Jump to content

ദമാസൂസ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദമാസൂസ് ഒന്നാമൻ
സ്ഥാനാരോഹണം366
ഭരണം അവസാനിച്ചത്384
മുൻഗാമിലിബേരിയൂസ്
പിൻഗാമിസിരീസിയൂസ്
വ്യക്തി വിവരങ്ങൾ
ജനന നാമംദമാസൂസ്
ജനനംca. 305
Idanha-a-Nova, Lusitania, Hispania (ഇന്ന് പോർച്ചുഗൽ)
മരണംഡിസംബർ 11, 384
റോം, പാശ്ചാത്യ റോമാസാമ്രാജ്യം
വിശുദ്ധപദവി
തിരുനാൾ ദിനംഡിസംബർ 11
ദമാസൂസ് എന്ന പേരിൽ Pope പദവി വഹിച്ച മറ്റുള്ളവർ
Styles of
ദമാസൂസ് ഒന്നാമൻ മാർപ്പാപ്പ
അഭിസംബോധനാശൈലി His Holiness
സാധാരണ ശൈലി Your Holiness
മതപരമായ ശൈലി പരിശുദ്ധ പിതാവ്
മരണാനന്തരമുള്ള ശൈലി വിശുദ്ധൻ

366 ഒക്ടോബർ 1 മുതൽ 384 ഡിസംബർ 11 വരെ മാർപ്പാപ്പയായിരുന്ന വ്യക്തിയാണ് ദമാസൂസ് ഒന്നാമൻ മാർപ്പാപ്പ.[1]. കത്തോലിക്കാ സഭയിൽ റോമിന്റെ പരമാധികാരം നിലനിർത്തുവാൻ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ആരാധനയ്ക്ക് ലത്തീൻ ഭാഷ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്. കത്തോലിക്കാസഭ പിന്നീട് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ജീവിതരേഖ

[തിരുത്തുക]

ദമാസൂസിന്റെ ജനനം 305-ൽ റോമിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. കോൺസ്റ്റാൻഷ്യസ് ചക്രവർത്തി ലൈബീരിയസ് മാർപ്പാപ്പയെ നാടുകടത്തിയപ്പോൾ ഡീക്കൻ ആയിരുന്ന ദമാസൂസ് അദ്ദേഹത്തെ അനുഗമിച്ചു. ലൈബീരിയസിനു പകരം ഫെലിക്സിനെ മാർപ്പാപ്പയാക്കാൻ നടത്തിയ നീക്കത്തെ ദമാസൂസ് പിന്തുണച്ചു. ഫെലിക്സിന്റെ മരണശേഷം ദമാസൂസ് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഒരു ചെറിയ വിഭാഗം വൈദികർ മറ്റൊരു ഡീക്കൻ ആയ ഉർസിനസ്സിനെ മാർപ്പാപ്പയാക്കുവാൻ ശ്രമിച്ചു. തുടർന്നു കലാപങ്ങൾ ഉണ്ടായെങ്കിലും ഭൂരിപക്ഷം വൈദികരുടേയും വലന്റിനിയൻ ഒന്നാമൻ ചക്രവർത്തിയുടേയും പിന്തുണയോടെ ദമാസൂസ് മാർപ്പാപ്പയായി സ്ഥാനമേറ്റു. മാർപ്പാപ്പ എന്ന നിലയിൽ ദമാസൂസ് നേരിട്ട പ്രധാന പ്രശ്നം ഏരിയൻ പാഷണ്ഡതയായിരുന്നു. ഏരിയൻ ചായ്വുള്ള ബിഷപ്പുമാരാണ് പല പ്രധാന അധികാരസ്ഥാനങ്ങളും വഹിച്ചിരുന്നത്. ഇവരിൽ പലരെയും നീക്കം ചെയ്തെങ്കിലും സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

യേശുക്രിസ്തുവിനു മനുഷ്യാത്മാവ് ഇല്ലെന്നു വാദിക്കുന്ന 'അപ്പോളിനാറിയനിസം' എന്ന പാഷണ്ഡതയ്ക്ക് അംഗീകാരം നൽകുവാൻ ദമാസൂസ് തയ്യാറായില്ല. 377ൽ റോമിലെ സിനോദിൽ അപ്പോളിനാറിയസിന്റെ ശിഷ്യനായ വെറ്റാലിസ് ഇതിനായി നടത്തിയ അഭ്യർഥന ഇദ്ദേഹം നിരാകരിക്കുകയാണുണ്ടായത്. ഡൊണാറ്റിസം, മാസിഡോണിയനിസം, ലുസിഫെറിയനിസം തുടങ്ങിയ പാഷണ്ഡതകളേയും ദമാസൂസ് എതിർത്തു.

384 ഡിസംബർ 11ന് ഇദ്ദേഹം കാലം ചെയ്തു. വിശുദ്ധ ദമാസൂസിന്റെ പെരുന്നാൾ മുൻകാലങ്ങളിൽ ഡിസംബർ 11നു ആഘോഷിച്ചിരുന്നെങ്കിലും ഇപ്പോൾ ഡിസംബർ 4നാണ് ആഘോഷിച്ചുവരുന്നത്.

അവലംബം

[തിരുത്തുക]
  • "The Pelican History of the Church – 1: The Early Church" by Henry Chadwick
  • "A History of the Christian Church" by Williston Walker

പുറമേനിന്നുള്ള കണ്ണികൾ

[തിരുത്തുക]
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി റോമാ ബിഷപ്പ്
മാർപ്പാപ്പ

366–384
പിൻഗാമി
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദമാസൂസ് ഒന്നാമൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദമാസൂസ്_ഒന്നാമൻ&oldid=3297726" എന്ന താളിൽനിന്ന് ശേഖരിച്ചത്