പപ്പഹാനൗമൊകുവാകിയെ സാമുദ്രിക ദേശീയ സ്മാരകം
പപ്പഹാനൗമൊകുവാകിയെ സാമുദ്രിക ദേശീയ സ്മാരകം Papahānaumokuākea Marine National Monument | |
---|---|
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape) | |
Location | ഹൊണോലുലു കൗണ്ടി, ഹവായി / മിഡ് അറ്റോൾ, United States Minor Outlying Islands |
Nearest city | ഹൊണോലുലു, ഹവായ്, യു.എസ്.എ. |
Area | 140,000 ചതുരശ്ര മൈൽ (360,000 കി.m2) |
Established | June 15, 2006 |
Governing body | National Oceanic and Atmospheric Administration, Fish and Wildlife Service, Hawai'i Department of Land and Natural Resources |
Type | സമ്മിശ്രം |
Criteria | iii, vi, viii, ix, x |
Designated | 2010 (34th session) |
Reference no. | 1326 |
State Party | അമേരിക്കൻ ഐക്യനാടുകൾ |
Region | യൂറോപ്പ്, വടക്കേ അമേരിക്ക |
ഹവായി സംസ്ഥനാത്തിലെ ഒരു ദേശീയ സ്മാരകവും ലോകപൈതൃക കേന്ദ്രവുമാണ് പപ്പഹാനൗമൊകുവാകിയെ സാമുദ്രിക ദേശീയ സ്മാരകം (ഇംഗ്ലീഷ്: Papahānaumokuākea Marine National Monument; :പപ്പ-ഹാനൗ-മൊകു-വാക്യെ) എന്ന് അറിയപ്പെടുന്ന ഭൂപ്രദേശം. 360,000 ചതുരശ്രകിലോ മീറ്റർ വിസ്തൃതിയുള്ള പ്രദേശമാണിത്. ചെറുതും വലുതുമായ നിരവധി ദ്വീപുകളും തുരുത്തുകളും സമുദ്രഭാഗവും ഈ സഞ്ചയത്തിൽ ഉൾപ്പെടുന്നു. സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രത്യേകതകൾ കണക്കിലെടുത്താണ് ഈ പ്രദേശത്തിനെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വടക്ക്പടിഞ്ഞാറൻ ഹാവായ് ദ്വീപ് സാമുദ്രിക ദേശീയ സ്മാരകം (Northwestern Hawaiian Islands Marine National Monument) എന്ന നാമത്തിൽ 2006 ജൂൺ 15ന് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് ഈ പ്രദേശ്ത്തെ സംരക്ഷിത സ്മാരകഗണത്തിലെ അംഗമായി വിജ്ഞാപനം ചെയ്തിട്ടുണ്ടായിരുന്നു. 2007 ലാണ് പപ്പഹാനൗമൊകുവാകിയെ എന്ന പേര് സ്വീകരിച്ചത്. 2010 ബ്രസീലിയയിൽ വെച്ച് നടന്ന ലോകപൈതൃക സമ്മേളനത്തിൽ വെച്ച് പപ്പഹാനൗമൊകുവാകിയെക്ക് പൈതൃക പദവി നൽകാൻ യുനെസ്കോ തീരുമാനിക്കുകയായിരുന്നു.[1] ഹവായിയൻ ദേവതകളായ പപ്പഹാനൗമൊകുവിന്റെയും തന്റെ പതി വാക്കിയയുടേയും പേരുകൾ സംയോജിപ്പിച്ചാണ് പപ്പഹാനൗമൊകുവാകിയെ എന്ന പേർ നൽകിയത്.
അമേരിക്കൻ വാണിജ്യ വിഭാഗം, ആഭ്യന്തരകാര്യ വിഭാഗം, ഹാവായ് ഗവ്ണ്മെന്റ് എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് ഈ പ്രദേശത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നത്.
7,000 സ്പീഷീസ് ജീവികൾ ഈ പ്രദേശത്ത് കാണപ്പെടുന്നു. ഇതിൽ കാൽഭാഗവും തദ്ദേശിയ ജനുസ്സുക്കളാണ്. വംശനാശഭീഷണി നേരിടുന്ന പലജീവികൾക്കും അഭയകേന്ദ്രമാണ് പപ്പഹാനൗമൊകുവാകിയെ. പച്ചക്കടലാമ, ഹവായിയൻ സന്യാസി സീൽ, ലേയ്സൻ താറാവ്(Laysan Duck), ലേയ്സൻ കുരുവി(Laysan Finch), നിഹോവ കുരുവി(Nihoa Finch), നിഹോവ മില്ലെർബേഡ് തുടങ്ങിയവ വംശനാശഭീഷണിയുള്ള ജീവികളാണ്.
ചിത്രശാല
[തിരുത്തുക]-
ഹവായിയൻ സ്ക്കിറൽ ഫിഷ്
-
Masked boobies
-
സ്കൂബാ ഡൈവർ
-
പപ്പഹാനൗമൊകുവാകിയെയിലെ ഒരു പക്ഷിക്കൂട്ടം