ദ നമ്പർ ഓഫ് ദ ബീസ്റ്റ്
കർത്താവ് | റോബർട്ട് എ. ഹൈൻലൈൻ |
---|---|
പുറംചട്ട സൃഷ്ടാവ് | റിച്ചാഡ് എം. പവേഴ്സ് |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ശാസ്ത്ര ഫിക്ഷൻ |
പ്രസാധകർ | ഫൗസെറ്റ് |
പ്രസിദ്ധീകരിച്ച തിയതി | 1980 ജൂലൈ 12 |
മാധ്യമം | അച്ചടി (പേപ്പർബാക്ക്) |
ISBN | 0-449-13070-3 |
OCLC | 21020774 |
ശേഷമുള്ള പുസ്തകം | ദ ക്യാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ് |
റോബർട്ട് എ. ഹൈൻലൈൻ രചിച്ച് 1980-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ശാസ്ത്ര ഫിക്ഷൻ നോവലാണ് ദ നമ്പർ ഓഫ് ദ ബീസ്റ്റ്. ആദ്യ പേപ്പർബാക്ക് എഡിഷനിൽ റിച്ചാർഡ് എം. പവേഴ്സ് രചിച്ച ചിത്രങ്ങൾ ചട്ടയിലും ഉള്ളിലും ഉപയോഗിച്ചിരുന്നു. ഈ നോവലിലെ ഭാഗങ്ങൾ ഓംനി എന്ന മാഗസിന്റെ 1979 ഒക്റ്റോബർ നവംബർ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
തലക്കെട്ട്
[തിരുത്തുക]നോവലിൽ ബൈബിളിലെ സത്വത്തിന്റെ അക്കമായ 666 ആയാണ് (10,314,424,798,490,535,546,171,949,056) പരാമർശിക്കുന്നത്. ഇത് കണ്ടിന്യൂവ ഡിവൈസ് എന്ന യന്ത്രത്തിലൂടെ എത്തിച്ചേരാവുന്ന സമാന്തര പ്രപഞ്ചങ്ങളുടെ എണ്ണമാണ്. ഇത് ഏതെങ്കിലും ഒരു സ്ഥലത്തുനിന്ന് എത്തിപ്പെടാവുന്ന പ്രപഞ്ചങ്ങളുടെ എണ്ണമാകാമെന്നും അനന്തമായ പ്രപഞ്ചങ്ങളിൽ എത്തിപ്പെടാനായേക്കും എന്നും നോവലിലെ കഥാപാത്രമായ ജേക്കബ് ഊഹിക്കുന്നുണ്ട്.
സാഹിത്യരംഗത്തെ പ്രധാന്യവും ഗ്രന്ഥത്തിനു ലഭിച്ച സ്വീകരണവും
[തിരുത്തുക]ജാക്ക് കിർവാൻ നാഷണൽ റിവ്യൂവിൽ പ്രസ്താവിച്ചത് ഇപ്രകാരമാണ്. ഈ നോവൽ "ഈ പ്രപഞ്ചത്തിലൂടെയും മറ്റു പ്രപഞ്ചങ്ങളിലൂടെയും രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും നടത്തുന്ന യാത്രയെപ്പറ്റിയുള്ളതാണ്. പക്ഷേ ദ നമ്പർ ഓഫ് ദ ബീസ്റ്റ് എന്ന കൃതിയെ അങ്ങനെ വിവരിക്കുന്നത് മോബി ഡിക്ക് ഒറ്റക്കാലനായ ഒരാൾ ഒരു മീനിനെപ്പിടിക്കാൻ ശ്രമിക്കുന്നതിനെപ്പറ്റിയുള്ള പുസ്തകമാണ് എന്ന് വിവരിക്കുന്നതുപോലെയാണ്".[1]
സ്യൂ കെ. ഹർവിക്സ് സ്കൂൾ ലൈബ്രറി ജേണലിൽ ഈ കൃതി "ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് ഹൈൻലൈന്റെ പാപങ്ങളുടെ ഒരു പട്ടികയാണ്" എന്നാണ് വിശേഷിപ്പിച്ചത്. "ഇത് കുന്നിൻ മുകളിൽ നിന്നു വീഴുന്ന ചവറാണ്" എന്നും ഹർവിക്സ് ആരോപിച്ചു.[2]
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The Number of the Beast title listing at the Internet Speculative Fiction Database