Jump to content

പി.എസ്. ശ്രീധരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എസ്. ശ്രീധരൻ പിള്ള
പി.എസ്. ശ്രീധരൻ പിള്ള
ഗോവ, ഗവർണർ
ഓഫീസിൽ
2021-തുടരുന്നു
മുൻഗാമിഭഗത് സിംഗ് കോഷിയാരി
മിസോറം, ഗവർണർ
ഓഫീസിൽ
2019-2021
മുൻഗാമിജഗദീഷ് മുഖി
പിൻഗാമികമ്പംപെട്ടി ഹരിബാബു
സംസ്ഥാന പ്രസിഡൻ്റ്, കേരള ബിജെപി
ഓഫീസിൽ
2018-2019, 2003-2006
മുൻഗാമികുമ്മനം രാജശേഖരൻ
പിൻഗാമികെ.സുരേന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-12-01) 1 ഡിസംബർ 1953  (70 വയസ്സ്)
വെണ്മണി, തിരുവിതാംകൂർ, ഇന്ത്യ
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിറീത ശ്രീധർ
വസതികോഴിക്കോട്

പി.എസ്. ശ്രീധരൻ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും നിലവിൽ ഗോവ ഗവർണ്ണറുമാണ് (2021 ജൂലൈ 7 മുതൽ). 2019 ഒക്‌ടോബർ മുതൽ 2021 ജൂലൈ വരെ മിസോറാം ഗവർണർ ആയിരുന്നു. രണ്ട് തവണ(2018-2019, 2003-2006) കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.[1] ഇദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ലക്ഷദ്വീപിൻ്റെ മുൻ കേന്ദ്ര പ്രഭാരിയുമായിരുന്നു.

ജീവിത രേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് ഇദ്ദേഹം ജനിച്ചത്. വി.ജി. സുകുമാരൻ നായർ, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കൾ പന്തളം എൻ.എസ്.എസ്. കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. ശേഷം 1974ൽ കോഴിക്കോട്ട് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. അടിയന്തരാവസ്ഥ കാലമാണു ശ്രീധരൻപിള്ളയുടെ രാഷ്ട്രീയ ജീവിതത്തിനു കരുത്തുപകർന്നത്. അഭിഭാഷകനായ ശേഷം കോഴിക്കോട്ടെ കോടതികളിൽ പ്രാക്ടീസ് ചെയ്തു. നിലവിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ്.[2]

കോളേജ് വിദ്യാഭ്യാസകാലത്ത് എ.ബി.വി.പി.യുടെയും പിന്നീട് യുവമോർച്ചയുടേയും സംസ്ഥാന നേതാവായിരുന്നു ഇദ്ദേഹം. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, പാർട്ടി സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഉപാധ്യക്ഷൻ, സംസ്ഥാന വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ച ശ്രീധരൻ പിള്ള 2003-ൽ ആദ്യമായി കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീധരൻ പിള്ള 2006 വരെ ആ സ്ഥാനത്ത് തുടർന്നു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.

2018-ൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്ന കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2019 വരെ കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. 2019-ൽ മിസോറം ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീധരൻ പിള്ള നിലവിൽ 2021 മുതൽ ഗോവ ഗവർണറായി തുടരുന്നു.

