവര

ഇതും കാണുക

[തിരുത്തുക]

ഡയസ്പൈറോസ് ഇനങ്ങളുടെ വിശദമായ പട്ടിക

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. United States Department of Agriculture (1998). "Germplasm Resources Information Network". Archived from the original on 2014-10-30. Retrieved 2016-04-21. {{cite web}}: |chapter= ignored (help)
  2. "U.S. National Plant Germplasm System". Archived from the original on 2016-01-20. Retrieved 2016-04-21.
  3. Diospyros melanoxylon Roxb. Economical Important from U.S. National Plant Germplasm System

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡയസ്പൈറോസ്&oldid=3986236" എന്ന താളിൽനിന്ന് ശേഖരിച്ചത്