Jump to content

പൊൻകുന്നം വർക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊൻകുന്നം വർക്കി
പൊൻകുന്നം വർക്കി
പൊൻകുന്നം വർക്കി
ദേശീയതഭാരതീയൻ

മലയാള ഭാഷയിലെ ശ്രദ്ധേയനായ ഒരു കഥാകൃത്തായിരുന്നു പൊൻകുന്നം വർക്കി (ജൂലെെ 1, 1910- ജൂലൈ 2, 2004).

ജീവിതരേഖ

[തിരുത്തുക]

1910 ജൂലെെ 1ന് ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് വർക്കി ജനിച്ചത്‌. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബം കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക്‌ താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ്‌ 1939-ൽ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.

കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചു മോഡൽ എന്ന കഥ എഴുതിയതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. ശബ്ദിക്കുന്ന കലപ്പ വളരെ പ്രസിദ്ധമായ രചനയാണ്. ആ വാഴ വെട്ട് പ്രസിദ്ധമായ കഥയാണ് .മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.

മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ രചനകൾ നടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ സംഭാഷണങ്ങളോ ലേഖനങ്ങളോ ഇക്കാലത്ത്‌ രചിച്ചിരുന്നു. 2004 ജൂലൈ 2-ന്, തന്റെ 93-ആം ജന്മദിനത്തിന് പിറ്റേന്ന്, പാമ്പാടിയിലുള്ള വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

കൃതികൾ

[തിരുത്തുക]
  • അന്തിത്തിരി
  • തിരുമുൽക്കാഴ്ച
  • വികാരസദനം (ഒന്നാം ഭാഗം)
  • വികാരസദനം (രണ്ടാം ഭാഗം)
  • ആരാമം
  • അണിയറഹൃദയനാദം
  • നിവേദനം
  • പൂജ
  • പ്രേമവിപ്ലവം
  • ഭർത്താവ്
  • ഏഴകൾ
  • ജേതാക്കൾ
  • ശബ്ദിക്കുന്ന കലപ്പ

ചെറുകഥകൾ

[തിരുത്തുക]
  • അന്തോണീ നീയും അച്ചനായോടാ?,
  • പാളേങ്കോടൻ,
  • നോൺസെൻസ്,
  • ഒരു പിശാചു കൂടി,
  • രണ്ടു ചിത്രം,
  • പള്ളിച്ചെരുപ്പ്,
  • മോഡൽ.!
  • വിത്തുകാള,
  • ആ വാഴെവെട്ട്

സമാഹാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ponkunnam Varkey dead". The Hindu. 2 ജൂലൈ 2004. Retrieved 1 നവംബർ 2010.[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=പൊൻകുന്നം_വർക്കി&oldid=3952770" എന്ന താളിൽനിന്ന് ശേഖരിച്ചത്