Jump to content

പി.ടി.ബി. ജീവചരിത്രകോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധ വാങ്മയകാരനും, മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റും, ശാസ്ത്രസാഹിത്യകാരനും ആയി ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പി.ടി. ഭാസ്കരപ്പണിക്കരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ ഗ്രന്ഥമാണ് പി.ടി.ബി. ജീവചരിത്രകോശം. ഇതു 2600-ലധികം പേജുകളിലായി 4 വാള്യങ്ങളായി നിബന്ധിച്ചിരിക്കുന്നു.[1] പി.ടി.ബി.യുടെ ജീവിതം മലബാറിന്റെയും കേരളത്തിന്റെ പൊതുവെയും സാമൂഹിക നവോത്ഥാന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ചരിത്ര പശ്ചാത്തലം

[തിരുത്തുക]

ഒന്നാം വാല്യം : ജനനം മുതൽ 1964ലെ പാർട്ടി വിഭജനം വരെ

[തിരുത്തുക]

1921 ഒക്ടോബർ 15-ന്  പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരിൽ പി.ടി. ഭാസ്കരപ്പണിക്കർ ജനിച്ചു. പുത്തൻമഠത്തിൽ തമ്മെ എന്നായിരുന്നു തറവാട്ട് പേര്. പാരമ്പര്യമായി നാട്ടെഴുത്തുപള്ളിക്കൂടത്തിൽ നിലത്തെഴുത്തു തുടങ്ങി. അടക്കാപുത്തൂർ എലിമെന്ററി സ്കൂളിൽ ചേർന്നു. പിന്നീട് ചെർപ്പുളശ്ശേരിയയിലും പഠിച്ചു. ഗാന്ധിജി ചെർപ്പുളശ്ശേരിയിൽ വന്നു പ്രസംഗിച്ചപ്പോൾ അതു കേൾക്കാൻ ഇടവരികയും ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയും ചെയ്തു.

പഠനം പാലക്കാട്ടേക്ക് മാറ്റി. ജ്യേഷ്ഠൻ പ്രൊഫ. പി. കൊച്ചുണ്ണിപ്പണിക്കാരുടെ കൂടെയായിരുന്നു താമസം. വായനയുടെയും ലോകപരിചയത്തിന്റെയും വലിയൊരു ലോകം തുറന്നത് അവിടെനിന്നായിരുന്നു. കോളേജ് പഠനം മദിരാശിയിലായിരുന്നു. [2] തുടർന്ന് നാട്ടിൽ വന്ന് കാറൽമണ്ണ സ്കൂളിൽ അധ്യാപകനായി.[3] മൂന്നു മാസത്തിനു ശേഷം മദിരാശിയിൽ പോയി ബി.ടി. ക്കു ചേർന്നു. ഒരു വര്ഷം കഴിഞ്ഞു പെരിഞ്ഞനത്ത് സ്കൂൾ അധ്യാപകനായി.

കമ്യുണിസ്റ്റ് പാർട്ടിയുടെ കൽക്കട്ട സമ്മേളനത്തിൽ പങ്കെടുത്തു. പാർട്ടി നിരോധിച്ചപ്പോൾ പെരിഞ്ഞനത്തും വലപ്പാടുമായി ഒളിവിൽ കഴിഞ്ഞു. ഒരു വർഷത്തിനുശേഷം പോലീസ് പിടിച്ചു ക്രൂരമായി മർദ്ദിച്ചു. കണ്ണൂർ സെന്റ്രൽ ജയിലിൽ അടച്ചു.

തിരിച്ചുവന്നശേഷം ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിൽ അധ്യാപകനായി. എ.കെ. ഗോപാലന്റെ നിര്ബന്ധത്തിനു വഴങ്ങി മലബാർ ജില്ലാ ബോർഡ് ഇലക്ഷന് നിന്നു. ജയിച്ചു പ്രസിഡന്റായി. 1956-ൽ കേരളം രൂപീകൃതമായി. 1957ൽ ബോർഡ് പിരിച്ചുവിട്ടു. പി.ടി.ബി.യെ മുണ്ടശ്ശേരി മാസ്റ്ററുടെ പി.എ. ആക്കി ഇ,എം.എസ്. തിരുവനന്തപുരത്തേക്കു വിളിച്ചു. ഇക്കാലത്താണ് പ്രസിദ്ധമായ കേരളം വിദ്യാഭ്യാസ ബിൽ തെയ്യാറാക്കുന്നത്.

പത്തുമാസത്തിനു ശേഷം ഒറ്റപ്പാലത്തു വന്ന് ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായി. അടക്കാപുത്തൂർ ഹൈസ്കൂൾ സ്ഥാപിച്ചു (1958). അവിടെ പ്രധാനാദ്ധ്യാപകനായി. 1959ൽ പി.എസ്.സി. മെമ്പർ ആയി നിയമിതനായി. സർക്കാർ തീരുമാനമനുസരിച്ചു പാർട്ടി അംഗത്വം എടുക്കുന്നതിൽ നിന്ന് ഒഴിവായി. പിന്നെ ജീവിത കാലത്തു ഒരിക്കലും പി.ടി.ബി. ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല. 1964ൽ പാർട്ടി പിളർന്നത് വളരെ ഹൃദയ വേദനക്ക് കാരണമാവുകയും ചെയ്തു.

