തുർക്കിയിലെ കുർദിഷ് കലാപം
| ||||||||||||||||||||||||||||||||||
തുർക്കി സർക്കാരും, വിവിധ കുർദിഷ് വിഭാഗങ്ങളും തമ്മിൽ 1978 നവംബർ 27 ന് ആരംഭിച്ച് ഇപ്പോഴും തുടരുന്ന സായുധപോരാട്ടങ്ങളാണ് കുർദിഷ് കലാപം എന്നറിയപ്പെടുന്നത്. സ്വതന്ത്ര കുർദിസ്താന്റെ രൂപീകരണം, തുർക്കി റിപ്പബ്ലിക്കിനകത്ത് കുർദുകൾക്ക് സ്വയംഭരണമോ കൂടുതൽ രാഷ്ട്രീയ-സാംസ്കാരിക അവകാശങ്ങൾ അനുവദിക്കുക തുടങ്ങിയവയാണ് കുർദിഷ് വിഭാഗങ്ങളുടെ ആവശ്യം. കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയാണ് ഈ പോരാട്ടങ്ങളുടെ മുൻനിരയിൽ നിൽക്കുന്നത്. 1980-കളുടെ തുടക്കത്തിൽ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഈ പോരാട്ടങ്ങളിൽ പതിനായിരക്കണക്കിനു പേർ മരണമടഞ്ഞിട്ടുണ്ട്.
പശ്ചാത്തലം
[തിരുത്തുക]തുർക്കിയുടെ തെക്കുകിഴക്കുഭാഗത്ത് അർമേനിയ, ഇറാഖ്, ഇറാൻ രാജ്യങ്ങളീലെ കുർദിഷ് പ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന മേഖലയിലാണ് കുർദ് വംശജർ അധിവസിക്കുന്നത്. ഇന്തോ-യൂറോപ്യൻ ജനതയിൽപ്പെട്ട കുർദുകൾ തുർക്കികൾക്കും വളരെക്കാലം മുൻപേ അനറ്റോളീയൻ പീഠഭൂമിയിൽ വാസമുറപ്പിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ മാത്രമാണ് തുർക്കികൾ ഇവിടെയെത്തുകയും മേഖല അധീനതയിലാക്കുകയും ചെയ്തത്. ഓട്ടൊമൻ തുർക്കിഷ് ഭരണകാലത്ത് പലപ്പോഴും കുർദുകൾ സാമ്രാജ്യത്തിനെതിരെ കലാപങ്ങളുയർത്തിയിരുന്നു.
ആധുനികതുർക്കിയിലെ കുർദുകളുടെ പ്രശ്നങ്ങൾ, മുസ്തഫ കമാൽ അത്താത്തുർക്കിന്റെ നയപരിപാടിയുടെ കാലത്ത് ആരംഭിച്ചതാണ്. തുർക്കി ദേശീയത ഉയർത്തിപ്പിടിക്കുന്നതിന്, തുർക്കിഷ് ഒഴികെയുള്ള മറ്റു ഭാഷകളുടെ ഉപയോഗമെല്ലാം അദ്ദേഹം നിരോധിച്ചിരുന്നു. ഇത് രാജ്യത്തെ അഞ്ചിലൊന്ന് വരുന്ന കുർദുകൾ, അവരുടെ മാതൃഭാഷ സംസാരിക്കുന്നത് വിലക്കപ്പെട്ടു. കമാൽ അത്താത്തുർക്കിന്റെ സർക്കാർ, കുർദിഷ് സ്കൂളൂകളും കോളേജുകളും പ്രസിദ്ധീകരണങ്ങളും സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. കുർദിഷ് ഭാഷയുടെ നിരോധനം, കുട്ടികളുടെ പേരിടലിൽ വരെ സ്വാധീനിച്ചു. അവരുടെ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത പേരുകൾ തുർക്കി ഭരണകൂടം അവർക്കു നൽകി. കുർദുകൾ പ്രതിഷേധിച്ചപ്പോൾ അതിഭീകരമായാണ് ഭരണകൂടം അവരെ നേരിട്ടത്. പലപ്പോഴും കുർദിഷ് പ്രദേശങ്ങളും രാജ്യത്തിന്റെ മറ്റു മേഖലകളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ചരിത്രവസ്തുതകളെ അവഗണിച്ച് കുർദുകളെ മലന്തുർക്കികൾ എന്ന് വിളിക്കുന്ന സർക്കാരിന്റെ നയവും വൻ പ്രതിഷേധത്തിനിടയാക്കി. 1187-ൽ കുരിശുയുദ്ധക്കാരിൽ നിന്നും ജെറുസലേം തിരിച്ചുപിടിച്ച സലാദിൻ അയൂബി ഒരു കുർദ് വംശജനായിരുന്നെന്നു പോലും തുർക്കിഷ് ചരിത്രപുസ്തകങ്ങളിൽ പരാമർശിച്ചിരുന്നില്ല. മറിച്ച് അദ്ദേഹം തുർക്കി രീതികളനുസരിച്ചാണ് തന്റെ സാമ്രാജ്യം ഭരിച്ചിരുന്നതെന്ന് സൂചിപ്പിച്ചു.
