Jump to content

തതേവ് മൊണാസ്ട്രി

Coordinates: 39°22′46″N 46°15′00″E / 39.379367°N 46.250031°E / 39.379367; 46.250031
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തതേവ് മൊണാസ്ട്രി
Տաթևի վանք
തതേവ് മൊണാസ്ട്രി സമുച്ചയവും അതിൻ്റെ കോട്ടകൊത്തളങ്ങളും.
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTatev, Syunik Province, Armenia
നിർദ്ദേശാങ്കം39°22′46″N 46°15′00″E / 39.379367°N 46.250031°E / 39.379367; 46.250031
മതവിഭാഗംഅർമേനിയൻ അപ്പസ്തോലിക് ചർച്ച്
രാജ്യംഅർമേനിയ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്‌തുവിദ്യാ മാതൃകArmenian
തറക്കല്ലിടൽ8th century

തതേവ് മൊണാസ്ട്രി തെക്കുകിഴക്കൻ അർമേനിയയിലെ സ്യൂനിക് പ്രവിശ്യയിലെ തതേവ് ഗ്രാമത്തിനടുത്ത് ഒരു വലിയ ബസാൾട്ട് പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന 9-ആം നൂറ്റാണ്ടിലെ അർമേനിയൻ അപ്പസ്തോലിക് ക്രിസ്ത്യൻ ആശ്രമമാണ്. "തതേവ്" എന്ന പദം സാധാരണയായി ആശ്രമത്തെയാണ് സൂചിപ്പിക്കുന്നത്. വൊറോട്ടൻ നദിയുടെ അഗാധമായ മലയിടുക്കിൻ്റെ വിളുമ്പിലാണ് ഈ ആശ്രമ സമുച്ചയം നിലകൊള്ളുന്നത്. സ്യൂണിക്കിൻ്റെ ബിഷപ്പ് സീറ്റ് എന്നറിയപ്പെടുന്ന തതേവ്, സാമ്പത്തിക, രാഷ്ട്രീയ, ആത്മീയ, സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന നിലയിൽ പ്രദേശത്തിൻ്റെ ചരിത്രത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. വായോട്സ് ഡിസോർ പ്രവിശ്യയിലെ നോറവാങ്കിനൊപ്പം അർമേനിയയിലെ ഏറ്റവും അറിയപ്പെടുന്ന രണ്ട് ആശ്രമങ്ങളിൽ ഒന്നായി തതേവ് മൊണാസ്ട്രി വിശേഷിപ്പിക്കപ്പെടുന്നു.[1]

14-ഉം 15-ഉം നൂറ്റാണ്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ട അർമേനിയൻ മധ്യകാല സർവ്വകലാശാലകളിലൊന്നായിരുന്ന തതേവ് സർവകലാശാലയ്ക്ക് ആതിഥേയത്വം വഹിച്ചിരുന്ന ഈ ആശ്രമം ശാസ്ത്രം, മതം, തത്ത്വചിന്ത എന്നിവയുടെ പുരോഗതിക്കും പുസ്തകങ്ങളുടെ പുനപ്രസിദ്ധീകരണത്തിനും മിനിയേച്ചർ പെയിൻ്റിംഗിൻ്റെ വികസനത്തിനും സംഭാവനകൾ നൽകി. അർമേനിയൻ സംസ്കാരത്തിൻ്റെയും വിശ്വാസത്തിൻ്റെയും സംരക്ഷണത്തിന് തതേവ് സർവകലാശാലയിലെ പണ്ഡിതന്മാർ അതിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിൽപ്പെലും സംഭാവന നൽകിയിരുന്നു.

മഠത്തിൻ്റെ പുനരുദ്ധാരണവും വിദ്യാഭ്യാസ പാരമ്പര്യവും പുനഃസ്ഥാപിക്കുക, തതേവിലെ സന്യാസജീവിതം പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് ടാറ്റേവ് പുനരുജ്ജീവന പരിപാടിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിൻ്റെ ഭാഗമാണ് 2010 ഒക്ടോബറിൽ തുറന്ന ടാറ്റേവിൽ നിന്ന് ഹാലിഡ്‌സർ ഗ്രാമത്തിലേക്കുള്ള കേബിൾകാർ സർവ്വീസായ വിംഗ്സ് ഓഫ് ടാറ്റേവ് ഏരിയൽ ട്രാംവേ.[2][3][4] ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഈ നോൺ-സ്റ്റോപ്പ് ഡബിൾ ട്രാക്ക് കേബിൾ കാർ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[5]

ചരിത്രം

[തിരുത്തുക]