2-ആം വാല്യം : 1965 - 1975

[തിരുത്തുക]

പാർട്ടി പിളർന്ന ശേഷം പി.ടി.ബി. രാഷ്ട്രീയ ജീവിതം പാടെ ഉപേക്ഷിച്ചു. അദ്ദേഹം സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ മുഴുകി. പ്രധാനമായും സമൂഹത്തെ ശാസ്ത്ര ചിന്തയിൽ മുഴുകി യുക്തിഭദ്രമായി വളർത്തിയെടുക്കാനാണ് പി.ടി.ബി. ശ്രമിച്ചത്. അദ്ദേഹവും എം.സി. നമ്പൂതിരിപ്പാടും ചേർന്ന് രൂപീകരിച്ച ശാസ്ത്ര സമിതിയാണ് പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിന് അടിസ്ഥാനമായത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഗ്രന്ഥശാലാ സംഘത്തിന്റെയും പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നത്.

3-ആം വാല്യം: 1975-1997

[തിരുത്തുക]

കാൻഫെഡിന്റെയും മറ്റും പ്രവർത്തനങ്ങളിൽ പി.ടി.ബി. ഏർപ്പെട്ടു. കേരളത്തിലുടനീളം യാത്രചെയ്തു. ശാസ്ത്ര, സ്റ്റെക്, സ്‌റ്റെപ്സ്, കൗടില്യ ട്രസ്റ്റ് തുടങ്ങി അനേകം മേഖലകളിൽ വ്യാപരിച്ചു. 1992-ൽ അസുഖബാധിതനായി. 1997 ഡിസംബർ 30-ന് പാലക്കാട്ടുവെച്ച് അന്തരിച്ചു.

4-ആം വാല്യം: ലേഖനങ്ങൾ

[തിരുത്തുക]

പി.ടി.ബി. ജീവചരിത്ര രചനക്കുവേണ്ടി സമാഹരിച്ച ലേഖനങ്ങളാണ് നാലാം വാല്യത്തിലെ ഉള്ളടക്കം.

പി.ടി.ബി.യുടെ ചില പ്രധാന സംഭാവനകൾ

[തിരുത്തുക]

1. മലബാർ ഡിസ്ത്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരിക്കുമ്പോൾ ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങി. മലബാറിൽ മാത്രം 1000-ത്തോളം സ്‌കൂളുകൾ സ്ഥാപിക്കപ്പെടുകയോ ഉയർത്തപ്പെടുകയോ ചെയ്തു.
2. പതിനായിരത്തിലധികം പേർക്ക് ജോലി കൊടുക്കാനുള്ള തസ്തികകൾ സൃഷ്ടിച്ചു.
3. ആരോഗ്യരംഗത്ത് ശ്രദ്ധേയമായ പരിഷ്‌കാരങ്ങൾ വരുത്തി.
4. ഗതാഗതത്തിനു റോഡുകളും പാലങ്ങളും നിർമ്മിച്ചു.
5. സർവ്വോപരി അഴിമതി രഹിതമായ ഒരു ഭരണം കാഴ്ചവെക്കാനായി.
6. പി.ടി.ബി. യുടെ നേതൃത്വത്തിലുള്ള ഭരണമാണ് കേരളത്തിലെ ആദ്യത്തെ കമ്യുണിസ്റ്റ് ഭരണത്തിന് വഴിയൊരുക്കിയത്.
7. അടക്കാപുത്തൂർ ഹൈസ്കൂൾ സ്ഥാപനം
8. ശാസ്ത്രസാഹിത്യപരിഷദ് സ്ഥാപക അംഗം
9. ഗ്രന്ഥശാലാ സംഘം പ്രസിഡണ്ട്
10. സ്ഥലനാമ സമിതിയുടെ സ്ഥാപനം

പി.ടി.ബി.യുടെ രചനകൾ

[തിരുത്തുക]

150-ലധികം പുസ്തകങ്ങൾ

[തിരുത്തുക]

1000-ത്തിലധികം ലേഖനങ്ങൾ

[തിരുത്തുക]

കാൻഫെഡ് കൈപ്പുസ്‌തകങ്ങൾ

[തിരുത്തുക]

നവസാക്ഷരത പുസ്തകങ്ങൾ

[തിരുത്തുക]

പോസ്റ്ററുകൾ

[തിരുത്തുക]

പി.ടി.ബി. പ്രചോദിതനായ അദ്ധ്യാപകൻ

[തിരുത്തുക]
  1. ഡോ. എസ്. രാജേന്ദു (2024). പി.ടി.ബി. ജീവചരിത്രകോശം. Trivandrum: Sadbhavana Books.
  2. Kocunni Panicker, Prof. P. (1984). Nammude Tharavad. Trivandrum.{{cite book}}: CS1 maint: location missing publisher (link)
  3. കാറൽമണ്ണ സ്കൂൾ സ്മരണിക.
"https://ml.wikipedia.org/w/index.php?title=പി.ടി.ബി._ജീവചരിത്രകോശം&oldid=4143462" എന്ന താളിൽനിന്ന് ശേഖരിച്ചത്