നീലാംബരി
നീലാംബരി | |
---|---|
ആരോഹണം | സ,രി2,ഗ3,മ1,ധ2,നി3,സ്* |
അവരോഹണം | സ*,നി3,പ,മ1,ഗ3,രി2,ഗ3,സ |
ജനകരാഗം | ശങ്കരാഭരണം |
കർണ്ണാടക സംഗീതത്തിലെ ഇരുപത്തൊമ്പതാം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ഒരു ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് നീലാംബരി. ഉറക്കത്തേയും ഉറക്കത്തിന്റെ ഗുണത്തേയും വളരെയധികം സ്വാധീനിക്കാൻ കഴിയുന്ന ഒരു രാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു.[1]. താരാട്ടുപാട്ടുകളാണ് ഈ രാഗത്തിൽ അധികവും ചിട്ടപ്പെടുത്തുന്നത്. കാരുണ്യം, ഭക്തി, വാത്സല്യം എന്നീ രസങ്ങൾ ജനിപ്പിക്കുന്നു. എന്നാൽ ഈ രാഗത്തിന് ഉറക്കത്തെ സ്വാധീനിക്കാനുള്ള പ്രത്യേക കഴിവൊന്നുമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ താരാട്ടുകൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയതുകൊണ്ടാണ് ഇങ്ങനെയൊരു വിശ്വാസം വരാൻ കാരണമെന്നും കരുതപ്പെടുന്നു[2]. ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ട് ഈ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നിർവ്വചനം
[തിരുത്തുക]വെങ്കിടമഖിയുടെ ചതുർദണ്ഡീപ്രകാശികയിൽ നീലാംബരി രാഗത്തിന്റെ നിർവ്വചനം ഇപ്രകാരം പറയുന്നു
നീലാംബര്യാഖ്യാ രാഗസ്തു
സമ്പൂർണ്ണോ വക്രധൈവത:
അവരോഹേ രി വക്രശ്ച
ഗീയതേ ലക്ഷ്യ വേദിഭി:
ആരോഹണാവരോഹണങ്ങൾ
[തിരുത്തുക]- ആരോഹണം:സ,രി2,ഗ3,മ1,ധ2,നി3,സ
- അവരോഹണം:സ,നി3,പ,മ1,ഗ3,രി2,ഗ3,സ
അവരോഹണത്തിൽ ധ ഇല്ല.സ്വരങ്ങൾ രി,ഗ,മ,ധ,നി ഇവയാണ്.
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
ആനന്ദവല്ലി | സ്വാതിതിരുനാൾ |
കാന്തനോടുചെന്നു മെല്ലേ | സ്വാതിതിരുനാൾ |
ഉയ്യാല ലൂഗവയ്യാ | ത്യാഗരാജ സ്വാമികൾ |
മലയാള ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
ഹർഷബാഷ്പം തൂകി | മുത്തശ്ശി |
കണ്മണിയേ ആരിരാരോ | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം |
കല്യാണി കളവാണീ | അനുഭവങ്ങൾ പാളിച്ചകൾ |
കിലുകിൽ പമ്പരം | കിലുക്കം |
മൈനാകപ്പൊന്മുടിയിൽ | മഴവിൽക്കാവടി |
തിരുവുൾലക്കാവിലിന്നു | പൊന്നും പൂവും |
സൂര്യനാളം പൊൻവിളക്കായ് തിമൃതകതോം | തച്ചോളി വർഗ്ഗീസ് ചേകവർ |
തൂവ്വൽ വിണ്ണിന്മാറിൽ തൂകി | തലയണമന്ത്രം |
അവലംബം
[തിരുത്തുക]- ↑ http://www.hinduonnet.com/thehindu/mp/2004/08/30/stories/2004083000120100.htm Archived 2008-12-11 at the Wayback Machine. ഹിന്ദുവിലെ ലേഖനം, 9-ആമത് ഖണ്ഡിക നോക്കുക (Neelambari raga is supposed to encourage sleep... )
- ↑ http://www.websciences.org/cftemplate/NAPS/archives/indiv.cfm?ID=19980893