തെക്ക്-കിഴക്കൻ അർമേനിയയിൽ, പുരാതന അർമേനിയൻ സ്യൂനിക് പ്രദേശത്തെ ഗോറിസ് നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെയും യെറിവാനിൽ നിന്ന് 280 കിലോമീറ്റർ ദരത്തിലുമാണ് തതേവ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്. ഒരു പഗൻ ക്ഷേത്രത്തിന് ആതിഥ്യമരുളുന്ന ക്രിസ്ത്യൻ കാലഘട്ടം മുതൽക്ക് ടാറ്റേവ് പീഠഭൂമി ഉപയോഗത്തിലുണ്ട്. നാലാം നൂറ്റാണ്ടിൽ അർമേനിയയുടെ ക്രിസ്ത്യൻവൽക്കരണത്തെത്തുടർന്ന് പഗൻ ക്ഷേത്രത്തിന് പകരം ലളിതമായ ഒരു പള്ളി സ്ഥാപിക്കപ്പെട്ടു.[6]

9-ആം നൂറ്റാണ്ടിൽ സ്യൂനിക്കിലെ ബിഷപ്പിൻ്റെ ആസ്ഥാനമായി മാറിയതോടെയാണ് തതേവ് മൊണാസ്ട്രിയുടെ വികസനം ആരംഭിച്ചത്. തൻറെ ഹിസ്റ്ററി ഓഫ് സ്യൂനിക് എന്ന കൃതിയിൽ, ചരിത്രകാരനായ സ്റ്റെപാനോസ് ഓർബെലിയൻ 848-ൽ സ്യൂനിക്കിലെ ഫിലിപ്പ് രാജകുമാരൻ്റെ സാമ്പത്തിക സഹായത്തിലൂടെ പഴയ പള്ളിക്ക് സമീപം ഒരു പുതിയ പള്ളിയുടെ നിർമ്മാണത്തെക്കുറിച്ച് വിവരിക്കുന്നു. ഈ കേന്ദ്രത്തിൻ്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രാധാന്യം വർദ്ധിച്ചതോടെ, പഴയ കെട്ടിടങ്ങൾ അതിൻ്റെ ആവശ്യകതകൾക്ക് അനുയോജ്യമല്ലാത്തതിനാൽ പുതിയ ആശ്രമം പണിയാൻ ബിഷപ്പ് ഹോവാനെസ് (ജോൺ) സ്യൂനിക്കിലെ ആഷോട്ട് രാജകുമാരൻ്റെ സാമ്പത്തിക സഹായം നേടി.[7]

പതിനൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, തതേവ് മൊണാസ്ട്രി ഏകദേശം 1,000 സന്യാസിമാർക്കും ധാരാളം കരകൗശല വിദഗ്ധർക്കും ആതിഥ്യമരുളിയിരുന്നു. 1044-ൽ, അയൽ രാജ്യങ്ങളുടെ സായുധ സേന സെൻ്റ് ഗ്രിഗറി പള്ളിയും അതിൻ്റെ ചുറ്റുമുള്ള കെട്ടിടങ്ങളും നശിപ്പിച്ചുവെങ്കിലും അത് ഉടൻ തന്നെ പുനർനിർമ്മിച്ചു. 1087-ൽ, കോംപ്ലക്‌സിൻ്റെ വടക്കുഭാഗത്തായി സെൻ്റ് മേരിയുടെ പള്ളി നിർമ്മിക്കപ്പെട്ടു. 12-ാം നൂറ്റാണ്ടിലെ സെൽജൂക്ക് ആക്രമണത്തിലും 1136-ലെ ഭൂകമ്പത്തിലും ആശ്രമത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. 1170-ൽ സെൽജുക് തുർക്കികൾ ആശ്രമം കൊള്ളയടിക്കുകയും ഏകദേശം 10,000 കയ്യെഴുത്തുപ്രതികൾ കത്തിക്കുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ബിഷപ്പ് സ്റ്റെഫാനോസിൻ്റെ ശ്രമഫലമായാണ് ആശ്രമം പണിതത്.[8]

മംഗോളിയൻ ഭരണകാലത്ത് ആശ്രമത്തിന് നികുതി ഇളവ് അനുവദിച്ചിരുന്നു. ഓർബെലിയൻ കുടുംബത്തിൻ്റെ സഹായത്തോടെ ആശ്രമം അതിൻറെ സാമ്പത്തിക ശക്തി വീണ്ടെടുത്തു. 1286-ൽ, ഓർബെലിയനുകൾ ആശ്രമത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, സ്റ്റെപാനോസ് ഓർബെലിയൻ മെത്രാപ്പോലീത്തയായി പ്രഖ്യാപിക്കപ്പെടുകയും ചുറ്റുമുള്ള നിരവധി രൂപതകളെ അതിൻ്റെ മണ്ഡലത്തിനുള്ളിൽ വീണ്ടും ഒന്നിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തതോടെ അതിൻ്റെ സ്വാധീനം കൂടുതൽ വർദ്ധിച്ചു. 14-ആം നൂറ്റാണ്ടിൽ ഇവിടെ സർവ്വകലാശാല സ്ഥാപിതമായതോടെ തതേവ് ആശ്രമം അർമേനിയൻ സംസ്കാരത്തിൻ്റെ പ്രധാന കേന്ദ്രമായി മാറി.[9]

