നാദോപാസന
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ബേഗഡരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നാദോപാസന
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | നാദോപാസനചേ ശങ്കര നാരായണ വിധുലു വെലസിരി ഓ മനസാ |
ഓ മനസ്സേ, ബ്രഹ്മവിഷ്ണുമഹേശ്വരന്മാർ തിളങ്ങുന്നത് വിശുദ്ധമായ നാദത്തിൽ മുങ്ങിയാണ് |
അനുപല്ലവി | വേദോദ്ധാരുലു വേദാതീതുലു വിശ്വമെല്ല നിണ്ഡിയുണ്ഡേ വാരലു |
വേദങ്ങളെ ഉയർത്തിപ്പിടിച്ചവരും വേദത്തിന്റെ മറുകരകണ്ടവരും വിശ്വം മുഴുവൻ നിറഞ്ഞവരും നാദത്തിൽ മുഴുകിയവരാണ് |
ചരണം | മന്ത്രാത്മുലു യന്ത്ര തന്ത്രാത്മുലു മരി മന്വന്തരമുലെന്നോ കല വാരലു തന്ത്രീ ലയ സ്വര രാഗ വിലോലുലു ത്യാഗരാജ വന്ദ്യുലു സ്വതന്ത്രുലു |
മന്ത്രങ്ങളിലും യന്ത്രങ്ങളിലും തന്ത്രങ്ങളിലും നിമഗ്നരായവരും അദ്ഭുതശക്തികൾ കൈക്കലുള്ളവരും താളങ്ങളിലും സംഗീതശാസ്ത്രത്തിലും രാഗങ്ങളിലും മുഴുകിയവരെയുമെല്ലാം ത്യാഗരാജൻ ആരാധിക്കുന്നു |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഐശ്വര്യ വിദ്യ രഘുനാഥിന്റെ ആലാപനം
- ടി എം കൃഷ്ണയുടെ ആലാപനം
- പന്തുള രമയുടെ ആലാപനം