കുർദുകളെ തുർക്കികളുമായി ചേർക്കാനുള്ള തുർക്കി സർക്കാരിന്റെ ശ്രമം ഒരു പരിധിവരെ വിജയിച്ചിരുന്നു. 1970-കളിൽ കുർദുകളിൽ ഏതാണ്ട് മൂന്നിലൊന്നു പേർ മാത്രമേ സ്വയം കുർദുകളാണെന്ന് പറയുകയും കുർദിഷ് ഭാഷ ഉപയോഗിക്കാനാകുകയും ചെയ്തിരുന്നുള്ളൂ എന്നത് ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്.[64]
സായുധപ്പോരാട്ടം
[തിരുത്തുക]1970-കളുടെ തുടക്കത്തിൽ അബ്ദുള്ള ഓജലാന്റെ നേതൃത്വത്തിൽ, കമ്മ്യൂണിസ്റ്റ് വിപ്ലവ ആശയങ്ങളെ മുൻനിർത്തിയുള്ള സംഘടനയായാണ് കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെ ആരംഭം. വിദ്യാർത്ഥികൾക്ക് പ്രാമുഖ്യമുള്ള ഈ സംഘടന അങ്കാറ കേന്ദ്രീകരിച്ചായിരുന്നു രൂപം കൊണ്ടത്. കാലക്രമേണ കക്ഷിയുടെ പ്രവർത്തനമേഖല കുർദിഷ് ആവാസപ്രദേശമായ തെക്കുകിഴക്കൻ തുർക്കിയിലേക്ക് നീങ്ങുകയും കുർദിഷ് ദേശീയവാദം അതിന്റെ ആശയങ്ങളുടെ ഭാഗമാകുകയും ചെയ്തു. 1978 നവംബർ 27-ന് ഈ സംഘടന, കുർദിസ്താൻ വർക്കേഴ്സ് പാർട്ടി എന്ന പേര് സ്വീകരിക്കുകയും തങ്ങളുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വലതുപക്ഷവിഭാഗങ്ങളെ എതിരിടാനും ആരംഭിച്ചു.
കമ്മ്യൂണിസ്റ്റുകളടക്കമുള്ള തീവ്രവിഭാഗങ്ങളെ നിർമ്മാർജ്ജനം ചെയ്യുക എന്നതായിരുന്നു തുർക്കിയിൽ കെനാൻ എവ്രന്റെ നേതൃത്വത്തിൽ 1980-ൽ നടന്ന സൈനിക അട്ടിമറിയുടെ പ്രധാനലക്ഷ്യം. അട്ടിമറിയെത്തുടർന്നുണ്ടായ അടിച്ചമർത്തൽ കുർദിഷ് മേഖലയിൽ അതിക്രൂരമായിരുന്നു. ഇത് മുന്നിൽക്കണ്ടുകൊണ്ടുതന്നെ, സ്വതന്ത്രരാജ്യം ആവശ്യപ്പെട്ട പ്രക്ഷോഭം നടത്തിയിരുന്ന കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെ നേതാക്കൾ എല്ലാം അട്ടിമറിയുടെ തലേരാത്രി തന്നെ തുർക്കി വിട്ട് കടന്നു. എങ്കിൽക്കൂടിയും തെക്കുകിഴക്കൻ തുർക്കിയിലെ ജയിലുകളെല്ലാം കുർദിഷ് വംശജരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. കുർദിഷ് വംശത്തെ ഉന്മൂലനം ചെയ്യാനെന്നവണ്ണം ഭരണകൂടം ഈ നടപടി തുടർന്നുകൊണ്ടിരുന്നു.