സ്യൂണിക്കിനെതിരെയുള്ള തിമൂറിൻറെ സൈനിക പ്രവർത്തനം (1381-1387), തതേവ് ആശ്രമവും അതിൻ്റെ പ്രദേശങ്ങളുടെ ഒരു പ്രധാന ഭാഗവും കൊള്ളയടിക്കുകയും കത്തിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. 1434-ൽ ഷാരൂഖിൻ്റെ ആക്രമണസമയത്ത് ആശ്രമത്തിന് ഒരു അധിക പ്രഹരം കൂടിയേറ്റു.[10] 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ പുനർജനിച്ച ആശ്രമത്തിൻറെ ഘടനകൾ പുനഃസ്ഥാപിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്തു. 1796-ൽ ആഗ മഹ്മെത് ഖാൻ്റെ നേതൃത്വത്തിൽ പേർഷ്യൻ സൈന്യത്തിൻ്റെ നുഴഞ്ഞുകയറ്റത്തിനിടെ ഇത് വീണ്ടും കൊള്ളയടിക്കപ്പെട്ടു.[11] 1836-ൽ, പോളോജെനിയ അടിച്ചേൽപ്പിക്കുക വഴി തതേവിലെ മെട്രോപൊളിറ്റൻ അധികാരികളുടെ ഭരണം സാറിസ്റ്റ് റഷ്യ അവസാനിപ്പിച്ചതോടെ സ്യൂനിക് യെരേവൻ രൂപതയുടെ ഭാഗമായിത്തീർന്നു.[12]

1921 ഏപ്രിൽ 26 ന്, തതേവിൽ നടന്ന 2-ാമത് പാൻ-സാംഗസൂറിയൻ കോൺഗ്രസ്, റിപ്പബ്ലിക് ഓഫ് മൗണ്ടൈനസ് അർമേനിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തതേവ് മലയിടുക്ക്, സിസിയൻ, ഗ്ന്ദേവാസ് തുടങ്ങിയ പ്രദേശങ്ങൾ ഈ റിപ്പബ്ലിക്കിൽ ഉൾപ്പെടുന്നു. ഗോറിസ് നഗരം ഈ അംഗീകരിക്കപ്പെടാത്ത റിപ്പബ്ലിക്കിൻറെ തലസ്ഥാനവും ഗാരെജിൻ നഷ്‌ദെ അതിൻ്റെ പരമോന്നത കമാൻഡറുമായി മാറി. 1931 ലെ ഭൂകമ്പത്തെത്തുടർന്ന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ച ആശ്രമത്തിലെ സെൻ്റ്. പോൾ, സെൻ്റ് പീറ്റർ പള്ളിയുടെ മണി ഗോപുരവും തകർന്നു. അവസാന വർഷങ്ങളിൽ സെൻ്റ്. പോൾ, സെൻ്റ്. പീറ്റർ പള്ളി പുനർനിർമിച്ചവെങ്കിലും മണി ഗോപുരം ഇന്നും തകർന്നുകിടക്കുന്നു.

അവലംബം

[തിരുത്തുക]
  1. Holding, Nicholas (2019). Armenia with Nagorno Karabagh (5th ed.). Chalfont St. Peter, Bucks: Bradt Travel Guides. p. 319. ISBN 978-1784770792.
  2. Division, Hex. "Tatev Revival". IDeA (in ഇംഗ്ലീഷ്). Archived from the original on 2020-04-11. Retrieved 2020-03-27.
  3. "World's longest cable car line opens in Armenia". Agence France-Presse. 16 October 2010. Archived from the original on October 19, 2010. Retrieved 31 May 2013.
  4. "Armenia Launches World's Longest [http://www.tatever.am/en/wings-of-tatev-aerial-roadway Aerial Tramway]". Radio Free Europe/Radio Liberty. 17 October 2010. Retrieved 31 May 2013. {{cite news}}: External link in |title= (help)
  5. "Longest non-stop double track cable car". Guinness World Records. 16 October 2010. Retrieved 23 August 2011.
  6. See Tatev Village in the Annals of History.
  7. See Lusamut.net.
  8. See Find Armenia
  9. See Find Armenia
  10. See Find Armenia
  11. See Find Armenia
  12. Երանքեան, Վ. (1996). Հայ Լուսաւորութեան Կեդրոններ (Centres of Illumination in Armenia). Montreal: Horizon Publishing.
"https://ml.wikipedia.org/w/index.php?title=തതേവ്_മൊണാസ്ട്രി&oldid=4139778" എന്ന താളിൽനിന്ന് ശേഖരിച്ചത്