തെസ്പേസ്യ
തെസ്പേസ്യ | |
---|---|
Thespesia populnea | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Thespesia Sol. ex Corrêa
|
Species | |
18 species, see text | |
Synonyms | |
Armourea Lewton |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് തെസ്പേസ്യ (Thespesia). ഗൊസ്സീപിയം ജീനസ്സുമായി വളരെ സാമ്യമുള്ള ഒരു ജീനസ്സാണിത്. ഏകദേശം 18 സ്പീഷിസുകളുള്ള ഈ സസ്യജനുസ്സിൽ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. ഓഷ്യാനിയ മുതൽ ഏഷ്യ, ആഫ്രിക്ക, കരീബിയവരെയും ജനുസ്സിലെ സസ്യങ്ങൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. പൂവരശ്ശ്, കാട്ടുപരുത്തി എന്നിവ ഈ ജനുസ്സിൽ ഉൾപ്പെടുന്നതാണ്.
സവിശേഷതകൾ
[തിരുത്തുക]ഇവയുടെ ഇലകൾ 3-5 തൊങ്ങലോടു (lobe) കൂടിയ ഹസ്തകലഘുപത്രങ്ങളാണ്. ഇവയുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയും പ്രസമത (actinomorphy)പാലിക്കുന്നവയാണ്. 6 സെ.മീ. വിസ്തീർണ്ണമുള്ളതാണിവയുടെ പൂക്കൾ. മഞ്ഞ, ധൂമം, കടുത്ത ധൂമ വർണ്ണം എന്നീ നിറങ്ങളിൽ മനോഹരവും മിനുസമുള്ളകതുമായ ആകർഷകമായ ദളങ്ങളാണിവയ്ക്കുള്ളത്. ഓരോ ദളങ്ങളുടേയും താഴ്ഭാഗത്തായി ചുവന്ന നിറം കാണാം.[2]
സ്പീഷിസുകൾ
[തിരുത്തുക]തിരഞ്ഞെടുത്ത സ്പീഷിസുകൾ ഉൾപ്പെടുത്തുന്നു.
- Thespesia beatensis (Urb.) Fryxell (Beata Island, Dominican Republic)[3]
- Thespesia cubensis (Britton & P.Wilson) J.B.Hutch. (Cuba)[4]
- Thespesia danis Oliv. (eastern Africa)[5]
- Thespesia garckeana F.Hoffm. (Southern Africa)
- Thespesia grandiflora DC. - Maga (Puerto Rico)
- Thespesia lampas (Cav.) Dalzell
- Thespesia mossambicensis Exell & Hillcoat (Mozambique)
- Thespesia populnea (L.) Sol. ex Corrêa - Portia tree (Pantropical)
- Thespesia thespesioides (R.Br. ex Benth.) Fryxell[6]
അവലംബം
[തിരുത്തുക]- ↑ "Thespesia Sol. ex Corrêa". Germplasm Resources Information Network. United States Department of Agriculture. 2007-10-05. Archived from the original on 2009-05-07. Retrieved 2010-02-16.
- ↑ "Genus Thespesia". iNaturalist.org. Retrieved 16 ഒക്ടോബർ 2016.
- ↑ "Thespesia beatensis (Urb.) Fryxell". Germplasm Resources Information Network. United States Department of Agriculture. 2000-04-28. Archived from the original on 2011-06-05. Retrieved 2009-04-04.
- ↑ "Thespesia cubensis (Britton & P. Wilson) J. B. Hutch". Germplasm Resources Information Network. United States Department of Agriculture. 1997-05-20. Retrieved 2009-04-04.
- ↑ "Thespesia danis Oliv". Germplasm Resources Information Network. United States Department of Agriculture. 1997-05-20. Archived from the original on 2011-06-05. Retrieved 2009-04-04.
- ↑ "Species Records of Thespesia". Germplasm Resources Information Network. United States Department of Agriculture. Retrieved 2009-03-31.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Thespesia എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Thespesia populnea at Australian native hibiscus and hibiscus like species.
- തെസ്പേസ്യ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.