Jump to content

നാഷി ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nashi
(Naxi, Naqxi, Na-khi, Nashi, Nahi, Moxiayi, Mosha)
Nashi people carrying baskets
Total population
300,000
Regions with significant populations
 China  (Sichuan · Yunnan)
Languages
Nashi
Religion
Dongba, Tibetan Buddhism, Taoism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Tibetans, Qiang, Mosuo

ചൈനയിലെ യുന്നാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി ഹിമാലയൻ താഴ്‌വരയിലെ കുന്നിൻ പ്രദേശങ്ങളിൽ വസിക്കുന്ന ആദിവാസി ജനവിഭാഗമാണ് നാഷി ജനങ്ങൾ (നാഖി ജനത (Nakhi people) - നാശി ജനത (Nashi) - Nashi (ലഘൂകരിച്ച ചൈനീസ്: 纳西族; പരമ്പരാഗത ചൈനീസ്: 納西族; പിൻയിൻ: Nàxī zú; endonym: ¹na²khi). സിച്ചുവാൻ പ്രവിശ്യയുടെ ദക്ഷിണ പശ്ചിമ ദിക്കിലും ഈ ജനത വസിക്കുന്നുണ്ട്.[1] വടക്ക് പടിഞ്ഞാറൻ ചൈനയിൽ നിന്നാണ് യഥാർത്ഥത്തിൽ ഈ ജനത വന്നിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. തിബെത്തൻ ജനങ്ങൾ വസിക്കുന്ന തെക്ക് ഭാഗത്താണ് ഇവർ കുടിയേറ്റം നടത്തിയത്. സാധാരണയായി നദീ തടങ്ങളിലാണ് ഇവർ വസിക്കുന്നത്.

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയിൽ ഔദ്യോഗികമായി അംഗീകരിച്ച 56 ആദിമ ജനവിഭാഗങ്ങളിൽ ഒന്നാണ് നാഷി ജനങ്ങൾ. മോസുവോ എന്ന ജനവിഭാഗത്തേയും നാഷി ജനങ്ങളുടെ ഭാഗമായാണ് ചൈനീസ് സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഈ രണ്ടു ജനവിഭാഗങ്ങളും ഖിയാങ് ജനതയുടെ പിൻഗാമികളായാണ് കരുതപ്പെടുന്നത്. തിബെത്തൻ ജനതയുടെയും മുൻഗാമികൾ ഖിയാങ് ജനതയാണ്. നാഖി (നാഷി) ജനങ്ങൾ കൂടുതലും ഹാൻ ചൈനീസ് സംസ്‌കാരവുമായാണ് സ്വാധീനം ചെലുത്തുന്നത്. എന്നാൽ, മോസുവോ ജനത തിബെത്തൻ സംസ്‌കാരവുമായാണ് കൂടുതൽ അടുപ്പം. ഇവർ അമ്മ വഴിയുള്ള പാരമ്പര്യമാണ് പിന്തുടരുന്നത്. എന്നാൽ നാഷി ജനത പിതൃ പാരമ്പര്യ സംസ്‌കാരമാണ് പിന്തുടരുന്നത്.

സംസ്‌ക്കാരം

[തിരുത്തുക]

നാഷി സംസ്‌കാരം ഡോങ്ബ മതവുമായി ബന്ധപ്പെട്ടതാണ്. സാഹിത്യം, കൃഷി ജേലികൾ എന്നിവയിലെല്ലാം ഇത് ദൃശ്യമാണ്. ഹാൻ ചൈനീസ് ചരിത്രത്തിലെ കൺഫ്യൂഷ്യസ് വേരുകളാണ് ഇവരിൽ സ്വാധീനക്കെപ്പെട്ടിരിക്കുന്നത്. കൂടാതെ അയൽ സംസ്‌കാരമായ തിബെത്തൻ ഗ്രൂപ്പുകളുടെ സ്വാധീനവും പ്രകടമാണ്. പ്രത്യേകിച്ച് സംഗീത കുറിപ്പുകളിൽ ഇത് ഏറെ പ്രകടമാണ്. നാഷി ജനങ്ങൾക്ക് സ്വന്തമായി എഴുത്ത് രീതിയും സ്വന്തമായി വ്യത്യസ്തമായ ഭാഷാഷയും പ്രാദേശികമായ വസ്ത്രധാരണ രീതികളുമുണ്ട്.

നാഷി ജനങ്ങൾ ചെണ്ടയുമായി

സംഗീതം

[തിരുത്തുക]

നാഷികളുടെ തദ്ദേശിയ സംഗീതത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാലയളവിൽ ഈ സംഗീതം ഊർജ്ജ്വസ്വലമായി നിലനിർത്തുന്നത് ഹി വെൻ ഗുഹാങ് എന്ന സംഗീതജ്ഞനാണ്, ഇദ്ദേഹം,പുരാതന രീതിയിലും ആധുനിത രീതിയിലും സംഗീതം രജിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കലയും വാസ്തുവിദ്യയും

[തിരുത്തുക]
ലിജിയാങിലെ ഒരു നാഷി ഗ്രാമത്തിൽ നിന്ന്‌.

