ഡോറിസ് ലെസ്സിംഗ്
ഡോറിസ് ലെസ്സിംഗ് | |
---|---|
ജനനം | ഡോറിസ് മേ ടെയ്ലർ 22 ഒക്ടോബർ 1919 കെർമാന്ഷാ, പേർഷ്യ |
മരണം | 17 നവമ്പർ 2013 ലണ്ടൻ, യു.കെ. |
തൂലികാ നാമം | ജയ്ൻ സോമേഴ്സ് |
തൊഴിൽ | എഴുത്തുകാരി |
ദേശീയത | ബ്രിട്ടീഷ് |
Period | 1950 – 2013 |
Genre | ജീവചരിത്രം, നാടകം, സംഗീതനാടകം, നോവൽ , കവിത, ചെറുകഥ |
സാഹിത്യ പ്രസ്ഥാനം | ആധുനികം, ഉത്തരാധുനികം, സൂഫിസം, സോഷ്യലിസം, സ്ത്രീപക്ഷം,സയന്സ് ഫിക്ഷൻ |
ശ്രദ്ധേയമായ രചന(കൾ) |
|
അവാർഡുകൾ |
|
പങ്കാളി |
|
വെബ്സൈറ്റ് | |
http://www.dorislessing.org/ |
2007 ൽ സാഹിത്യത്തിനുളള നോബൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരിയാണ് ഡോറിസ് ലെസ്സിംഗ്[1] (22 ഒക്ടോബർ 1919 - 17 നവംബർ 2013). നോവലുകളും, ചെറുകഥകളും, സംഗീതനാടകങ്ങളും കവിതകളും അവരുടെ രചനകളിൽ പെടുന്നു.
ജീവചരിത്രം
[തിരുത്തുക]1919ൽ പേർഷ്യയിലാണ് ലെസ്സിംഗ് ജനിച്ചത്.[2] മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും റൊഡേഷ്യയിലുമായി ചെലവിട്ടു. 14 വയസ്സിൽ സ്കൂളിൽ പോക്കു നിർത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാൻ തുടങ്ങി. [3].1937-ൽ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943-ൽ വിവാഹമോചനവും നടന്നു. തുടർ ന്ന് ഗോട്ടഫ്രീഡ് ലെസ്സിംഗിനെ വിവാഹം ചെയ്തു; 1949-ൽ ആ ബന്ധവും വേർപെടുത്തി.അണവായുധങ്ങൾക്കും വർണ്ണവിവേചനത്തിനും എതിരായി ശബ്ധമുയർത്തിയ ലെസ്സിംഗിന് ഏറെ താമസിയാതെ ദക്ഷിണാഫ്രിക്ക വിടേണ്ടിവന്നു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെ അച്ഛനമ്മമാരെ ഏല്പിച്ച് രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടൊപ്പം ലെസ്സിംഗ് ഇംഗ്ളണ്ടിലെത്തി. 17 നവമ്പ 2013-ന് ലണ്ടനിലെ വസതിയിൽ വെച്ച് മരണമടഞ്ഞു.
സാഹിത്യജീവിതം
[തിരുത്തുക]ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing ( പുല്ലിന്റെ പാട്ട്) 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് ഹാർപ്പർ കോളിന്സ് പുറത്തിറക്കിയിട്ടുണ്ട്. [4]. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്നതാണ് Golden Notebook (സുവർണ്ണപുസ്തകം). 1962-ലാണ് പുറത്തുവന്നത്. ലെസ്സിംഗിന്റെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റേയും പുതിയ പതിപ്പ് ലഭ്യമാണ്. [5]
പ്രധാനകൃതികൾ
[തിരുത്തുക]'ദ് ഗോൾഡൻ നോട്ട്ബുക്ക്' (സുവർണ്ണപുസ്തകം), 'ദ് ഗുഡ് ടെററിസ്റ്റ്' (നല്ലവളായ ഭീകരവാദി) എന്നീ നോവലുകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്.[6]
നോവലുകൾ
[തിരുത്തുക]- ദ ഗ്രാസ് ഈസ് സിങ്ങിങ് (1950)
- Retreat to Innocence (1956)
- ദ ഗോൾഡൺ നോട്ട്ബുക്ക് (1962)
- ബ്രീഫിങ് ഫോർ ഡീസന്റ് ഇൻറ്റു ഹെൽl (1971)
- The Summer Before the Dark (1973)
- Memoirs of a Survivor (1974)
- The Diary of a Good Neighbour (as Jane Somers, 1983)
- If the Old Could... (as Jane Somers, 1984)
- ദ് ഗുഡ് ടെററിസ്റ്റ് (1985)
- The Fifth Child (1988)
- Love, Again (1996)
- Mara and Dann (1999)
- Ben, in the World (2000) – sequel to The Fifth Child
- The Sweetest Dream (2001)
- The Story of General Dann and Mara's Daughter, Griot and the Snow Dog (2005)
- ദ് ക്ലെഫ്റ്റ് (2007)
- Alfred and Emily (2008)
ചെറുകഥാ സമാഹാരങ്ങൾ
[തിരുത്തുക]- Five Short Novels (1953)
- The Habit of Loving (1957)
- A Man and Two Women (1963)
- African Stories (1964)
- Winter in July (1966)
- The Black Madonna (1966)
- The Story of a Non-Marrying Man (1972)
- This Was the Old Chief's Country: Collected African Stories, Vol. 1 (1973)
- The Sun Between Their Feet: Collected African Stories, Vol. 2 (1973)
- To Room Nineteen: Collected Stories, Vol. 1 (1978)
- The Temptation of Jack Orkney: Collected Stories, Vol. 2 (1978)
- Through the Tunnel (1990)
- London Observed: Stories and Sketches (1992)
- The Real Thing: Stories and Sketches (1992)
- Spies I Have Known (1995)
- The Pit (1996)
- The Grandmothers: Four Short Novels (2003)
അവലംബം
[തിരുത്തുക]- ↑ നൊബേൽ ജേത്രി ഡോറിസ് ലെസ്സിങ് അന്തരിച്ചു Archived 2013-11-18 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 18
- ↑ മാധ്യമം ദിനപത്രം Archived 2013-11-19 at the Wayback Machine. - 2013 നവംബർ 18
- ↑ ഡോറിസ് ലെസ്സിംഗ് ജീവചരിത്രം
- ↑ Doris Lessing (2008). Grass is singing. HarperCollins. ISBN 9780007498802.
- ↑ Doris Lessing (2007). Golden Notebook. Harper Collins. ISBN 9780007247202.
- ↑ "ഡിസി ബുക്ക്സ്". Archived from the original on 2013-03-01. Retrieved 2013-11-18.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |
- Pages using the JsonConfig extension
- Pages using Infobox writer with unknown parameters
- Biography template using bare URL in website parameter
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ (2001-2025)
- സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- നോബൽ സമ്മാനം നേടിയ വനിതകൾ
- 1919-ൽ ജനിച്ചവർ
- ഒക്ടോബർ 22-ന് ജനിച്ചവർ
- 2013-ൽ മരിച്ചവർ