പാസ്കൽ സോറിയറ്റ്
പാസ്കൽ സോറിയറ്റ് | |
---|---|
ജനനം | പാസ്കൽ ക്ലോഡ് റോളണ്ട് സോറിയറ്റ് 23 മേയ് 1959[1] |
ദേശീയത | ഫ്രഞ്ച്, ഓസ്‌ട്രേലിയൻ |
വിദ്യാഭ്യാസം | École nationale vétérinaire d'Alfort[1] HEC Paris |
തൊഴിൽ | ബിസിനസുകാരൻ |
സജീവ കാലം | 1982–present |
സ്ഥാനപ്പേര് | CEO, അസ്ട്രസെനെക്ക |
കാലാവധി | 2012– |
പിൻഗാമി | Incumbent |
കുട്ടികൾ | 2 |
പാസ്കൽ ക്ലോഡ് റോളണ്ട് സോറിയറ്റ് (ജനനം: 23 മെയ് 1959) 2012 ഒക്ടോബർ മുതൽ ഫാർമസ്യൂട്ടിക്കൽ മൾട്ടിനാഷണൽ കമ്പനിയായ അസ്ട്രസെനെക്കയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. [2]
മുൻകാലജീവിതം
[തിരുത്തുക]ഫ്രാൻസിൽ ജനിച്ച സോറിയറ്റിന് 20 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. [3]തെക്ക്-കിഴക്കൻ പാരീസിലെ മൈസൺസ്-ആൽഫോർട്ടിലെ എകോൾ നാഷണൽ വെറ്ററിനയർ ഡി ആൽഫോർട്ടിൽ വെറ്റിനറി മെഡിസിൻ പഠിച്ചു. [1]പിന്നീട് എച്ച്ഇസി പാരീസിൽ നിന്ന് എംബിഎ നേടി. [2]
കരിയർ
[തിരുത്തുക]റൂസെൽ യുക്ലാഫ്
[തിരുത്തുക]1986 ഏപ്രിലിൽ, ഓസ്ട്രേലിയയിൽ ഒരു സെയിൽസ്മാനായി റൂസെൽ യുക്ലാഫിൽ (മുമ്പ് ഫ്രാൻസിലെ രണ്ടാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായിരുന്നു, 1997 ൽ ഹോച്ച്സ്റ്റ് എജി വാങ്ങുന്നതുവരെ) ചേർന്നു. [1][4]1996 ൽ ഓസ്ട്രേലിയയിലെ ഹോച്ച്സ്റ്റ് മരിയൻ റൂസലിന്റെ ജനറൽ മാനേജരായി. 1997 ഏപ്രിലിൽ ടോക്കിയോയിലേക്ക് മാറി.
അവന്റിസ്
[തിരുത്തുക]2000 ൽ അദ്ദേഹം അമേരിക്കയിലെ അവന്റിസിലേക്ക് മാറി. 2002 ൽ അവന്റിസ് യുഎസ്എയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി. 2004 ൽ അവന്റിസ് സനോഫി അവന്റിസ് യുഎസ്‌എ ആയി.
റോച്ചെ
[തിരുത്തുക]2006 ൽ സോറിയറ്റ് റോച്ചിൽ ചേർന്നു. 2009 ഏപ്രിൽ മുതൽ 2010 വരെ റോച്ചെ അനുബന്ധ കമ്പനിയായ ജെനെടെക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു. 2010 ൽ റോച്ച ഫാർമ എജിയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി വീണ്ടും ചേർന്നു.[5]
അസ്ട്രസെനെക്ക
[തിരുത്തുക]2012 ആഗസ്റ്റിൽ 53 വയസുള്ളപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[6] 2012 ഒക്ടോബർ 1 ന് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തു. 2017 ജൂലൈയിൽ, സോററ്റ് ഇസ്രായേൽ ആസ്ഥാനമായുള്ള തേവ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ അടുത്ത സിഇഒ ആയി മാറുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഉടൻ നിഷേധിക്കപ്പെട്ടു.[7][8][9]
സ്വകാര്യ ജീവിതം
[തിരുത്തുക]വിവാഹിതനും രണ്ട് മക്കളുമുണ്ട്. [10] അദ്ദേഹത്തിന് മൂന്ന് സഹോദരന്മാരുണ്ട്, അവരെല്ലാം ഡോക്ടർമാരാണ്. [3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Pascal Soriot: Leader of the great escape". Financial Times. Retrieved 26 January 2017.
- ↑ 2.0 2.1 2.2 "Executive Profile: Pascal Soriot". Bloomberg. Retrieved 3 April 2015.
- ↑ 3.0 3.1 Ralph, Alex (17 May 2019). "A drugs giant that loves to blind rivals with science". The Times (in ഇംഗ്ലീഷ്). ISSN 0140-0460. Retrieved 2019-05-17.
- ↑ "Pascal Soriot". Roche.com. Archived from the original on 2012-12-29. Retrieved 26 January 2017.
- ↑ "AstraZeneca Names Roche's Pascal Soriot as CEO". Bloomberg. Retrieved 6 February 2013.
- ↑ Rowley, Emma (28 August 2012). "AstraZeneca appoints Roche's Pascal Soriot as new chief". The Telegraph. Retrieved 26 January 2017.
- ↑ Boland, Hannah (14 July 2017). "Pascal Soriot looks set to stay as AstraZeneca chief". The Telegraph – via www.telegraph.co.uk.
- ↑ Reuters Editorial (14 May 2014). "AstraZeneca's CEO Soriot to join Israeli drugs company Teva: report". Reuters. Retrieved 12 July 2017.
{{cite web}}
:|author=
has generic name (help) - ↑ "Israeli newspaper reports that AstraZeneca CEO Pascal Soriot has agreed to take the helm at Teva – ENDPOINTS NEWS". Endpts.com. Retrieved 12 July 2017.
- ↑ James Ashton (16 May 2014). "Astrazeneca chief Pascal Soriot: I can carry on curing the company, says scientist in £63bn bid battle". Standard.co.uk. Retrieved 26 January 2017.
പുറംകണ്ണികൾ
[തിരുത്തുക]- Roche Archived 2016-03-03 at the Wayback Machine.