പുരാതന ഈജിപ്ഷ്യൻ കല
ദൃശ്യരൂപം
പുരാതന ഈജിപ്ഷ്യൻ കല എന്നറിയപ്പെടുന്നത്, ഏകദേശം 3000 മുതൽ എ.ഡി. 30 വരെയുള്ള കാലഘട്ടത്തിൽ നൈൽ നദിയുടെ നിമ്ന്ന തടത്തിൽ പുരാതന ഈജിപ്തിലെ നാഗരികതയാൽ നിർമ്മിക്കപ്പെട്ട ചിത്രകല, ശില്പകല, വാസ്തുവിദ്യ, മറ്റു കലകൾ എന്നിവയാണ്.
പുരാതന ഈജിപ്ഷ്യൻ കല, ചിത്രകല, ശില്പങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉയർന്ന നിലവാരത്തിലെത്തുകയും ഇവ രണ്ടും ഉയർന്ന രചനാശൈലിയും പ്രതീകാത്മകതയും പ്രദർശിപ്പിക്കുന്നവയുമായിരുന്നു. തികച്ചും യാഥാസ്ഥിതികമായ ഈ ശൈലിക്ക് മൂവായിരം വർഷങ്ങൾക്കപ്പുറം കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല എന്നുള്ളതാണു സത്യം. കാലത്തെ അതിജീവിച്ച ഇവയിൽ ശവകുടീരങ്ങളും സ്മാരകങ്ങളും ഉൾപ്പെടുന്നു.