Jump to content

പി.ജെ. സെബാസ്റ്റ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.ജെ. സെബാസ്റ്റ്യൻ (ജനനം: 1898 - മരണം: ?)ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായിരുന്ന കേരളീയനാണ്. ഇദ്ദേഹം ചങ്ങനാശ്ശേരിയിലാണ് ജനിച്ചത്. കുറിച്ചി നിയോജകമണ്ഡലത്തിൽ നിന്ന് ഇദ്ദേഹം സംസ്ഥാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ഇരുപത്തൊൻപതാം വയസ്സിൽ ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിൽ ചെയർമാനായതോടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ചത്. 1930-കളിൽ ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിലും ജനപ്രാതിനിദ്ധ്യം കൂടുതൽ പങ്കാളിത്തസ്വഭാവത്തോടെയാക്കാനും സർക്കാരുദ്യോഗങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാക്കാനുമുള്ള സമരങ്ങളിലും ഇദ്ദേഹം പങ്കാളിയായിരുന്നു[1].

പബ്ലിക് സർവ്വീസ് കമ്മീഷണർ, പഞ്ചായത്ത് ഡയറക്ടർ, പ്രൈമറി സ്കൂൾ അദ്ധ്യാപക അസോസിയേഷന്റെ പ്രസിഡന്റ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്[1].

1954-ൽ ഇദ്ദേഹം സംസ്ഥാന നിയമസഭയിലേയ്ക്ക് കുറിച്ചി നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇ.എം.എസ്. ഭരണകൂടത്തിനെതിരായുള്ള വിമോചനസമരത്തിന്റെ നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം[1].

ഓർമക്കുറിപ്പുകൾ[തിരുത്തുക]

  • എന്റെ ജീവിതം എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെ മരണശേഷം 1972-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പുസ്തകത്തിൽ നിന്നുള്ള വരുമാനം ചങ്ങനാശ്ശേരിയിലെ സൊസൈറ്റി ഓഫ് വിൻസന്റ് ഡെ പോൾ സെൻട്രൽ കൗൺസിലിനാണ് ലഭിച്ചത്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 R. Madhavan Nair: `Of Democratic Struggles' Archived 2011-10-02 at the Wayback Machine., A review of `My Life', Autobiography of P. J. Sebastian (translated by C. T. Mathew), The Hindu, 13 Mar 2007.


"https://ml.wikipedia.org/w/index.php?title=പി.ജെ._സെബാസ്റ്റ്യൻ&oldid=4092544" എന്ന താളിൽനിന്ന് ശേഖരിച്ചത്