നവലോകം
ദൃശ്യരൂപം
1951 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് നവലോകം[1]. പോപപുലർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം സംവിധാനം ചെയ്തതു് പി.വി. കൃഷ്ണ അയ്യർ ആണു്. പാപ്പച്ചൻ ആണു് ചിത്രം നിർമ്മിച്ചതു്. ഛായാഗ്രഹണം നിർവ്വഹിച്ചതു് പി.കെ മാധവൻനായർ ആയിരുന്നു. പൊൻകുന്നം വർക്കി ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചു.പി. ഭാസ്കരൻ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിനു് ഗാനങ്ങൾ രചിച്ചു. അബ്ദുൾ ഖാദർ ,പി. ലീല എന്നിവർ ഗാനങ്ങൾ ആലപിച്ചു. കെ.പി ജോർജ് ആയിരുന്നു സിനിമയുടെ എഡിറ്റിങ്ങ്. മാർച്ച് 29 നാണ് ചിത്രം റിലീസ് ചെയ്തത്.
അഭിനയിച്ചവർ
[തിരുത്തുക]- തിക്കുറിശ്ശി സുകുമാരൻ നായർ
- കുഞ്ഞുകുഞ്ഞുഭാഗവതർ
- വഞ്ചിയൂർ മാധവൻനായർ
- മുതുകുളം രാഘവൻ പിള്ള
- സേതുലക്ഷ്മി
- ലളിത
- കുട്ടിയമ്മ
- മുത്തയ്യ
- ഭാസ്ക്കരൻ
- സദാശിവൻ
- മിസ് കുമാരി