ഇതിന്റെ മറുപടിയായി 1984 മാർച്ച് 21-ന് സിറിയയിൽ തമ്പടിച്ചിരുന്ന അബ്ദുള്ള ഓജലാന്റെ നേതൃത്വത്തിൽ, സ്വതന്ത്ര കുർദിസ്താൻ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൽ കുർദിസ്താൻ വർക്കേഴ്സ് പാർട്ടി സായുധസമരം ആരംഭിച്ചു. മലകളിലെ ഒളിത്താവളങ്ങൾ കേന്ദ്രമാക്കി, തുർക്കിയിലെ സൈനിക-സർക്കാർ കേന്ദ്രങ്ങളെയായിരുന്നു ഇവർ ലക്ഷ്യമാക്കിയിരുന്നത്. ഈ കലാപം അടുത്ത ഒന്നര ദശാബ്ദത്തിൽ ഏതാണ്ട് 40,000-ത്തോളം പേരുടെ ജീവനെടുത്തു.[64]
സർക്കാരിന്റെ അനുരഞ്ജനശ്രമങ്ങൾ
[തിരുത്തുക]കുർദിഷ് കലാപം നിയന്ത്രിക്കുന്നതിന് 1990-കളിൽ തുർക്കി സർക്കാർ ചില അനുരഞ്ജനനടപടികളെടുത്തു. 1991-ൽ കുർദിഷ് ഭാഷക്കു മേലുള്ള നിരോധനം നീക്കുകയും അനൗദ്യോഗികകാര്യങ്ങൾക്ക് ആ ഭാഷ ഉപയോഗിക്കാനുള്ള അനുവാദം നൽകുകയും ചെയ്തു.[65] കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ.) നേതൃത്വത്തിൽ 1995-ൽ നടന്ന വൻ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ, നവ്രുസിനെ (പുതുവർഷാഘോഷം) ഒരു തുർക്കിഷ് ആഘോഷമായി അംഗീകരിക്കുകയും തെക്കുകിഴക്കൻ തുർക്കിയിൽ നവ്രുസ് ദിനത്തിൽ തീ കത്തിക്കുന്നതിനും അതിനു മുകളിലൂടെ ചാടാനും കുർദുകൾക്ക് അനുവാദം നൽകി. തുർക്കിക്ക് യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നത് ലക്ഷ്യമാക്കി, പൗരാവകാശങ്ങൾ യൂറോപ്യൻ യൂണിയൻ മാനദണ്ഡത്തിലേക്കെത്തിക്കുന്നതിന് 2000-2002 കാലയളവിൽ ഭരണഘടനയിലടക്കം നിരവധി പരിഷ്കാരങ്ങൾ തുർക്കിയിലെ ബുലന്ത് എജവിത് സർക്കാർ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി കുർദിഷ് ഭാഷയിൽ വിദ്യാഭ്യാസത്തിനും വാർത്താവിനിമയത്തിനുമുള്ള അവകാശങ്ങൾ ലഭ്യമാക്കി.
2003-ൽ റെജപ് തയിപ് എർദ്വാന്റെ ഭരണകാലത്ത് കുർദുകൾക്ക് കൂടുതൽ സ്വാതന്ത്ര്യങ്ങൾ അനുവദിക്കപ്പെട്ടു. കുർദിഷ് അനുകൂലനിലപാടുകാരെ ശിക്ഷിക്കുന്നതിനായി മുൻപ് ഉപയോഗിക്കപ്പെട്ടിരുന്ന തീവ്രവാദവിരുദ്ധനിയമത്തിലെ കുപ്രസിദ്ധമായ എട്ടാം വകുപ്പ് ഒഴിവാക്കിയത് ഒരു പ്രധാനനിയമനിർമ്മാണമായിരുന്നു. ഇതോടൊപ്പം കുർദുകൾക്ക് സാംസ്കാരികാവകാശങ്ങളും, കുട്ടികൾക്ക് കുർദിഷ് പേരുകൾ ഇടാനും, കുർദിഷ് ഭാഷയിലുള്ള സ്വകാര്യ റേഡിയോ ടെലിവിഷൻ ചാനലുകൾക്കും അനുമതിയായി. 2005 ഓഗസ്റ്റിൽ കുർദിഷ് മേഖലയുടെ കേന്ദ്രമായിരുന്ന ദിയാർബകീർ നഗരത്തിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്ത്, കുർദിഷ് പ്രശ്നത്തിൽ തുർക്കി സർക്കാർ തെറ്റ് ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി എർദ്വാൻ പരസ്യമായി സമ്മതിച്ചു. ഒരു ഒത്തുതീർപ്പിനുള്ള അദ്ദേഹത്തിന്റെ ശ്രമത്തോട് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി അനുകൂലമായി പ്രതികരിക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു. [64]
അവലംബം
[തിരുത്തുക]- ↑ "Turkey's Kurdish tribes call PKK to leave country". TRTWorld. 2 സെപ്റ്റംബർ 2015. Archived from the original on 20 ഡിസംബർ 2016. Retrieved 6 മേയ് 2019.
