ദ വിർജിൻ വിത്ത് ഏഞ്ചൽസ്
The Virgin with Angels | |
---|---|
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1881 |
Medium | Oil on canvas |
അളവുകൾ | 213.4 cm × 152.4 cm (84.0 ഇഞ്ച് × 60.0 ഇഞ്ച്) |
സ്ഥാനം | Forest Lawn Museum, Glendale, California, US |
ദി സോങ് ഓഫ് ഏഞ്ചൽസ് എന്നും അറിയപ്പെടുന്ന ദ വിർജിൻ വിത്ത് ഏഞ്ചൽസ് (French: La Vierge aux anges) ഫ്രഞ്ച് കലാകാരനായ വില്യം അഡോൾഫ് ബോക്വറൌ ചിത്രീകരിച്ച 213.4 × 152.4 സെന്റീമീറ്റർ വലിപ്പമുള്ള ഒരു എണ്ണച്ചായചിത്രം ആണ്. [1]ഫോറസ്റ്റ് ലാൻ മ്യൂസിയത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[2]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാതഥമായ ചിത്രങ്ങളിലിൽ അദ്ദേഹം പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് അദ്ദേഹം നവീനഅർത്ഥങ്ങൾ പകർന്നുനൽകി. [3]തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില കിട്ടുകയും ചെയ്തു.[4]
മാരുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[4] എന്നാൽ 1980 കാലത്ത് രൂപഹിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[4] ലഭ്യമായ അറിവുകൾ അനുസരിച്ച് ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചും യാതൊരു അറിവുകളും ലഭ്യമല്ല.[5]
അവലംബം
[തിരുത്തുക]- ↑ "OIL PAINTING: La Vierge aux Anges [The Virgin with Angels], 1881". All Art Classic. Retrieved 7 January 2019.
{{cite web}}
: no-break space character in|title=
at position 14 (help) - ↑ Ross, Kara. "La Vierge aux Anges". Art Renewal Center. Retrieved 7 January 2019.
- ↑ Wissman, Fronia E. (1996). Bouguereau. San Francisco: Pomegranate Artbooks. p. 10. ISBN 978-0876545829.
- ↑ 4.0 4.1 4.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.