തോട്ടപ്പള്ളി തച്ചൻ
തോട്ടപ്പള്ളി തച്ചൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | X. ramamurthyi
|
Binomial name | |
Xyleutes ramamurthyi Yakovlev & H. Sankararaman, 2021
|
കേരളത്തിൽ നിന്ന് 2018ൽ കണ്ടെത്തിയ നിശാശലഭമാണ് തോട്ടപ്പള്ളി തച്ചൻ. കോസിഡേ അഥവാ "തച്ചൻ" കുടുംബത്തിൽപ്പെടുന്ന ഈ ശലഭം, സൈല്യൂടെസ് രാമമൂർത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗവേഷകനും പ്രാണീവിദഗ്‌ധനുമായ എച്ച്. ശങ്കരരാമൻ, ബാലകൃഷ്ണൻ വളപ്പിൽ എന്നിവർ ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം വനമേഖലയോട് ചേർന്ന തോട്ടപ്പള്ളിയിൽനിന്ന് 2018 നവംബറിലാണ് ശലഭത്തെ ആദ്യമായി കണ്ടെത്തിയത്. റഷ്യൻ ശലഭ വിദഗ്ധനായ റോമൻ യാക്കോവ്‌ലേവുമായി ചേർന്നെഴുതിയ ഈ ശലഭത്തിന്റെ നിർവചനം സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.[1][2][3][4]
2019ൽ സൈലന്റ് വാലി, കരുവാരക്കുണ്ട്, നിലമ്പൂർ എന്നിവിടങ്ങളിലും 2020 ജനുവരിയിൽ ആറളത്തും നടത്തിയ സർവേകളിൽ ഈ നിശാശലഭത്തെ കണ്ടെത്തിയിരുന്നു. സാധാരണ ശലഭങ്ങൾ ഇലകൾ ഭക്ഷണമാക്കുമ്പോൾ ഇവ തടി തുരന്ന് അതിനകത്തെ തടിയാണ് ഭക്ഷണമാക്കുന്നത്. അതിനാൽ ഇവയുടെ ലാർവകൾ ഒന്നും രണ്ടും വർഷംവരെ ജീവിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "WELCOME TO THE MOTHS OF INDIA WEBSITE!". Retrieved 2021-11-05.
- ↑ "മരങ്ങൾ തുളച്ച് മുട്ടയിടുന്ന സ്വഭാവക്കാരൻ, ഇത് തോട്ടപ്പള്ളി തച്ചൻ: പുതിയ നിശാശലഭത്തെ കണ്ടെത്തി" (in ഇംഗ്ലീഷ്). Retrieved 2021-11-05.
- ↑ "കേരളത്തിൽനിന്ന് പുതിയ നിശാശലഭം". Retrieved 2021-11-05.
- ↑ "dottednews.com" (in ഇംഗ്ലീഷ്). Archived from the original on 2021-11-05. Retrieved 2021-11-05.