മാനാഞ്ചിറ
മാനാഞ്ചിറ | |
---|---|
സ്ഥാനം | കോഴിക്കോട്, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കങ്ങൾ | 11°15′15.9″N 75°46′47.9″E / 11.254417°N 75.779972°E |
Type | മനുഷ്യനിർമ്മിതം |
പരമാവധി നീളം | 130 മീറ്റർ |
പരമാവധി വീതി | 109 മീറ്റർ |
ഉപരിതല വിസ്തീർണ്ണം | 14,120 ചതുരശ്രമീറ്റർ |
കോഴിക്കോട് നഗരമധ്യത്തിലുള്ള മനുഷ്യനിർമ്മിതമായ ഒരു കുളമാണ് മാനാഞ്ചിറ (Mananchira). 3.49 ഏക്കർ വിസ്താരമുള്ള ചതുരാകൃതിയിലുള്ള ഈ കുളത്തിലേക്ക് പ്രകൃതിദത്തമായ ഒരു അരുവി ഒഴുകിയെത്തുന്നുണ്ട്. ടിപ്പു സുൽത്താൻ 3000 സ്വാർണ്ണ നാണയംകൊടുത്ത് ഉണ്ടാക്കിയ മനാഞ്ചിറ കുളം. ടിപ്പു സുൽത്താൻ മൈസൂർ ഭരണാധികാരിയുടെ കാലത്ത് അദ്ദേഹം ഇത് കുടിവെള്ള സ്രോതസ്സായി സയ്യിദ് ജിഫ്രിക്ക് സമ്മാനമായി നൽകി. ഈ കുളം ഉണ്ടാക്കിയപ്പോൾ കിട്ടിയ വെട്ടുകല്ല് ഉപയോഗിച്ച് കിഴക്കും പടിഞ്ഞാറും ഓരോ കൊട്ടാരങ്ങൾ ഉണ്ടാക്കുകയുണ്ടായി.[1]
19 -നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോട് മുൻസിപ്പൽ കൗൺസിൽ ഇറക്കിയ ഉത്തരവ് അനുസരിച്ച് കുടിക്കാനുള്ള ആവശ്യത്തിനുമാത്രം ഉപയോഗിക്കാൻ തീരുമാനിച്ച ഈ കുളത്തിലെ വെള്ളം കുളിക്കാനും അലക്കാനും ഉല്ലസിക്കാനും ഉപയോഗിക്കുന്നത് തടഞ്ഞു. ഇന്നും ആ ഉത്തരവ് അങ്ങനെത്തന്നെ നിലനിൽക്കുന്നു.[2] കോഴിക്കോട് നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ മാനാഞ്ചിറ മുനിസിപ്പാലിറ്റി മാലിന്യങ്ങളാലും അടുത്തുള്ള തുണിനിർമ്മാണകേന്ദ്രത്തിൽ നിന്നുള്ള മാലിന്യങ്ങളാലും മലിനപ്പെടുന്നുണ്ട്. പോണ്ടിച്ചേരി സർവ്വകലാശാലയിലെ ഗവേഷകർ 2000 -ത്തിൽ നടത്തിയ പഠനങ്ങളിൽ ഈ കുളം ബാക്ടീരിയകളാൽ, പ്രത്യേകിച്ചും മഴക്കാലത്ത് മലിനമാകാറുണ്ടത്രേ. അതിനു ശേഷം കുളത്തിൽ ക്ഷാരാംശവും കൂടുതലാണ്.[3]
മാനാഞ്ചിറയ്ക്കടുത്തു തന്നെയാണ് മാനാഞ്ചിറ മൈതാനം.
അവലംബം
[തിരുത്തുക]- ↑ Ayyar, K.V. Krishna (1966). A short history of Kerala. Pai.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Nagarlok. 6. Centre for Training and Research in Municipal Administration. 1974.
{{cite journal}}
: Missing or empty|title=
(help) - ↑ "Water Quality Status on Mananchira Lake in Kozhikode, Kerala". Environmental crisis and security in the new millennium. Delhi: Anmol Publications. 2000. ISBN 81-261-2178-5.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)