ഡ്രങ്കൺ ഏഞ്ചൽ
ഡ്രങ്കൺ ഏഞ്ചൽ | |
---|---|
സംവിധാനം | അകിര കുറോസാവ |
നിർമ്മാണം | സോജിയോ മറ്റോകി |
രചന |
|
അഭിനേതാക്കൾ | |
സംഗീതം | |
ഛായാഗ്രഹണം | ടാകെയോ ഇറ്റോ |
ചിത്രസംയോജനം | അകിര കുറോസാവ |
സ്റ്റുഡിയോ | ടോഹോ സ്റ്റുഡിയോസ് |
വിതരണം | ടോഹോ |
റിലീസിങ് തീയതി |
|
രാജ്യം | ജപ്പാൻ |
ഭാഷ | ജാപ്പനീസ് |
സമയദൈർഘ്യം | 98 മിനിട്ടുകൾ |
1948 -ൽ ജപ്പാനിൽ പുറത്തിറങ്ങിയ ഒരു യാസുക ചലച്ചിത്രമാണ് ഡ്രങ്കൺ ഏഞ്ചൽ (酔いどれ天使 യോയിഡോറെ ടെൻഷി ). അകിര കുറോസാവയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെയും അകിര കുറസോവയും ഒരുമിച്ച് പ്രവർത്തിച്ച 16 ചലച്ചിത്രങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.
അമേരിക്കയുടെ അധിനിവേശത്തിനിടെയാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തിരക്കഥ അമേരിക്കൻ ഭരണകൂടത്തിന്റെ കീഴിലുള്ള ഒരു സെൻസർഷിപ്പ് ബോർഡിന്റെ സമ്മതം നേടണമെന്നുണ്ടായിരുന്നു. കുറോസാവ അധിനിവേശത്തെപ്പറ്റി മോശമായ പല സൂചനകളും സെൻസർ ബോർഡിന്റെ ശ്രദ്ധയിൽ പെടാതെ ഈ ചലച്ചിത്രത്തിൽ ഉൾപ്പെടുത്തി. ചിത്രീകരണത്തിനിടെ കുറോസാവയുടെ അച്ഛൻ മരണമടയുകയുണ്ടായി. അതിനിടെയുണ്ടായ സ്വകാര്യാനുഭവം ഇദ്ദേഹം ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം തിരഞ്ഞെടുക്കുന്നതിൽ ഉപയോഗിച്ചിട്ടുണ്ട്.
ടോഹോ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തത്. 98 മിനിട്ടാണ് ചിത്രത്തിന്റെ നീളം.
കഥ
[തിരുത്തുക]യുദ്ധാനന്തര ജപ്പാനിലെ ഒരു മദ്യാസക്തനായ ഡോക്ടറാണ് സാനഡ (ടകാഷി ഷിമൂറ). യുവാവും ചെറുകിട ഗുണ്ടയുമായ മാറ്റ്സുനാഗയെ (ടോഷിറോ മിഫ്യൂണെ) ഒരു വെടിവെപ്പിനുശേഷം ഇദ്ദേഹം ചികിത്സിക്കുന്നു. മാറ്റ്സുനാഗയ്ക്ക് ക്ഷയരോഗമാണെന്ന് മനസ്സിലാക്കുന്ന ഇദ്ദേഹം ചികിത്സ ആരംഭിക്കാനും മദ്യപാനവും സ്ത്രീലമ്പടസ്വഭാവവും ഉപേക്ഷിക്കാനും പറയുന്നു. മാറ്റ്സുനാഗയുടെ പഴയ ബോസായ ഒകാഡ ജയിലിൽ നിന്ന് വിടുതൽ ചെയ്യപ്പെടുന്നു. ഡോക്ടറുടെ അസിസ്റ്റന്റിന്റെ കാമുകനായിരുന്നു ഒകാഡ. അയാൾ തന്റെ ഗാങ് വീണ്ടും ഏറ്റെടുക്കാനുള്ള ശ്രമമാരംഭിക്കുന്നു. മറ്റ്സുനാഗ ഡോക്ടറുടെ ഉപദേശം അവഗണിക്കുന്നു. ഒകാഡയല്ല തന്റെ യഥാർത്ഥ സുഹൃത്ത് എന്ന് മറ്റ്സുനാഗ മനസ്സിലാക്കുന്നു. ഒകാഡയുമായി പോരിനിറങ്ങുന്ന മറ്റ്സുനാഗ മരണമടയുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ടകാഷി ഷിമൂറ - ഡോക്ടർ സനാഡ
- തോഷിറോ മിഫ്യൂണെ - മറ്റ്സുനാഗ
- റൈസാബുറോ യാമമോട്ടോ - ഒകാഡ
- മിചിയോ കോഗുറേ - നാനേ
- ചെയെകോ നാകാകിറ്റ - നഴ്സ് മിയോ
- ഐറ്റാരോ ഷിൻഡോ - ടകാഹാമ
- നോറികോ സെൻഗോകു - ജിൻ
- ഷിസുകോ കസാഗി - ഗായിക
- മസാവോ ഷിമിസു - ഒയാബൺ
- യോഷികോ കൂഗ - സ്കൂൾക്കുട്ടി
നിർമ്മാണം
[തിരുത്തുക]അമേരിക്കയുടെ അധിനിവേശത്തിനിടെയാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തിരക്കഥ അമേരിക്കൻ ഭരണകൂടത്തിന്റെ കീഴിലുള്ള ഒരു സെൻസർഷിപ്പ് ബോർഡിന്റെ സമ്മതം നേടണമെന്നുണ്ടായിരുന്നു. അധിനിവേശത്തിനെ എതിർക്കുന്ന പരാമർശങ്ങൾ ചലച്ചിത്രങ്ങളിൽ വരാൻ ബോർഡ് അനുവദിച്ചിരുന്നില്ല.
