പദ്മാസന (അമ്പലം)
ബാലിനീസ് അമ്പലങ്ങളിൽ പ്രത്യേക വിഭാഗത്തിൽ പെടുന്ന അമ്പലമാണ് പദ്മാസന. പദ്മാസനയുടെ ഏറ്റവും പ്രധാനഭാഗത്ത് ഒരു വലിയ പില്ലറിന്റെ മുകളിൽ സിംഹാസനം പോലുള്ള ഇരിപ്പിടം ഉണ്ടായിരിക്കും. ബാലിനീസ് ഹിന്ദൂയിസത്തിലെ ഏറ്റവും വലിയ ദൈവത്തിനായി സമർപ്പിച്ചിട്ടുള്ള അമ്പലങ്ങളാണ് പദ്മാസന. മെരു പർവ്വതങ്ങളോടൊപ്പം പദ്മാസന അമ്പലങ്ങളും സാങ്ങ് ഹ്യാങ്ങ് വിധി വാസ എന്ന പരമോന്നതദൈവത്തിന് സമർപ്പിക്കപ്പെട്ട ആരാധനാലയങ്ങളാണ്.[1]
ചരിത്രം
[തിരുത്തുക]ജെൽജെൽ കിങ്ങ് ബടുറെംഗോങ്ങിലെ പുരോഹിതനായ ഡാങ് ഹ്യാങ് നിരർത്തയാണ് പദ്മാസന ബാലിയിലെ പരമോന്നതദൈവത്തിന് സമർപ്പിക്കപ്പെട്ട അൾത്താരയായി കൊണ്ടുവന്നത്. ഡാങ് ഹ്യാങ് നിരർത്ത ഒരു ജാവനീസ് ബ്രാഹ്മണനും കവിയും വാസ്തുശിൽപിയും മതപാഠകനും ആയിരുന്നു. പദ്മാസന അമ്പലങ്ങളെ പരമോന്നതദൈവത്തിന്റെ അൾത്താരകളായി ചിത്രീകരിച്ചത് അദ്ദേഹമാണ്. [2][3]
രൂപവും സ്ഥാനവും
[തിരുത്തുക]അമ്പലത്തിന്റെ ഉയർന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ഒഴിഞ്ഞ സിംഹാസനമാണ് പദ്മാസന. ഇത് സാങ് ഹ്യാങ്ങ് വിധി വാസയുടെ ഇരിപ്പിടമാണ്. സിംഹാസനത്തിന്റെ മുൻവശം സാധാരണയായി സാങ് ഹ്യാങ് വിധി വാസയുടെ ചിത്രം കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കും. പിന്നിൽ സാധാരണയായി ഒരു അരയന്നമോ ഗരുഡനോ ആയിരിക്കും. അരയന്നം ബ്രഹ്മാവിന്റെയും ഗരുഡൻ വിഷ്ണുവിന്റെയും വാഹനമാണെന്നാണ് സങ്കൽപ്പം.[4]
ഇന്തോനേഷ്യയിലെ മറ്റ് അമ്പലങ്ങൾപോലെ പദ്മാസന ക്ഷേത്രങ്ങളും മൂന്ന് പ്രധാന ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഭുർ , ഭുവാഹ്, സ്വാഹ് (ദൈവങ്ങളുടെ ലോകം) എന്നിവയാണ് ഈ മൂന്ന് ഭാഗങ്ങൾ. പദ്മാസനത്തിന്റെ പുറം വശമാണ് ഭുർ എന്ന വിഭാഗം. ഇത് ഡീമൻസിന്റെ ലോകം എന്നറിയപ്പെടുന്നു. ഇവിടം സാധാരണയായി ബെഡവാങ് നല (ലോകം താങ്ങിനിൽക്കുന്ന ആമ), രണ്ട് നാഗങ്ങൾ, അനന്തബോഗ, ബാസുകി(മനുഷ്യന്റെ ഭൂമിയിലെ ആവശ്യങ്ങളുടെ പ്രതീകം) എന്നിവയുടെ ചിത്രത്തിനാൽ അലങ്കരിക്കപ്പെട്ടിരിക്കും. പദ്മാസനത്തിന്റെ മദ്ധ്യഭാഗം ഭുവഹ് ലോക എന്നറിയപ്പെടുന്നു. ഇത് മനുഷ്യരുടെ ലോകമാണ്. ഇവിടം മനുഷ്യന്റെ ദൈനം ദിന പ്രവർത്തനങ്ങളുടെ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കും. പദ്മാസനയുടെ ഏറ്റവും ഉള്ളിലെയും പ്രധാനപ്പെട്ടതുമായ വിഭാഗമാണ് സ്വാഹ്. ഇത് ദൈവങ്ങളുടെ ലോകം എന്നറിയപ്പെടുന്നു. ഒരു അമ്പലത്തിന്റെ ഏറ്റവും വിശുദ്ധമായ ഇടമാണ് സ്വാഹ്. ഇവിടെയാണ് സിംഹാസനം സ്ഥിതിചെയ്യുന്നത്. സിംഹാസനത്തിന്റെ അടിയിൽ വിവിധ ഖഗോളങ്ങളുടെ രൂപങ്ങളാലും അലങ്കരിക്കുന്നു. [4]
അമ്പലമുറ്റത്തിന്റെ ഏറ്റവും വിശുദ്ധമായ വടക്ക് കിഴക്ക് (കജ കാൻഗിൻ)ഭാഗത്തായാണ് പദ്മാസന പ്രതിഷ്ഠിക്കുന്നത്. പദ്മാസനത്തിന്റെ മുകളിലെ സിംഹാസനം തെക്ക് പടിഞ്ഞാറ് (കേലോഡ് കൌഹ്) അഭിമുഖമായാണ് പ്രതിഷ്ഠിക്കുന്നത്. [4]
