Jump to content

പവൻ കുമാർ ബൻസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവൻ കുമാർ ബൻസൽ
കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി
കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബ്ര‍ 28, 2012 – മേയ് 10, 2013
പ്രധാനമന്ത്രിമൻമോഹൻ സിംഗ്
മുൻഗാമിസി.പി. ജോഷി
പാർലമെന്ററി വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 28, 2009 - ഒക്ടോബർ 28, 2012
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-07-16) 16 ജൂലൈ 1948  (76 വയസ്സ്)
സംഗൂർ, പഞ്ചാബ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമധു ബൻസാൽ
കുട്ടികൾ3 sons
വസതിചണ്ഡീഗഡ്
As of May 28, 2009
ഉറവിടം: [1]

പതിനഞ്ചാം ലോക്സഭയിലെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്നു പവൻ കുമാർ ബൻസൽ. കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്കു മുൻപ് ജലവിഭവ, പാർലമെന്ററി കാര്യ വകുപ്പു കൈകാര്യം ചെയ്തു.[1] ബൻസലിന്റെ ബന്ധുക്കൾ റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ഇദ്ദേഹം 2013 മേയ് 10-ന് കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[2]

ജീവിതരേഖ

[തിരുത്തുക]

1948 ജൂലൈ 16-ന് പഞ്ചാബിലെ സങ്റൂറിൽ പ്യാരാലാലിന്റെയും രുക്മണീദേവിയുടെയും മകനായി ജനിച്ചു. ജനിച്ചു. നിയമ ബിരുദധാരിയാണ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ ചണ്ഡീഗഡ് മണ്ഡലത്തിന്റെ പ്രതിനിധിയാണ്. മന്മോഹൻ സിങ് ആദ്യമായി നയിച്ച കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു.

വഹിച്ച പദവികൾ

[തിരുത്തുക]
കാലയളവ് വഹിച്ച പദവികൾ[3]
1982-83 പ്രസിഡന്റ്, പഞ്ചാബ് യൂത്ത് കോൺഗ്രസ് (ഐ)
1984-90 രാജ്യസഭാംഗം
1989-90 വിപ്പ്, കോൺഗ്രസ് ഐ പാർലമെന്ററി പാർട്ടി, രാജ്യസഭ
1991 പത്താം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1992-96 വിപ്പ്, കോൺഗ്രസ് ഐ പാർലമെന്ററി പാർട്ടി, ലോക്‌സഭ
1999 പതിമൂന്നാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(രണ്ടാം തവണ)
01/05/2004 പതിന്നാലാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(മൂന്നാം തവണ)
2004-2009 ട്രഷറർ, ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ്
29 Jan. 2006-22 May 2009 Minister of State, Ministry of Finance (Expenditure, Banking & Insurance)
6 Apr. 2008-22 May 2009 Minister of State, Parliamentary Affairs
13/05/2009 പതിനഞ്ചാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(നാലാം തവണ)
28 May 2009 - 18 Jan 2011 കേന്ദ്ര മന്ത്രി, പാർലമെന്റ് വകുപ്പ്
14 Jun. 2009 - 18 Jan 2011 കേന്ദ്ര മന്ത്രി, ജല സ്രോതസ്സ്
19 Jan 2011 - 28 Oct. 2012 കേന്ദ്ര മന്ത്രി, പാർലമെന്റ് കാര്യവകുപ്പ്
19 Jan 2011-19 July 2011 കേന്ദ്ര മന്ത്രി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ്
July 2011 - 28 Oct. 2012 കേന്ദ്ര മന്ത്രി, ജല സ്രോതസ്സ്
ഒക്ടോബർ 28, 2012 - മേയ് 10, 2013 കേന്ദ്ര മന്ത്രി, റെയിൽവേ വകുപ്പ്

അഴിമതി ആരോപണം

[തിരുത്തുക]

റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് 2013 മേയിൽ ബൻസലിന്റെ അനന്തരവൻ വിജയ് സിംഗ്ലയെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.[4] സ്ഥാനക്കയറ്റത്തിനായി സിംഗ്ലയ്ക്ക് കൈക്കൂലി നൽകുന്നതിനായാണ് പണം കൊണ്ടുപോകുന്നതെന്ന് റെയിൽവേ ബോർഡംഗം മഹേഷ് കുമാർ സി.ബി.ഐ.ക്ക് മൊഴി നൽകി. അനന്തരവന്റെ കൈക്കൂലിക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അഴിമതി ആരോപണത്തെത്തുടർന്ന് ഇദ്ദേഹത്തിന് രാജിസന്നദ്ധത പ്രകടിപ്പിക്കേണ്ടിവന്നു.[5] 2013 മേയ് 10-ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഇദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ബൻസൽ മന്ത്രിസ്ഥാനം രാജിവെച്ചു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-29. Retrieved 2013-02-26.
  2. 2.0 2.1 "Sonia forces PM to sack Pawan Bansal, Kharge may be Railways Minister". IBNLive.com. 10 മെയ് 2013. Archived from the original on 2013-05-12. Retrieved 10 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-01. Retrieved 2013-02-26.
  4. "90 ലക്ഷത്തിന്റെ കൈക്കൂലി; റെയിൽവേമന്ത്രിയുടെ അനന്തരവൻ അറസ്റ്റിൽ". മാതൃഭൂമി. 04 May 2013. Archived from the original on 2013-05-04. Retrieved 4 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  5. "രാജിവയ്ക്കാൻ സന്നദ്ധനായി ബൻസൽ". മാതൃഭൂമി. 4 മെയ് 2013. Archived from the original on 2013-05-05. Retrieved 4 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)


"https://ml.wikipedia.org/w/index.php?title=പവൻ_കുമാർ_ബൻസൽ&oldid=4092351" എന്ന താളിൽനിന്ന് ശേഖരിച്ചത്