Jump to content

പറക്കോട് ചെറുകുന്നത്ത് ഭദ്രാദേവി അമ്മൻകോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറക്കോട് ചെറുകുന്നത്ത് ഭദ്രാദേവി അമ്മൻകോവിൽ
അടിസ്ഥാന വിവരങ്ങൾ
സ്ഥലംപറക്കോട്
മതവിഭാഗംഹിന്ദുയിസം
ജില്ലപത്തനംതിട്ട
രാജ്യംഇന്ത്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംതമിഴ് നിർമ്മാണ ശൈലി
സ്ഥാപകൻഅജ്ഞാതം

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ പറക്കോട് (ടി.ബി ജംങ്ഷൻ) സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു മത അമ്പലമാണ് ചെറുകുന്നത്ത് ഭദ്രാദേവി അമ്മൻകോവിൽ.ഭദ്രാദേവിയാണ് ഈ അമ്പലത്തിലെ പ്രതിഷ്ഠ. തമിഴ്നാട്ടിലെ കാഞ്ചീപുരമാണ് ഈ ദേവിയുടെ മൂലസ്ഥാനം.ഈ അമ്പലത്തിലെ പ്രധാന ഉത്സവമാണ് അമ്മൻകൊട. കാപ്പുക്കെട്ട്, കുംഭം വെയ്പ്, തിരുവാഭരണ എഴുന്നള്ളത്ത്, നേർച്ച കരകം എഴുന്നള്ളത്ത്, ആറാട്ട് എഴുന്നള്ളത്ത്, മഞ്ഞൾ നീരാട്ട് തുടങ്ങിയവയാണ് ഉത്സവത്തിൻറ്റെ ഭാഗമായി നടത്താറുള്ളത്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഈ അമ്പലത്തിൽ ഉത്സവം നടത്താറുള്ളത്.

ഐതിഹ്യം

[തിരുത്തുക]

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും ഭദ്രാദേവി ഇവിടേക്ക് എത്തി എന്നാണ് ഐതിഹ്യം പറയുന്നത്.

ഇതും കൂടി കാണുക

[തിരുത്തുക]

ഏഴംകുളം ദേവീക്ഷേത്രം