എൻ. ബാലാമണിയമ്മ
നാലപ്പാട്ട് ബാലാമണിയമ്മ | |
---|---|
തൊഴിൽ | കവയിത്രി |
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്.
ജീവിത ചരിത്രം
[തിരുത്തുക]ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട്ട് എന്നിവരാണ് മറ്റു മക്കൾ.
ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ 'കൂപ്പുകൈ'ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ് .
അഞ്ചുവർഷത്തോളം അനുഭവിച്ച അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 95-ആമത്തെ വയസ്സിൽ 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.
- അമ്മ (1934)
- കുടുംബിനി (1936)
- ധർമ്മമാർഗ്ഗത്തിൽ (1938)
- സ്ത്രീഹൃദയം (1939)
- പ്രഭാങ്കുരം (1942)
- ഭാവനയിൽ (1942)
- ഊഞ്ഞാലിന്മേൽ (1946)
- കളിക്കൊട്ട (1949)
- വെളിച്ചത്തിൽ (1951)
- അവർ പാടുന്നു (1952)
- പ്രണാമം (1954)
- ലോകാന്തരങ്ങളിൽ (1955)
- സോപാനം (1958)
- മുത്തശ്ശി (1962)
- മഴുവിന്റെ കഥ (1966)
- അമ്പലത്തിൽ (1967)
- നഗരത്തിൽ (1968)
- വെയിലാറുമ്പോൾ (1971)
- അമൃതംഗമയ (1978)
- സന്ധ്യ (1982)
- നിവേദ്യം (1987)
- മാതൃഹൃദയം (1988)
- സഹപാഠികൾ
- കളങ്കമറ്റ കൈ
- ബാലലില
- ബാലാമണിഅമ്മയുടെ കവിതകൾ - സമ്പൂർണ്ണസമാഹാരം(2005) -മാതൃഭൂമി ബുക്സ്.
ഗദ്യം
[തിരുത്തുക]- ജീവിതത്തിലൂടെ (1969)
- അമ്മയുടെ ലോകം (1952)
പുരസ്കാരങ്ങൾ
[തിരുത്തുക]- സഹിത്യ നിപുണ ബഹുമതി (1963)[1]
- കേരള സാഹിത്യ അക്കാദമി അവാർഡ്(1964) - ‘മുത്തശ്ശി’ക്ക്
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1965) - ‘മുത്തശ്ശി’യ്ക്ക്
- കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1979)
- സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ് (1981) - ‘അമൃതംഗമയ’യ്ക്ക്
- പത്മഭൂഷൺ (1987) [2]
- മൂലൂർ അവാർഡ് (1988) - ‘നിവേദ്യ’ത്തിന്
- സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് (1990)
- ആശാൻ പുരസ്കാരം (1991)
- ലളിതാംബികാ അന്തർജ്ജന പുരസ്കാരം (1993)
- വള്ളത്തോൾ പുരസ്കാരം (1993)
- കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1994)
- എഴുത്തച്ഛൻ പുരസ്കാരം (1995) - മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക്.
- സരസ്വതി സമ്മാനം (1995)
- എൻ.വി. കൃഷ്ണവാരിയർ പുരസ്കാരം (1997)
ആദരവുകൾ
[തിരുത്തുക]2022 ജൂലൈ 19 ന്, ബാലാമണി അമ്മയുടെ 113-ാം ജന്മവാർഷികത്തിൽ, കേരളത്തിൽ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രൻ ചിത്രീകരിച്ച ഡൂഡിലിലൂടെ, ഗൂഗിൾ ബാലാമണിയമ്മയെ ആദരിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ പ്രശസ്തരായ സാഹിത്യകാരന്മാർ - ഡോ.കെ രവീന്ദ്രൻ നായർ
- ↑ http://india.gov.in/myindia/padmabhushan_awards_list1.php
- ↑ Jul 19, TIMESOFINDIA COM / Updated:; 2022; Ist, 08:09. "Google Doodle by Kerala artist remembers grandmother of Malayalam poetry Balamani Amma on 113th birth anniversary | India News - Times of India" (in ഇംഗ്ലീഷ്). Retrieved 2022-07-19.
{{cite web}}
:|last2=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ബാലാമണിയമ്മയെക്കുറിച്ച് മനോരമ ഓൺലൈനിൽ Archived 2013-01-28 at archive.today
- Pages using the JsonConfig extension
- CS1 errors: numeric name
- Pages using Infobox writer with unknown parameters
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- 1909-ൽ ജനിച്ചവർ
- 2004-ൽ മരിച്ചവർ
- ജൂലൈ 19-ന് ജനിച്ചവർ
- സെപ്റ്റംബർ 29-ന് മരിച്ചവർ
- പത്മഭൂഷൺ നേടിയ മലയാളസാഹിത്യകാരന്മാർ
- മലയാളകവികൾ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- സരസ്വതി സമ്മാൻ നേടിയ മലയാളികൾ
- കേരളത്തിന്റെ ലിംഗസമത്വചരിത്രം
- മലയാളത്തിലെ സ്ത്രീ എഴുത്തുകാർ
- മലയാള എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