- ↑ "Kurdish people unite against terror: Tribe of 65,000 pledge to stand up against PKK". Dailysabah.com.
- ↑ "Erdogan's new Kurdish allies". Kurdish Institute. Archived from the original on 2017-01-18. Retrieved 2020-08-31.
- ↑ MacDonald, Alex (14 September 2015). "Increasing tensions see resurgence of Turkey's far-right street movements". Middle East Eye. Retrieved 7 December 2016.
- ↑ "Kurds demand answers after battles in Cizre". al-monitor.com. 18 September 2015. Retrieved 17 April 2017.
- ↑ "Turkish Government-Associated Death Squads". thesop.org. Retrieved 17 April 2017.
- ↑ Metelits, Claire, Inside Insurgency: Violence, Civilians, and Revolutionary Group Behavior, (New York University Press, 2010), 154–155.
- ↑ https://www.news18.com/news/world/pakistan-backs-turkeys-offensive-against-kurds-in-syria-ahead-of-erdogans-islamabad-visit-2343069.html
- ↑ "The Deep State". Newyorker.com.
- ↑ Studies, Karabekir Akkoyunlu Assistant Professor of Modern Turkey at the Centre for Southeast European; Graz, University of (25 October 2015). "Old Demons in New Faces? The 'Deep State' Meets Erdoğan's 'New Turkey'". Huffingtonpost.com.
- ↑ "PJAK attacks along Iran borders decline". PressTV. Archived from the original on 2 April 2015. Retrieved 13 April 2015.[dubious ]
- ↑ 12.0 12.1 12.2 12.3 Faucompret, Erik; Konings, Jozef (2008). Turkish Accession to the EU: Satisfying the Copenhagen Criteria. Hoboken: Taylor & Francis. p. 168. ISBN 9780203928967.
The Turkish establishment considered the Kurds' demand for the recognition of their identity a threat to the territorial integrity of the state, the more so because the PKK was supported by countries hostile to Turkey: Soviet Union, Greece, Cyprus, Iran and especially Syria. Syria hosted the organization and its leader for twenty years, and it provided training facilities in the Beka'a Valley of Syrian-controlled northern Lebanon.
- ↑ 13.0 13.1 "Syria and Iran 'backing Kurdish terrorist group', says Turkey". The Telegraph. 3 September 2012. Retrieved 17 October 2012.
- ↑ Bal, İdris (2004). Turkish Foreign Policy In Post Cold War Era. Boca Raton, Fl.: BrownWalker Press. p. 359. ISBN 9781581124231.
With the explicit supports of some Arab countries for the PKK such as Syria...
- ↑ Mannes, Aaron (2004). Profiles In Terror: The Guide To Middle East Terrorist Organizations. Lanham, Maryland: Rowman & Littlefield Publishers. p. 185. ISBN 9780742535251.
PKK has had substantial operations in northern Iraq, with the support of Iran and Syria.
- ↑ Shapir, Yiftah (1998). The Middle East Military Balance, 1996. Jerusalem, Israel: Jaffee Center for Strategic Studies, Tel Aviv University. p. 114. ISBN 9780231108928.
The PKK was originally established as a Marxist party, with ties to the Soviet Union
- ↑ "Ocalan: Greeks supplied Kurdish rebels". BBC News. 2 June 1999. Retrieved 21 July 2013.
