പരദേശി സ്പീഷീസുകൾ
ദൃശ്യരൂപം
ഒരു പ്രദേശത്തെ തനതു സസ്യങ്ങൾ അല്ലെങ്കിൽ സസ്യങ്ങൾ അല്ലാതെ പ്രത്യേക ലക്ഷ്യത്തിനു വേണ്ടി കൊണ്ടുവരപ്പെട്ടതോ യാദൃച്ഛികമായി ആ സ്ഥലത്ത് എത്തിപ്പെട്ടതോ ആയ സസ്യങ്ങളുടേയും ജന്തുക്കളുടെയും സ്പീഷിസുകളെ പരദേശിസ്പീഷീസുകൾ. ഇത്തരം സസ്യങ്ങളും ജന്തുക്കളും അവ എത്തുന്ന സ്ഥലത്ത് സ്ഥിരമായി നിലനിൽക്കുകയും പലപ്പോഴും, ഇവ അവിടത്തെ തദ്ദേശീയരായ സസ്യങ്ങളുടെയും ജന്തുക്കളുടെയും നാശത്തിനു കാരണമായി മേധാവിത്വം പുലർത്തുകയും ചെയ്തുവരുന്നു. ആഫ്രിക്കൻ പായൽ, കമ്യൂണിസ്റ്റ് പച്ച, ആനത്തൊട്ടാവാടി തുടങ്ങിയവ ഇത്തരത്തിലുള്ള സസ്യങ്ങളാകുന്നു. അതുപോലെ, മൗറീഷ്യസിൽ എത്തിയ പൂച്ചകളും മറ്റും അവിടത്തെ തദ്ദേശീയരായ ഡോഡോകളുടെ വംശനാശത്തിനിടയാക്കി. [1]