പത്മപാണി ആചാര്യ
Major പത്മപാണി ആചാര്യ MVC | |
---|---|
പ്രമാണം:Padmapani Acharya MVC.jpg | |
ജനനം | ഒഡീസ, ഇന്ത്യ | 21 ജൂൺ 1969
മരണം | 28 ജൂൺ 1999 3rd pimple complex, Kargil, Jammu and Kashmir, India | (പ്രായം 30)
ദേശീയത | Republic of India |
വിഭാഗം | Indian Army |
ജോലിക്കാലം | 1994-1999 |
പദവി | Major |
Service number | IC55072K |
യൂനിറ്റ് | 2 Rajputana Rifles |
യുദ്ധങ്ങൾ | Kargil War Operation Vijay |
പുരസ്കാരങ്ങൾ | Maha Vir Chakra |
മേജർ പത്മപാണി ആചാര്യ, എംവിസി (21 ജൂൺ 1969 – 28 ജൂൺ 1999) ഇന്ത്യൻ ആർമിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. 1999 ജൂൺ 28-ന് കാർഗിൽ യുദ്ധസമയത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അദ്ദേഹത്തിന് രണ്ടാമത്തെ ഉയർന്ന ഇന്ത്യൻ സൈനിക ബഹുമതിയായ മഹാവീർ ചക്ര നൽകി ആദരിച്ചു [1] [2]
തെലങ്കാനയിലെ ഹൈദരാബാദ് നിവാസിയായിരുന്നു ആചാര്യ ഒഡീഷ യിലാണ് കുടുംബവേരുകൾ ഉള്ളത്. ചാരുലത ആണ് ഭാര്യ. 1965 ലും 1971 ലും പാകിസ്ഥാനുമായുള്ള യുദ്ധങ്ങളിൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ച് വിരമിച്ച വിംഗ് കമാൻഡർ ജഗന്നാഥ് ആചാര്യ ആണ് പിതാവ് . അദ്ദേഹം പിന്നീട് ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിൽ (ഡിആർഡിഎൽ) ജോലി ചെയ്തു. [3] മേജർ ആചാര്യയുടെ മാതാപിതാക്കളും ഭാര്യയും അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം ജനിച്ച മകൾ അപരാജിതയും ആ കുടുംബത്തിൽ ഉണ്ട്. അപരാജിത ആചാര്യ എൻസിസി കേഡറ്റായി പ്രവർത്തിച്ചിട്ടുണ്ട്.
സൈനിക ജീവിതം
[തിരുത്തുക]ആചാര്യ 1993-ൽ മദ്രാസിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് ബിരുദം നേടി, രണ്ടാം ബറ്റാലിയനായ രാജ്പുത്താന റൈഫിൾസിൽ (2 രാജ് റിഫ്) സെക്കൻഡ് ലെഫ്റ്റനന്റായി കമ്മീഷൻ ചെയ്തു.
ജനകീയ സംസ്കാരത്തിൽ
[തിരുത്തുക]ബാറ്റിൽ ഓഫ് ടോലോലിംഗിലെ ഈ സംഭവങ്ങൾ ഹിന്ദി ചലച്ചിത്രമായ എൽഒസി കാർഗിലിലെ പ്രധാന യുദ്ധരംഗങ്ങളിലൊന്നായി സ്വീകരിച്ചു, അതിൽ നടൻ നാഗാർജുന അക്കിനേനി ആചാര്യയുടെ വേഷം അവതരിപ്പിച്ചു. [4]
ഇതും കാണുക
[തിരുത്തുക]- ദിഗേന്ദ്ര കുമാർ
- നെയ്കെഴകുവോ കെങ്കുരുസെ
- മഗോഡ് ബാസപ്പ രവീന്ദ്രനാഥ്
അവലംബം
[തിരുത്തുക]- ↑ When I met the family of a Kargil martyr - Rediff.com News
- ↑ "India Kargil War Heros Sons of Brave parents Indian Army Soldiers". Archived from the original on 16 August 2017. Retrieved 25 April 2014.
- ↑ Rediff On The NeT:The brave son of Andhra returns home
- ↑ Fourteen years on, memories still fresh in Major's family - The Hindu