- ↑ "Turkey says Greece supports PKK". Hürriyet Daily News. 1 July 1999. Retrieved 21 July 2013.
- ↑ Bilgin, Fevzi; Sarihan. Ali (2013). Understanding Turkey's Kurdish Question. Lexington Books. p. 96. ISBN 9780739184035.
The USSR, and then Russia, also supported the PKK for many years.
- ↑ "Russian newspaper: Russia provided money for PKK". Hurriyet Daily News. 28 February 2000. Retrieved 17 October 2012.
- ↑ "Turkey devises action plan to dry up PKK's foreign support". Today's Zaman. 30 September 2010. Archived from the original on 22 September 2013. Retrieved 23 July 2013.
- ↑ Phillips, David L. (2009). From Bullets to Ballots: Violent Muslim Movements in Transition. New Brunswick, N.J.: Transaction Publishers. p. 129. ISBN 9781412812016.
Iran's Revolutionary Guards (Pasdaran) trained the PKK in Lebanon's Beka'a Valley. Iran supported the PKK despite Turkey's strict neutrality during the Iran-Iraq War (1980–1988).
- ↑ Ciment, James (2015), World Terrorism: An Encyclopedia of Political Violence from Ancient Times to the Post-9/11 Era, Routledge, p. 721,
Other groups that have received Libyan support include the Turkish PKK...
- ↑ "Are the PKK and Cairo new allies?". Rudaw. 27 June 2016.
Cairo allegedly gave the PKK delegation funds and weapons after the second meeting, the report adds.
- ↑ "What does Afrin mean for international security?". Australian Strategic Policy Institute. 2 February 2018.
- ↑ "EXCLUSIVE: Iraqi Kurdistan restricts transfers from UAE amid allegations of 'PKK funding'". The New Arab. 15 June 2020.
- ↑ Martin van Bruinessen, "Zaza, Alevi and Dersimi as Deliberately Embraced Ethnic Identities" in '"Aslını İnkar Eden Haramzadedir!" The Debate on the Ethnic Identity of The Kurdish Alevis' in Krisztina Kehl-Bodrogi, Barbara Kellner-Heinkele, Anke Otter-Beaujean, Syncretistic Religious Communities in the Near East: Collected Papers of the International Symposium "Alevism in Turkey and Comparable Sycretistic Religious Communities in the Near East in the Past and Present" Berlin, 14-17 April 1995, BRILL, 1997, ISBN 9789004108615, p. 13.
- ↑ Martin van Bruinessen, "Zaza, Alevi and Dersimi as Deliberately Embraced Ethnic Identities" in '"Aslını İnkar Eden Haramzadedir!" The Debate on the Ethnic Identity of The Kurdish Alevis', p. 14.
- ↑ "Turkey: PKK leader calls halt to armed struggle". Ansamed. 21 March 2013. Archived from the original on 2018-06-20. Retrieved 21 March 2013.
- ↑ "Cautious Turkish PM welcomes Öcalan's call for end to armed struggle". Hürriyet Daily News. 21 March 2013. Retrieved 21 March 2013.
- ↑ "Kurdish separatist group leader Öcalan calls to stop armed struggle". Trend AZ. 21 March 2013. Archived from the original on 20 May 2013. Retrieved 21 March 2013.
- ↑ "Ocalan's farewell to arms brings Kurds hope for peace". Euronews. 21 March 2013. Archived from the original on 2018-11-05. Retrieved 21 March 2013.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-15. Retrieved 2020-08-31.
- ↑ "Turkey neutralizes most-wanted PKK terrorist in N Iraq". Hürriyet Daily News. Retrieved 7 October 2019.
- ↑ "PKK militant on Turkey's 'most-wanted list' killed in southeast: Interior Ministry". Hurriyetdailynews.com. 2017-11-14. Retrieved 2018-04-16.
- ↑ "PJAK attacks along Iran borders decline". Presstv.com. Archived from the original on 16 June 2012. Retrieved 15 April 2011.
- ↑ "NEWS FROM TURKISH ARMED FORCES". Turkish Armed Forces. Archived from the original on 5 നവംബർ 2015. Retrieved 15 ജനുവരി 2016.
