Jump to content

നേപ്പാളിന്റെ രാഷ്ട്രപതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഷ്ട്രപതി
നേപ്പാൾ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ
പദവി വഹിക്കുന്നത്
രാം ചന്ദ്ര പൗഡൽ

13 മാർച്ച് 2023  മുതൽ
സംബോധനാരീതിസമ്മാനനീയ്
(The Right Honourable)
ഔദ്യോഗിക വസതിShital Niwas
നിയമിക്കുന്നത്ഇലക്ടറൽ കോളേജ് നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ
കാലാവധിഅഞ്ചു വർഷം
പ്രഥമവ്യക്തിരാംബരൺ യാദവ്
അടിസ്ഥാനം28 മേയ് 2008; 16 വർഷങ്ങൾക്ക് മുമ്പ് (2008-05-28)
ഡെപ്യൂട്ടിനേപ്പാളിന്റെ ഉപരാഷ്ട്രപതി
ശമ്പളം1,09,410 നേപ്പാളി രൂപ (മാസ ശമ്പളം)[1]
വെബ്സൈറ്റ്www.presidentofnepal.gov.np

ഫെഡറൽ റിപ്പബ്ലിക് രാജ്യമായ നേപ്പാളിന്റെ ഭരണാധികാരിയാണ് രാഷ്ട്രപതി (നേപ്പാളി ഭാഷയിൽ ; राष्ट्रपति) അഥവാ പ്രസിഡന്റ് (President). 2008 മേയിൽ റിപ്പബ്ലിക്കായതിനു ശേഷമാണ് നേപ്പാളിൽ രാഷ്ട്രപതി ഭരണത്തിനു തുടക്കം കുറിച്ചത്. രാഷ്ട്രപതിയെ 'സമ്മാനനീയ്'( सम्माननीय ;ആദരണീയനായ) എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്.[2] അഞ്ചു വർഷമാണ് കാലാവധി. 2008 ജൂലൈ 23-ന് നേപ്പാളിന്റെ ആദ്യ രാഷ്ട്രപതിയായി രാംബരൺ യാദവ് അധികാരത്തിലെത്തി. ബിദ്യാദേവി ഭണ്ഡാരി, 2015 ഒക്ടോബറിൽ തിരഞ്ഞെടുക്കപ്പെട്ട നേപ്പാളിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു, രാം ചന്ദ്ര പൗഡൽ 2023 മാർച്ച് മുതൽ നിലവിലെ പ്രസിഡന്റാണ്.[3]

ചരിത്രം

[തിരുത്തുക]

2007 വരെ നേപ്പാളിൽ രാജഭരണമാണ് നിലനിന്നിരുന്നത്. അതേ വർഷം തന്നെ നിലവിൽ വന്ന താൽക്കാലിക ഭരണഘടനയനുസരിച്ച് രാജാവിന്റെ അധികാരങ്ങളില്ലാതായി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി, 2008 മേയ് 28-ന് നേപ്പാളിലെ രാജഭരണം അവസാനിപ്പിച്ചു. അതോടെ 240 വർഷം നീണ്ടുനിന്ന ഹൈന്ദവ രാജവാഴ്ച അവസാനിച്ചു.[3] അതേത്തുടർന്ന് പ്രധാന മന്ത്രി ഗിരിജ പ്രസാദ് കൊയ്‌രാള ആക്ടിങ് പ്രസിഡന്റിന്റെ അധിക ചുമതല കൂടി നിർവ്വഹിച്ചു . ജൂലൈ മാസത്തിൽ നേപ്പാളിന്റെ ആദ്യത്തെ രാഷ്ട്രപതിയായി രാംബരൺ യാദവ് സ്ഥാനമേറ്റു. 2015 ഒക്ടോബർ വരെ യാദവായിരുന്നു രാഷ്ട്രപതി.

2015 സെപ്റ്റംബർ 20-ന് നേപ്പാളിനെ ഒരു മതനിരപേക്ഷ ഫെഡറൽ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. പുതിയ ഭരണഘടനയും നിലവിൽ വന്നു.[4] 2015 ഒക്ടോബറിൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ശേഷം ബിദ്യാദേവി ഭണ്ഡാരി അധികാരത്തിലെത്തി. നേപ്പാളിന്റെ ആദ്യത്തെ വനിതാ രാഷ്ട്രപതിയാണ് ഭണ്ഡാരി.[5]

രാഷ്ട്രപതി തെരഞ്ഞെടുപ്പ്

[തിരുത്തുക]

നിയമസഭാംഗങ്ങളും പാർലമെന്റും ചേർന്ന ഇലക്ടറൽ കോളേജ് എന്ന സംവിധാനത്തിലൂടെയാണ്‌ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും പിന്തുണയ്ക്കുന്ന വ്യക്തിയെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുന്ന സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നു. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും രാഷ്ട്രപതിയാകാവുന്നതാണ്. എന്നാൽ തുടർച്ചയായി രണ്ടു തവണ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ.

അധികാരം

[തിരുത്തുക]

മിക്ക പാർലമെന്ററി റിപ്പബ്ലിക്കുകളിലേതും പോലെ നേപ്പാളിലെ രാഷ്ട്രപതിക്കും പരിമിതമായ അധികാരങ്ങൾ മാത്രമാണുള്ളത്. പ്രധാന മന്ത്രിക്കും മന്ത്രിസഭയ്ക്കുമാണ് ഭരണഘടന കൂടുതൽ പ്രാധാന്യം നൽകുന്നത്.

രാഷ്ട്രപതിമാരുടെ പട്ടിക (2008-തുടരുന്നു)

[തിരുത്തുക]
നം. ചിത്രം പേര്
(ജനനം–മരണം)
കാലയളവ് രാഷ്ട്രീയ പാർട്ടി
അധികാരത്തിലെത്തിയത് അധികാരം ഒഴിഞ്ഞത് ദിവസങ്ങൾ
ഗിരിജ പ്രസാദ് കൊയ്‌രാള
ആക്ടിങ്
(1925–2010)
15 ജനുവരി 2007 23 ജൂലൈ 2008 740 നേപ്പാളി കോൺഗ്രസ്
1 രാംബരൺ യാദവ്
(1948–)
23 ജൂലൈ 2008 29 ഒക്ടോബർ 2015 2654 നേപ്പാളി കോൺഗ്രസ്
2 ബിദ്യാദേവി ഭണ്ഡാരി
(1961–)
29 ഒക്ടോബർ 2015 13 മാർച്ച് 2023 2692 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ് -ലെനിനിസ്റ്റ്)
3 രാം ചന്ദ്ര പൗഡൽ
(1944–)
13 മാർച്ച് 2023 തുടരുന്നു 645 നേപ്പാളി കോൺഗ്രസ്

അവലംബം

[തിരുത്തുക]
  1. "Salary of President". Naya Patrika. 17 July 2013. Archived from the original on 2013-07-17. Retrieved 17 July 2013.
  2. "Official Website of President of Nepal". Retrieved 2015 നവംബർ 7. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 'Nepal gets first woman President', The Hindu, 2015 October 29, Page-14, Trivandrum Edition.
  4. 'നേപ്പാൾ ഇനി മതനിരപേക്ഷ ഫെഡറൽ റിപ്പബ്ലിക്', മലയാള മനോരമ, 2015 സെപ്റ്റംബർ 21, കൊല്ലം എഡിഷൻ.
  5. 'നേപ്പാളിന് ആദ്യ വനിതാ പ്രസിഡന്റ്', മലയാള മനോരമ, 2015 ഒക്ടോബർ 29, കൊല്ലം എഡിഷൻ.