പദ്മാസനയുള്ള വിവിധ ബാലിനീസ് ക്ഷേത്രങ്ങൾ
[തിരുത്തുക]പുര ബേസാകിയിൽ സ്ഥിതിചെയ്യുന്ന പുര പെനടരൻ അഗുങ് എന്ന അമ്പലത്തിൽ മൂന്ന് പദ്മാസനയുണ്ട്. പുര പെനടരൻ അഗുങ് ശിവന് വേണ്ടി സമർപ്പിക്കപ്പെട്ടിടുള്ള അമ്പലമാണ്. ഇവിടത്തെ സിംഹാസനങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്നു. ഈ സിംഹാസനങ്ങൾ പദ്മടിഗ എന്നറിയപ്പെടുന്നു. ശിവക്ഷേത്രത്തിന്റെ ഏറ്റവും അകത്തുള്ള സ്വാഹ് വിഭാഗത്തിലാണ് പദ്മടിഗ സ്ഥിതിചെയ്യുന്നത്. പദ്മടിഗയിലെ മൂന്ന് സിംഹാസനങ്ങൾ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ചുവന്ന സിംഹാസനം ബ്രഹ്മാവിനും കറുത്ത സിംഹാസനം വിഷ്ണുവിനും വെള്ള സിംഹാസനം ശിവനുമായാണ് സമർപ്പിച്ചിട്ടുള്ളത്. അതുപോലെ ഇവ ശിവന്റെ മൂന്ന് വ്യത്യസ്ത അവസ്ഥകൾക്കായും സമർപ്പിക്കപ്പെട്ടിരിക്കുന്നു. ചുവന്ന സിംഹാസനം സദാശിവനും കറുത്ത സിംഹാസനം ശിവനും വെളുത്ത സിംഹാസനം പരമശിവനും ആണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. [4] [4]
ദെൻപസറിൽ സ്ഥിതിചെയ്യുന്ന വലിയ ക്ഷേത്രമായ പുര ജഗത്നാഥ പദ്മാസന ക്ഷേത്രമാണ്. ഇവിടത്തെ വലിയ സിംഹാസനം ക്ഷേത്രത്തിന്റെ മദ്ധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്.[4]
ബാംഗ്ലിയിലുള്ള പുര കെഹെൻ, ഉബുഡിലുള്ള പുര തമൻ സരസ്വതി, മനാങ്വിയിലുള്ള പുര തമൻ അയുൻ എന്നിവയാണ് വലിയ പദ്മാസനങ്ങളുള്ള മറ്റ് പ്രധാനപ്പെട്ട ബാലിനീസ് അമ്പലങ്ങൾ.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Auger 2001, p. 26.
- ↑ Auger 2001, pp. 46–7.
- ↑ Eiseman 2011, p. 266.
- ↑ 4.0 4.1 4.2 4.3 4.4 4.5 Eiseman 2011.
Cited works
[തിരുത്തുക]- Auger, Timothy, ed. (2001). Bali & Lombok. Eyewitness Travel Guides. London: Dorling Kindersley. ISBN 0751368709.
{{cite book}}
: Cite has empty unknown parameters:|dead-url=
and|subscription=
(help); Invalid|ref=harv
(help) - Eiseman, Jr., Fred B. (2011). Bali - Sekala & Niskala: Essays on religion, ritual, and art. Tuttle Publishing. ISBN 9781462900923.
{{cite book}}
: Cite has empty unknown parameters:|dead-url=
and|subscription=
(help); Invalid|ref=harv
(help) - Stuart-Fox, David (1999). Fox, James J. (ed.). Religion and Ritual: Cycles and Ritual Centres. Indonesian Heritage. Singapore: Archipelago Press. ISBN 9813018585.
{{cite book}}
: Cite has empty unknown parameters:|dead-url=
and|subscription=
(help); Invalid|ref=harv
(help)