Jump to content

നെടുങ്ങാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സാമന്തരാജകുടുംബാംഗങ്ങളിൽ പെട്ട ഒരു വിഭാഗമാണ് നെടുങ്ങാടി. തെക്കൻ മലബാറിലെ ഭരണവിഭാഗങ്ങളായ സാമൂതിരിമാരുടെ സാമന്തന്മാരായ പല ഭരണകർത്താക്കളും ഈ വിഭാഗത്തിൽ പെട്ട നായന്മാരാണ് .[1]

ഒരു രാജാവിന്റെ കീഴിൽ ഒരു നാടിന്റെ ഭരണം കയ്യാളുന്ന നാട്ടുരാജാവാണ് സാമന്തൻ. ഇത്തരം നാട്ടുപ്രഭുക്കളായിരുന്നു മലബാറിൽ സാമൂതിരിയുടെ കീഴിൽ പല നാടുകളിലും ഭരണം നടത്തിയിരുന്നത്. നെടുങ്ങാടി എന്ന ശബ്ദം നെടുങ്ങനാട് എന്ന ശബ്ദവുമായി ചേർത്തുവായിക്കാം. ആടി എന്നത് ഭരണവുമായി ബന്ധപ്പെട്ടതാണ്. നെടുങ്ങനാട് ഭരിച്ചിരുന്നവരാണ് നെടുങ്ങാടിമാർ. ഇന്നത്തെ പാലക്കാട് ജില്ലയുടെ പലഭാഗങ്ങളും ഉൾപ്പെടുന്ന ഒരു പ്രദേശമാണ് നെടുങ്ങനാട്. ഷൊർണ്ണൂർ, പട്ടാമ്പി, പള്ളിപ്പുറം,കോതകുറിശ്ശി, മഞ്ചേരി, കൂറ്റനാട്, നടുവട്ടം, കാറൽമണ്ണ, ചെറുപ്പുളശ്ശേരി, തൂത കരിപ്പുഴ തുടങ്ങിയ പല സ്ഥലങ്ങളും പലസമയത്തും നെടുങ്ങനാടിന്റെ ഭാഗമായിട്ടുണ്ട്. പലപ്പോഴും ഏറനാടിന്റെ ഭാഗമായിരുന്നതുകൊണ്ട് ഏറാൽപ്പാട് മാരുടെ സാമന്തന്മാരായും നെടുങ്ങാടി മാർ വർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഈ പ്രദേശങ്ങളിലൊക്കെ നെടുങ്ങാടി എന്ന സ്ഥാനപ്പേരോടു കൂടിയ കുടുംബങ്ങൾ നിലവിലുണ്ട്. ഇന്ന് നായർ സമുദായത്തിന്റെ ഒരു ഭാഗമായി ഇവരെ കണക്കാക്കുന്നു. നെടുങ്ങാടി എന്നത് പൊതുവെ ഈ സമുദായത്തിലെ പുരുഷന്മാരെ സൂചിപ്പിക്കുന്നു. കോവിലമ്മ/ കോവിൽപ്പാട് എന്നിവയാണ് സ്ത്രീ സമൂഹം അറിയപ്പെടുന്നത്.

പ്രശസ്തർ

[തിരുത്തുക]

നെടുങ്ങാടി ബാങ്ക്

[തിരുത്തുക]

കേരളത്തിലെ ഷെഡ്യൂൾഡ് ബാങ്ക്കളിൽ പ്രശസ്തമായിരുന്നു. നെടുങ്ങാടി ബാങ്ക്. 2003ൽ അത് പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്ത് അതിലേക്ക് ലയിപ്പിച്ചു.


^ 1891 ലെ തിരുവിതാംകൂർ, കൊച്ചി, മലാബാർ ഭാഗത്തെ സെൻസസ്
^ Castes and Tribes of Southern India- ,എഡ്ഗർ തേഴ്സ്റ്റൺ & കെ രംഗാചാരി
^ "Organised Struggles of Malabar Peasantry 1934–1940"
^ A general collection of ... voyages and travels, digested by J. Pinkerton - Page 736
^ Nedungnad Carithram - from prehistoric times to A.D. 1860 (Malayalam) S. Rajendu by (Madhavam: Perintalmanna, 2012).
^ Kareem, C.K. (1973). Kerala under Haider Ali and Tipu Sultan. Paico publishing house. pp. 136, 137. Retrieved 2007-12-18.
^ Miller, Eric J. 1954. Caste and Territory in Malabar. American Anthropologists 56(3):410-420
^ Miller, Eric J. 1955. Village Structure in North Kerala. In M.N. Srinivas ed. India’s Village. Bombay: Media Promoters & Publishers
^ Bhaskaran, K. Ooril pazhakiya oru achi kavinde katha, Sree oorpazhachi kshetra seva samiti, 1997.
^ A collection of treaties, engagements, and other papers of importance relating to British affairs in Malabar" also by William Logan.
^ E. Thurston. Castes and tribes of South India Volume 5
^ "Organised Struggles of Malabar Peasantry 1934–1940"
^ "Organised Struggles of Malabar Peasantry 1934–1940"
^ Mackenzie Manuscripts: Summaries of the Historical Manuscripts in the Mackenzie Collection, I (Madras: University of Madras, 1972), 287. T. V. Mahalingam (ed.)
^ Kudali Granthavari (Malayalam) K. K. N. Kurup by (Calicut: Calicut University, 1995). ^ Female Initiation Rites on the Malabar Coast, Gough, Kathleen 1955a, The Journal of the Royal Anthropological Institute of Great Britain and Ireland

  1. Edgar, T. (2009). Castes and Tribes of Southern India. BiblioBazaar. p. 284. ISBN 9781113132260. Retrieved 2017-01-09.
  2. Datta, A. (1988). Encyclopaedia of Indian Literature. Vol. 2. Sahitya Akad. p. 1480. ISBN 9788126011940. Retrieved 2017-01-09.
  3. Wolf, E. (2007). Progress in Optics. Vol. 50. Elsevier. p. 30. ISBN 9780444530233. Retrieved 2017-01-09.
  4. "ഗുരുവായൂർ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു". Retrieved 2020-08-24.

S. Rajendu - The History of Nedungana d - from pre historic times to AD 1860 - Perintalmanna - 2012

"https://ml.wikipedia.org/w/index.php?title=നെടുങ്ങാടി&oldid=3978931" എന്ന താളിൽനിന്ന് ശേഖരിച്ചത്