കുറോസാവ അധിനിവേശത്തെപ്പറ്റി മോശമായ പല സൂചനകളും സെൻസർ ബോർഡിന്റെ ശ്രദ്ധയിൽ പെടാതെ ഉൾപ്പെടുത്തി. ആദ്യ സീനിൽ അമേരിക്കൻ സൈനികർക്കായി പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത വേശ്യകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗുണ്ടകളും കാമുകിമാരും പാശ്ചാത്യ വസ്ത്രങ്ങളാണ് ധരിക്കുന്നത്. അവരുടെ മുടി പാശ്ചാത്യ രീതിയിലാണ്. ബ്ലാക്ക് മാർക്കറ്റ് ചേരിയിൽ കത്തിപ്പോയ ഒരു കെട്ടിടം ചിത്രീകരിക്കാൻ കുറസോവയ്ക്ക് അനുവാദം ലഭിച്ചില്ല.[1][2] ജോലിക്കാർ കുറവായിരുന്നതിനാലും ജോലി വളരെക്കൂടുതലായിരുന്നതിനാലും ഈ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സെൻസർ ബോർഡിന് സാധിച്ചില്ല.[2]
സംഗീതം
[തിരുത്തുക]കുറോസാവ ഒരു സീനിനെ എടുത്തുകാണിക്കുന്ന രീതിയിൽ അതിനോട് എതിർ സ്വഭാവമുള്ള സംഗീതമാണ് ഉപയോഗിച്ചത്. ചിത്രീകരണത്തിനിടെ കുറോസാവയുടെ അച്ഛൻ മരണമടഞ്ഞു. ദുഃഖിതനായിരിക്കുന്ന അദ്ദേഹം ദ കുക്കൂ വാൾട്ട്സ് എന്ന സന്തോഷസ്വഭാവമുള്ള സംഗീതം കേൾക്കാനിടയായി. ഈ സംഗീതം അദ്ദേഹം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
മറ്റ്സുനാഗയുടെ ജീവിതത്തിലെ ഏറ്റവും ദുഃഖഭരിതമായ ഒരു സാഹചര്യത്തിൽ (തന്നെ തന്റെ യജമാനൻ ഉപയോഗിക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ) ഈ സംഗീതം പശ്ചാത്തലത്തിൽ കേൾക്കാം. തന്റെ അച്ഛന്റെ മരണവാർത്തയറിഞ്ഞപ്പോൾ താൻ കേട്ട അതേ സംഗീതം കണ്ടുപിടിച്ച് അതാണ് കുറോസാവ ഈ സീനിൽ ഉപയോഗിച്ചത്.[2] ഒകാഡയെ കാണിക്കുന്ന ആദ്യ സീനിൽ "ഡൈ മോറിറ്റാറ്റ് ഫോൺ മാക്കി മെസ്സർ" എന്ന സംഗീതം ഗിത്താറിൽ വായിക്കുന്നഹ്റ്റായി കാണിക്കാനാണ് ആഗ്രഹിച്ചത്. കർട്ട് വൈൽ സംഗീതം കൊടുത്ത് ബെർട്ടോൾട്ട് ബ്രെക്റ്റ് വരികളെഴുതിയ സംഗീതമായിരുന്നു ഇത്. ഡൈ ഡ്രൈഗ്നോഷെനോപർ എന്ന നാടകത്തിലേതായിരുന്നു ഈ സംഗീതം. സെൻസർ ബോർഡ് ജർമനിയുമായി ബന്ധമുള്ള ഒരു വിഷയവും ചിത്രത്തിൽ വരരുത് എന്നാഗ്രഹിച്ചതിനാൽ ഈ സീൻ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.