- ↑ "Turkey's Paramilitary Forces" (PDF). Orbat. 25 July 2006. p. 33. Archived from the original (PDF) on 27 March 2009.
- ↑ "Turkey's 'village guards' tired of conflict". My Sinchew. 19 April 2010. Archived from the original on 21 April 2010. Retrieved 29 August 2010.
- ↑ Pike, John (21 May 2004). "Kurdistan Workers' Party (PKK)". Federation of American Scientists. Retrieved 23 July 2008.
- ↑ 41.0 41.1 "The PKK in Numbers". Sabah News Agency. 28 December 2015.
- ↑ ISN Kurdish strike reminder of forgotten war, 26 February 2007
- ↑ Iran's Kurdish Threat: PJAK, 15 June 2006
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Freedom Falcons
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 14 taken (May 1993),[1] 8 taken (Oct. 2007),[അവലംബം ആവശ്യമാണ്] 23 taken (2011–12),[2] Archived 2016-01-20 at the Wayback Machine 8 released (Feb. 2015),[3] 20 taken/released (June–Sep. 2015),[4] 20 held (Dec. 2015),[5] 2 taken (Jan. 2016),[6] total of 95 reported taken
- ↑ 20 as of Dec. 2015,[7] 2 taken Jan. 2016,[8] total of 22 reported currently held
- ↑ "How many martyrs did Turkey lost?". Internethaber. Retrieved 7 December 2015.
- ↑ 48.0 48.1 Şafak, Yeni. "Nearly 7,000 civilians killed by PKK in 31 years". Yenisafak.com. Archived from the original on 2018-08-28.
- ↑ 22,374 killed (1984–2015),[9] Archived 11 ഒക്ടോബർ 2016 at the Wayback Machine 9,500 killed (2015–2016), [10] 600 killed (2017),[11], 203,000 arrested (1984–2012),[12], 62,145 captured from 2003 to 2011, total of 31,874 reported killed and 203,000 arrested
- ↑ "Erdoğan'dan 'milli seferberlik' ilanı". Bbc.com. 15 December 2016. Retrieved 17 April 2017.
- ↑ "İçişleri Bakanı Soylu: Son 9 ayda bin 68 terörist etkisiz hale getirildi - Haberler - Son Dakika Haberleri - AKŞAM". Aksam.com.tr. Retrieved 5 January 2019.
- ↑ Reuters (10 January 2016). "Turkish forces kill 32 Kurdish militants in bloody weekend as conflict escalates". The Guardian.
{{cite web}}
:|last=
has generic name (help) - ↑ "Over 1,100 die in PKK attacks in Turkey since July 2015". Aa.com.tr. Retrieved 10 November 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;executions
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Visweswaran, Kamala, ed. (2013). Everyday occupations experiencing militarism in South Asia and the Middle East (1st ed.). Philadelphia: University of Pennsylvania Press. p. 14. ISBN 978-0812207835.
- ↑ Romano, David (2005). The Kurdish nationalist movement : opportunity, mobilization and identity. Cambridge: Cambridge University Press. p. 81. ISBN 978-0521684262.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;wounded
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;displaced
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Turkish Hezbollah (Hizbullah) / Kurdish Hezbollah". Turkish Weekly. Archived from the original on 2 January 2015. Retrieved 27 December 2015.
- ↑ "The real challenge to secular Turkey". The Economist. Retrieved 27 December 2015.
- ↑ Dogan, Azimet (2008). Characteristics of Turkish Hezbollah: Implications for Policy and Programs. University of Baltimore.
- ↑ T. Nugent, John. "The Defeat of Turkish Hizballah as a Model for Counter-Terrorism Strategy". the Department of National Security Affairs. Archived from the original on 20 ജനുവരി 2016. Retrieved 27 ഡിസംബർ 2015.
- ↑ Jenkins, Gareth (2010). "A New Front in the PKK Insurgency". International Relations and Security Network (ISN). International Relations and Security Network (ISN). Retrieved 27 December 2015.
- ↑ 64.0 64.1 64.2 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 106–107, 116, 118–119. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Kurdish History Timeline". Kurdish History Timeline. Retrieved 12 മാർച്ച് 2011.
Turkey lifts ban set by former military government on the use of Kurdish language in unofficial settings. Kurdish remains illegal in schools, political settings, and broadcasts.
{{cite web}}
:|first=
missing|last=
(help)