Jump to content

രാംബരൺ യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാംബരൺ യാദവ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാംബരൺ യാദവ്
രാംബരൺ യാദവ്


ആദ്യ നേപ്പാൾ പ്രസിഡന്റ്
നിലവിൽ
അധികാരമേറ്റത്
23 ജുലൈ 2008[1]
വൈസ് പ്രസിഡന്റ്   പർമാനന്ദ് ഝാ
പ്രധാനമന്ത്രി ഗിരിജ പ്രസാദ് കൊയ്‌രാള
പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ (നിയുക്തം)
മുൻഗാമി ഗിരിജ പ്രസാദ് കൊയ്‌രാള (ആക്റ്റിങ്)

ജനനം (1948-02-04) 4 ഫെബ്രുവരി 1948  (76 വയസ്സ്)
Saphai, Nepal
രാഷ്ട്രീയകക്ഷി നേപ്പാളി കോൺഗ്രസ്
മതം ഹിന്ദു

നേപ്പാളിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാംബരൺ യാദവ് (ജനനം: ഫെബ്രുവരി 4, 1947 - ). രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷിയായ നേപ്പാളി കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

2008 ജൂലൈ 21-ന് നേപ്പാൾ ഭരണഘടനാസമിതിയിലെ വോട്ടെടുപ്പിൽ 594 അംഗങ്ങളിൽ 308 വോട്ടുനേടിയാണ്‌ രാംബരൺ വിജയിച്ചത്‌ [2] . ഏപ്രിലിൽ നടന്ന ഭരണഘടനാസമിതി തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ മാവോവാദികളുടെ പിന്തുണയുള്ള രാംരാജ പ്രസാദ് സിങ്ങിനെ പരാജയപ്പെടുത്തിയാണ്‌ രാംബരൺ ചരിത്രനിയോഗത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

താനി-രാംരതി യാദവ് ദമ്പതികളുടെ മകനായി പിറന്ന രാംബരണിന്റെ വിദ്യാഭ്യാസം ഏറെയും ഇന്ത്യയിലായിരുന്നു. കൊൽക്കത്തയിൽവെച്ച് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത്. 1991ൽ അധികാരത്തിലെത്തിയ നേപ്പാളി കോൺഗ്രസ് സർക്കാരിൽ ആരോഗ്യ സഹമന്ത്രിയായിരുന്നു[3]. 1999ൽ നേപ്പാളി കോൺഗ്രസ് ടിക്കറ്റിൽ പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു [4]. അതിനുശേഷം ആരോഗ്യമന്ത്രിയാകുകയും ചെയ്തു[5][6].

അവലംബം

[തിരുത്തുക]
  1. http://www.nepalnews.com/archive/2008/jul/jul21/news14.php[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.nepalnews.com/archive/2008/jul/jul21/news09.php[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-24. Retrieved 2008-07-21.
  4. "Election Commission of Nepal". Archived from the original on 2006-10-12. Retrieved 2008-07-21.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-15. Retrieved 2008-07-21.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-06-19. Retrieved 2008-07-21.


"https://ml.wikipedia.org/w/index.php?title=രാംബരൺ_യാദവ്&oldid=4098308" എന്ന താളിൽനിന്ന് ശേഖരിച്ചത്