Jump to content

ദേശീയ ജനസംഖ്യാ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു കമ്മീഷനാണ് "നാഷണൽ പോപ്പുലേഷൻ കമ്മീഷൻ" (राष्ट्रीय जनसंख्या आयोग രാഷ്‌ട്ര ജനസംഖ്യ ആയോഗ്).

2000 മെയ് 11-നാണ് ഇത് സ്ഥാപിതമായത്. പ്രധാനമന്ത്രിയാണ് അധ്യക്ഷൻ. ആസൂത്രണ കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ (ഇപ്പോൾ നീതി ആയോഗ്) വൈസ് ചെയർമാൻ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളിലെ മന്ത്രിമാർ, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ, പ്രഗത്ഭരായ ഫിസിഷ്യൻമാർ, ജനസംഖ്യാശാസ്‌ത്രജ്ഞർ, പൗരസമൂഹത്തിന്റെ പ്രതിനിധികൾ എന്നിവർ കമ്മിഷനിൽ അംഗങ്ങളാണ്.

എന്നാൽ ഇപ്പോൾ ഈ കമ്മീഷൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

പ്രവർത്തനങ്ങൾ

[തിരുത്തുക]
  • ജനസംഖ്യാ നയത്തിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ദേശീയ ജനസംഖ്യാ നയം അവലോകനം ചെയ്യാനും നിരീക്ഷിക്കാനും നിർദ്ദേശം നൽകാനും
  • ജനസംഖ്യാ സ്ഥിരത ത്വരിതപ്പെടുത്തുന്നതിന് ആരോഗ്യം, വിദ്യാഭ്യാസ പാരിസ്ഥിതിക, വികസന പരിപാടികൾ തമ്മിലുള്ള സമന്വയം പ്രോത്സാഹിപ്പിക്കുക
  • കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ മേഖലകളിലൂടെയും ഏജൻസികളിലൂടെയും പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇന്റർ സെക്ടറൽ ഏകോപനം പ്രോത്സാഹിപ്പിക്കുക
  • ഈ ദേശീയ ശ്രമത്തെ പിന്തുണയ്ക്കാൻ ശക്തമായ ജനകീയ പരിപാടി വികസിപ്പിക്കുക. [1]

അവലംബം

[തിരുത്തുക]
  1. "National Commission on Population". Archived from the original on 7 May 2012. Retrieved 12 June 2012.
"https://ml.wikipedia.org/w/index.php?title=ദേശീയ_ജനസംഖ്യാ_കമ്മീഷൻ&oldid=3760899" എന്ന താളിൽനിന്ന് ശേഖരിച്ചത്