പാഡ് അബോർട്ട് ടെസ്റ്റ്
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/1/17/Apollo_Pad_Abort_Test_-2.jpg/220px-Apollo_Pad_Abort_Test_-2.jpg)
ബഹിരാകാശ യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിനായുള്ള സാങ്കേതിക സംവിധാനമാണ് പാഡ് അബോർട്ട് ടെസ്റ്റ് (Pad abort test). പ്രതികൂല സാഹചര്യത്തിൽ ബഹിരാകാശ പേടകത്തിന് അപകടം സംഭവിച്ചാൽ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് വേണ്ടിയുള്ള ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ ആദ്യഘട്ടമാണ് ഇത്.
പ്രൊജക്റ്റ് മെർക്കുറി[തിരുത്തുക]
പ്രൊജക്റ്റ് മെർക്കുറിയിൽ നിരവധി പാഡ് അബോർട്ട് ടെസ്റ്റ് നടത്തിയിരുന്നു.
- 1959 ജൂലൈ 22 ന് ആദ്യത്തെ വിജയകരമായ പാഡ് അബോർട്ട് ടെസ്റ്റ് നടത്തി.
- 1959 ജൂലൈ 28 ന്- വിജയകരമായ അടുത്ത ടെസ്റ്റ് നടത്തി.
പ്രൊജക്റ്റ് അപ്പോളോ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/e/e9/Crew_Dragon_Pad_Abort_Test_%2816814592054%29.jpg/192px-Crew_Dragon_Pad_Abort_Test_%2816814592054%29.jpg)
പ്രൊജക്റ്റ് അപ്പോളോ ബോയ്ലർപ്ലേറ്റ് ക്രൂ മോഡ്യൂൾ പ്രകാരം നിരവധി പാഡ് അബോർട്ട് ടെസ്റ്റ് നടത്തി.
- പാഡ് അബോർട്ട് ടെസ്റ്റ് -1 (അപ്പോളോ) - 7 നവംബർ , 1963.
- പാഡ് അബോർട്ട് ടെസ്റ്റ് -2 (അപ്പോളോ) 29 ജൂൺ 1965.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാഡ് അബോർട്ട് ടെസ്റ്റ്[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/2/2e/ISRO_Pad_abort_test_Crew_Module_lifting_off.jpg/220px-ISRO_Pad_abort_test_Crew_Module_lifting_off.jpg)
5 ജൂലൈ 2018 ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) പാഡ് അബോർട്ട് ടെസ്റ്റ് വിജയകരമായി നടത്തി. ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ വെച്ചായിരുന്നു ഇത് പൂർത്തീകരിച്ചത്[1] .
അവലംബം[തിരുത്തുക]
- ↑ "SUCCESSFUL FLIGHT TESTING OF CREW ESCAPE SYSTEM - TECHNOLOGY DEMONSTRATOR - ISRO". www.isro.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-07-05. Retrieved 2018-07-05.