നാഷികളുടെ തദ്ദേശിയമായ നിരവധി കലകൾ ഉണ്ട്. നാഷികൾ കൈകൊണ്ടുണ്ടാക്കുന്ന നിരവധി തുന്നൽ വേലകൾ, ഡോങ്ബ പെയ്ന്റിംഗ്, ഡോങ്ബ മരകൊത്തുപ്പണി എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. നാഷി വീടുകളുടെ പ്രധാന പ്രത്യേക മരങ്ങൾ കൊണ്ടുള്ള കൊത്തുപണികൾ അവയിൽ ഉണ്ടാവുമെന്നതാണ്.ഹാൻ ചൈനീസ് രീതിയിലുള്ള വാസ്തുശിൽപ്പകല ആഗിരണം ചെയ്ത ശൈലിയാണ് നാഷിജനങ്ങളുടേത്. സ്റ്റാൻഡേർഡ് ആയിട്ടുള്ള ഹാൻ രീതിയിലാണ് ഷാൻ ജനങ്ങൾ വീടുകൾ നിർമ്മിക്കുന്നത്.ഒരു നടുമുറ്റത്തിന് ചുറ്റും ഒന്നു മുതൽ നാലു വരെ വീടുകളാണ് നിർമ്മിക്കുക. ചിലപ്പോൾ അടുത്തടുത്തുള്ള രണ്ട് നടുമുറ്റങ്ങൾ ഒന്നിച്ചായിരിക്കും. മണ്ണുകൊണ്ടുണ്ടാക്കിയ കട്ടകളും മരം കൊണ്ടുള്ള ഘടനയുമാണ് ഈ വീടുകൾക്ക്. ആദ്യ കാഴ്ചയിൽ നാഷി വീടുകൾ അപരിഷ്‌കൃതവും വളരെ ലളിതവുമായാണ് തോന്നുക. എന്നാൽ, അടുത്തു ചെന്നുള്ള പരിശോധനയിൽ ഇവ വിപുലമായതും അതിലോലമായ മാതൃകകളുള്ള ജാലകങ്ങളും വാതിലുകളും ഉള്ളതും ഭദ്രമായ തൂണുകളും തൂണുകളെ ശക്തിപ്പെടുത്തുന്ന സപ്പോർട്ടുകൾ അടങ്ങിയതും വളരെ സൗകര്യപ്രദമായ വായു സഞ്ചാരമുള്ള പരിസ്ഥിതിയിൽ നിർമ്മിച്ചവയുമാണ് ഇവ എന്ന് ബോധ്യപ്പെടും. നാഷി ക്ഷേത്രങ്ങൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച കഴുക്കോലുകൾ, ആർച്ചുകൾ, ചുമർ ചിത്രങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ചതാണ്. പലപ്പോഴും പുരാതന ഡോങ്ബ ബുദ്ധ സ്വാധീനങ്ങളുടെ സങ്കലനങ്ങളും ഈ ക്ഷേത്രങ്ങളിൽ കാണുന്നുണ്ട്. ഇതിഹാസ കാവ്യങ്ങൾ, നർത്തകർ, യോദ്ധാക്കൾ, മൃഗങ്ങൾ, പക്ഷികൾ, പൂപ് എന്നിവയെ എല്ലാം അലങ്കാരങ്ങളുടെ പ്രമേയങ്ങളാവാറുണ്ട്. ചുമർ ചിത്രങ്ങളിൽ ഡോങ്ബ ദൈവങ്ങളെ ചിത്രീകരിച്ചിരിക്കും. കൂടാതെ, പ്രത്യേകതരം ബുദ്ധമത തീമുകൾ, ഹാൻ ചൈനീസ് വ്യാഖ്യനങ്ങളിൽ നിന്നുള്ളവയായിരിക്കും ചിത്രീകരിച്ചിരിക്കുക. ഇതിന് നല്ല ഉദാഹരണമാണ് ദെൽവാഡ ക്ഷേത്രം.

അവലംബം

[തിരുത്തുക]
  1. Ceinos Arcones, Pedro (2012). Sons of Heaven, Brothers of Nature: The Naxi of Southwest China. Kunming.{{cite book}}: CS1 maint: location missing publisher (link)
"https://ml.wikipedia.org/w/index.php?title=നാഷി_ജനത&oldid=3764141" എന്ന താളിൽനിന്ന് ശേഖരിച്ചത്