ന്നാ താൻ കേസ് കൊട്
ന്നാ താൻ കേസ് കൊട് | |
---|---|
പ്രമാണം:Nna Thaan Case Kodu.jpg | |
സംവിധാനം | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ |
നിർമ്മാണം | സന്തോഷ് ടി. കുരുവിള Sheril Rachel Santhosh |
രചന | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ |
അഭിനേതാക്കൾ | |
സംഗീതം | ഡോൺ വിൻസെന്റ് |
ഛായാഗ്രഹണം | രാകേഷ് ഹരിദാസ് |
ചിത്രസംയോജനം | മനോജ് കന്നോത്ത് |
സ്റ്റുഡിയോ | എസ്ടികെ ഫ്രെയിംസ്
Kunchacko Boban Productions Udaya Pictures |
വിതരണം | മാജിക് ഫ്രേംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യൻ |
ഭാഷ | മലയാളം |
ആകെ | ₹50 crore[1] |
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവ്വഹിച്ച് സന്തോഷ് ടി കുരുവിളയും, കുഞ്ചാക്കോ ബോബനും ഉദയാ പിക്ചേർസും ചേർന്ന് നിർമ്മിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു ആക്ഷേപഹാസ്യമലയാളചലച്ചിത്രമാണ് ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ, ഗായത്രീ ശങ്കർ, ഷൂക്കൂർ വക്കീൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. കൊഴുമ്മൽ രാജീവൻ എന്ന പരിഷ്കൃത കള്ളന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 2022 ഓഗസ്റ്റ് 11-ന് തീയേറ്ററുകളിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി[2][3][4]. ഈ ചിത്രം തീയേറ്റുകളിൽ ഹിറ്റാവുകയും ചെയ്തു.[5]
കഥ സംഗ്രഹം
[തിരുത്തുക]സ്വയം പ്രതിരോധിക്കാനുള്ള ഒരു നിരപരാധിയായ പ്രവൃത്തി സമൂഹത്തിലെ ഉന്നതരും ശക്തരുമായി കലഹമുണ്ടാക്കുമ്പോൾ നീതിക്കുവേണ്ടി പോരാടുന്ന പരിഷ്കൃത കള്ളനാണ് കൊഴുമ്മൽ രാജീവൻ.
കഥാപാത്രങ്ങളും അഭിനേതാക്കളും
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ - കൊഴുമ്മൽ രാജീവൻ
- ഗായത്രി ശങ്കർ - ദേവി
- രാജേഷ് മാധവൻ - സുരേശൻ
- പി.പി. കുഞ്ഞികൃഷ്ണൻ - മജിസ്ട്രേറ്റ് 1
- ബേസിൽ ജോസഫ് - മജിസ്ട്രേറ്റ് 2
- സിബി തോമസ് - ജോണി , ലോറി ഡ്രൈവർ
- എ.വി. ബാലകൃഷ്ണൻ അഡ്വക്കേറ്റ് കൃഷ്ണൻ
- അഡ്വ: ഷുക്കൂർ - അഡ്വ: ഷുക്കൂർ
- ഗംഗാധരൻ കുട്ടമത്ത് - അഡ്വ: ഗംഗാധരൻ
- മൃദുൽ നായർ - ആകാശ് കുഞ്ഞിക്കൺ, ബൈക്കർ
- ഉണ്ണിമായ പ്രസാദ് - മുഖ്യമന്ത്രി ദീപ
- ഭാനുമതി പയ്യന്നൂർ - നഴ്സ്
- നയന കിഷോർ - അഡ്വ: ഷുക്കൂറിന്റെ അസോസിയേറ്റ്
- ചിത്ര നായർ - സുമലത
- ഡോ. കെ.റ്റി. ബാലചന്ദ്രൻ - എഞ്ചിനീയർ സാമുവൽ
- ജേക്കബ് മാത്യു - രഘു
- സുധീർ സി.കെ. - എം.എൽ.എ. കുഞ്ഞിക്കണ്ണൻ
- മനോജ് കടുമേനി -ഓട്ടോ ഡ്രൈവർ സജി
റിലീസ്
[തിരുത്തുക]തിയേറ്ററുകളിൽ
[തിരുത്തുക]എം.എൽ.എ വീട്ടിൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കവർച്ചക്കാരന് നായയുടെ ആക്രമണത്തിൽ പരിക്കേറ്റതിനെക്കുറിച്ചുള്ള ഒരു പത്ര ലേഖനം ഉൾക്കൊള്ളുന്ന പോസ്റ്ററിലൂടെയാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്. ചിത്രം 2022 ഓഗസ്റ്റ് 11-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.[6][7] [8]
ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കി, തിരുവോണത്തോടനുബന്ധിച്ച് 2022 സെപ്റ്റംബർ 8 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു .[9]ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്.[10]
അവലംബം
[തിരുത്തുക]- ↑ "കുഴിയിൽ വീഴാതെ 'ന്നാ താൻ കേസ് കൊട്'; ചാക്കോച്ചൻ ചിത്രം ഇനി ഒടിടിയിൽ".
- ↑ "'Nna Thaan Case Kodu' teaser: Kunchacko Boban leaves the movie buffs stunned - Times of India". The Times of India. Retrieved 2022-07-06.
- ↑ "'Nna Thaan Case Kodu' review: Smartly written humour elevates this courtroom drama". The New Indian Express. Retrieved 2022-08-29.
- ↑ "'Nna Than Case Kodu' quick review: Director's craft is the protagonist in this Kunchacko satire". OnManorama. Retrieved 2022-08-29.
- ↑ "'ന്നാ താൻ കേസ് കൊട്' ജനപ്രിയചിത്രം, ഷാഹി കബീർ മികച്ച സംവിധായകൻ: ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്നു". Retrieved 2023-07-21.
- ↑ "Release date of Kunchacko Boban-starrer Nna, Thaan Case Kodu out". The New Indian Express. Retrieved 2022-07-14.
- ↑ nithya. "Nna Thaan Case Kodu : ഷട്ടിൽ കോർട്ടിലെ കൊലപാതകവുമായി ചാക്കോച്ചൻ; 'ന്നാ താൻ കേസ് കൊട്' ടീസർ". Asianet News Network Pvt Ltd. Retrieved 2022-07-14.
- ↑ nithya. "Nna Thaan Case Kodu : കുഞ്ചാക്കോയുടെ 'ഒന്നൊന്നര കേസ്' ഓഗസ്റ്റിൽ; 'ന്നാ താൻ കേസ് കൊട്' റിലീസ് പ്രഖ്യാപിച്ചു". Asianet News Network Pvt Ltd. Retrieved 2022-07-14.
- ↑ "കുഴിയിൽ വീഴാതെ 'ന്നാ താൻ കേസ് കൊട്'; ചാക്കോച്ചൻ ചിത്രം ഇനി ഒടിടിയിൽ".
- ↑ https://www.ottplay.com/news/nna-thaan-case-kodu-ott-release-date-when-and-where-to-watch-kunchacko-bobans-film-after-its-theatrical-run/33b8946f96470