മലബാർ ഡിസ്ത്രിക്ട് ബോർഡ്
മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് | |
---|---|
1954-ൽ നടന്ന അവസാനത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരെഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പി.ടി. ഭാസ്കര പണിക്കർക്ക് കോഴിക്കോട്ട് സ്വീകരണം നല്കിയപ്പോൾ (image courtesy: പി.ടി.ബി. ജീവചരിത്രകോശം | |
ആധുനിക രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
മലബാറിന്റെ ഭരണ സൗകര്യത്തിനായി 1920 കാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റ് രൂപീകരിച്ച ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്. 1956-ൽ കേരളം സംസ്ഥാന രൂപീകരണത്തെ തുടർന്ന് 1957-ൽ ബോർഡ് പിരിച്ചുവിടപ്പെട്ടു.[1][2]
പശ്ചാത്തലം
[തിരുത്തുക]1921-ൽ മലബാറിൽ നടന്ന കലാപത്തെ തുടർന്നാണ് ഇതിന്റെ പ്രസക്തി വർദ്ധിച്ചത്. സാമൂഹിക മാറ്റം വളരെ മേഖലകളിൽ സ്വാധീനം ചെലുത്തി. ജി. ശങ്കരൻ നായരുടെ നേതൃത്വത്തിൽ മലബാർ കുടിയാൻ നിയമം വന്നു.[3] ഭരണ കാര്യങ്ങളിൽ മലബാർ കളക്ടറെ സഹായിക്കുക എന്നതായിരുന്നു ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്ട് ബോർഡിൻറെ പ്രധാന കർത്തവ്യം.
ഓഫീസും പ്രവർത്തനവും
[തിരുത്തുക]കോഴിക്കോട്ട് മാനാഞ്ചിറക്ക് എതിർവശത്ത് ഇന്ന് എൽ.ഐ.സി. ബിൽഡിംഗ് നിൽക്കുന്നിടത്ത പഴയ കലക്ടറേററിനു സമീപമായിരുന്നു ഡിസ്ട്രിക്ട് ബോർഡ് ഓഫീസ്. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലെ പ്രവർത്തനമായിരുന്നു ഡിസ്ട്രിക്ട് ബോർഡ് ഏർപ്പെട്ടിരുന്നത്. [4] 1957-ൽ ബോർഡ് പിരിച്ചുവിട്ട ശേഷം ഓഫീസ് നിർത്തിയപ്പോൾ ബോർഡ് പേപ്പറുകൾ ഏതാണ്ട് പൂർണ്ണമായി ഇല്ലാതാവുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Malabar District Board (Temporary Provisions) Act, 1957". Retrieved 2024-12-07.
- ↑ "Kerala act 006 of 1958 : The Malabar District Board (Temporary Provisions) Act, 1957 (No.6 of 1958) | CaseMine" (in ഇംഗ്ലീഷ്). Retrieved 2024-12-07.
- ↑ ജി. ശങ്കരൻ നായർ, മലബാർ കുടിയാൻ നിയമത്തിൻറെ ശില്പി, എസ്. രാജേന്ദു, 2022
- ↑ ഡോ. എസ്. രാജേന്ദു, പി.ടി.ബി. ജീവചരിത്രകോശം, വാല്യം 1, 2024