ഉള്ളടക്കത്തിലേക്ക് പോവുക

നാരായണ ഭട്ടതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാരായണ ഭട്ടതിരി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയുടെ 2014 വാർഷിക മീറ്റപ്പിൽ (തിരുവനന്തപുരം)

മലയാളത്തിലെ പ്രമുഖ കാലിഗ്രാഫിക് ആർട്ടിസ്റ്റാണ് നാരായണ ഭട്ടതിരി (Narayana Bhattathiri). തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ പഠനം പൂർത്തിയാക്കിയ ഭട്ടതിരി കഴിഞ്ഞ 30 വർഷമായി നിരവധി വാരികകളിലും മറ്റുമായി അനേകതരത്തിലുള്ള വ്യത്യസ്തമായ മലയാളം ടൈറ്റിലുകൾ ചെയ്തിട്ടുണ്ട്.[1]

കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലും പ്രവർത്തിച്ച ഭട്ടതിരി ഇപ്പോൾ വിവിധ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ഡിസൈൻ ജോലികൾചെയ്യുന്നു[2]. നിലവിൽ തിരുവനന്തപുരം വഴുതക്കാട്ട് താമസം. ഭാര്യ: മിനി. മക്കൾ: അപ്പു, രാമു.

അവലംബം

[തിരുത്തുക]
  1. "ഭട്ടതിരി - m3db.com".
  2. എം എസ് അശോകൻ (10 മെയ് 2015). "കൈപ്പട ചിത്രങ്ങൾ". ദേശാഭിമാനി. Archived from the original on 2022-05-17. Retrieved 2016-10-23. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=നാരായണ_ഭട്ടതിരി&oldid=4424307" എന്ന താളിൽനിന്ന് ശേഖരിച്ചത്