പ്രധാന പദവികളിൽ

  • 2021-തുടരുന്നു : ഗോവ ഗവർണർ
  • 2019-2021 : മിസോറാം ഗവർണർ
  • 2018-2019, 2003-2006 : സംസ്ഥാന പ്രസിഡന്റ്, കേരള ബിജെപി
  • കേരള ബിജെപി, വൈസ് പ്രസിഡന്റ്
  • കേരള ബിജെപി, സംസ്ഥാന വക്താവ്
  • കേരള ബിജെപി, സംസ്ഥാന ജനറൽ സെക്രട്ടറി
  • കേരള ബിജെപി, സംസ്ഥാന സെക്രട്ടറി
  • കേരള ബിജെപി, കോഴിക്കോട് ജില്ലാ-പ്രസിഡന്റ്
  • ബിജെപി കേന്ദ്ര പ്രഭാരി, ലക്ഷദ്വീപ്
  • ബിജെപി, കേന്ദ്ര നിർവാഹക സമിതി അംഗം
  • 2001-2002 : സിബിഐ സ്റ്റാൻഡിംഗ് കൗൺസിൽ, കേരള ഹൈക്കോടതി
  • 2001-2003 : സീനിയർ സെൻട്രൽ ഗവ. സ്റ്റാൻഡിംഗ് കൗൺസിൽ, കേരള ഹൈക്കോടതി(അസി. സോളിസിറ്റർ ജനറൽ)
  • ജന്മഭൂമി മാനേജിംഗ് എഡിറ്റർ
  • 1995 : ബാർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്, കോഴിക്കോട്
  • 1980-1990 ഭാരതീയ യുവമോർച്ച, സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്
  • 1978 : സംസ്ഥാന കൺവീനർ, ലോക്താന്ത്രിക് യുവമോർച്ച[3]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഇദ്ദേഹത്തിന്റെ ഭാര്യ റീത്ത അഭിഭാഷകയാണ്. ഏകമകൻ അർജുൻ ശ്രീധർ കേരള ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകൻ

പുസ്തകങ്ങൾ

[തിരുത്തുക]
  1. പൊതു സിവിൽ കോഡ് എന്ത്?? എന്തിന്??
  2. സത്യവും മിദ്ധ്യയും
  3. സാഫല്യം തേടുന്ന സ്വാതന്ത്ര്യം
  4. പരിവർത്തനത്തിന്റെ പാതയിലൂടെ
  5. പുന്നപ്ര വയലാർ - കാണാപ്പുറങ്ങൾ
  6. ഭരണഘടന – പുനരവലോകനത്തിന്റെ പാതയിൽ
  7. സാമ്പത്തികരംഗവും കുപ്രചരണവും
  8. മനുഷ്യാവകാശങ്ങൾ ഇന്ന്
  9. റെന്റ് കണ്ട്രോൾ ലോസ് ഇൻ കേരള
  10. നോസ്ട്രഡാമസ്
  11. സത്യവാങ്‌മൂലം
  12. വക്കീൽ ഡയറി (ലേഖനങ്ങൾ)
  13. സാക്ഷ്യം (ലേഖനങ്ങൾ)
  14. കലാധനം (കവിതാസംഗ്രഹം)
  15. ബൊൺസായി (കവിതാസംഗ്രഹം)
  16. വ്യധയും വീക്ഷണവും (ലേഖനങ്ങൾ)
  17. മതം - രാഷ്ട്രം - ദേശീയോദ്ഗ്രഥനം (എഡിറ്റർ)
  18. ഹാൻഡ് ബുക്ക് ഓഫ് മെന്റൽ ലോസ്
  19. ലോ ആൻഡ് സൈക്കിയാട്രി
  20. അതർ വ്യൂ (ലേഖനങ്ങൾ)
  21. പഴശ്ശിസ്മൃതി (കവിതകൾ)
  22. Udhakumbam (കവിതാസമാഹാരം)
  23. നേരിന്റെ നേർമ (ലേഖനങ്ങൾ)[4]
  24. ഒഞ്ചിയം ഒരു മരണവാറണ്ട്[5]

അവലംബം

[തിരുത്തുക]
  1. "P S Sreedharan Pillai new president of Kerala BJP". The AccessMyLibrary. 3 August 2003. Archived from the original on 2012-07-20. Retrieved 22 April 2010.
  2. "Chengannur Election 2018".
  3. https://www.rajbhavan.goa.gov.in/node/5
  4. http://www.thesundayindian.com/en/story/epitome-of-legal-dishonesty/31/39945/[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-29. Retrieved 2013-03-11.


"https://ml.wikipedia.org/w/index.php?title=പി.എസ്._ശ്രീധരൻ_പിള്ള&oldid=4105518" എന്ന താളിൽനിന്ന് ശേഖരിച്ചത്