പീറ്റർ ഡി വിന്റ്
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/6/68/Peter_De_Wint_-_St._Albans.jpg/250px-Peter_De_Wint_-_St._Albans.jpg)
ഇംഗ്ലീഷ് ചിത്രകാരനായ പീറ്റർ ഡി വിന്റ് (21 ജനുവരി 1784 – 30 ജനുവരി 1849) പ്രകൃതിദൃശ്യങ്ങളുടെ ചിത്രകാരനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഡച്ച് വംശജനായ ഡി വിന്റ്, ജോൺ റാഫേലിന്റെ മേൽനോട്ടത്തിൽ പരിശീലനം നേടിയശേഷം റോയൽ അക്കാദമി സ്കൂളിൽ പഠനം നടത്തി. ചിത്രകലയെ പ്രോത്സാഹിപ്പിച്ചിരുന്ന ഡോ. മൊൺറോയുടെ കുടുംബസുഹൃത്തുമായിരുന്നു.
എണ്ണച്ചായ ചിത്രരചനയിൽ അതിവിദഗ്ദ്ധനായിരുന്നെങ്കിലും ജലച്ചായ ചിത്രരചനയിലാണ് കൂടുതൽ പ്രശസ്തി നേടിയത്. ലിങ്കൺ ഗ്രാമപ്രദേശത്തിന്റെ മനോഹരദൃശ്യങ്ങൾ ക്യാൻവാസിലേക്ക് പകർത്തുന്നതിലാണ് ഡി വിന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു അധ്യാപകൻ എന്ന നിലയിലും ഇദ്ദേഹം സ്ത്യുത്യർഹമായ സേവനമനുഷ്ഠിച്ചു. 1849 ജനുവരി 30-ന് അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.handprint.com/HP/WCL/artist53.html
- http://www.heureka.clara.net/lincolnshire/peter-de-wint.htm
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡി വിന്റ്, പീറ്റർ (1784 - 1849) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |