പുൽവാമ ആക്രമണം (2019)
പുൽവാമ തീവ്രവാദ ആക്രമണം (2019) | |
---|---|
ജമ്മുകാശ്മീലെ കലാപം എന്നതിന്റെ ഭാഗം | |
സ്ഥലം | ലെത്തപ്പോര, അവാന്തിപുര, പുൽവാമ ജില്ല, ജമ്മു കാശ്മീർ, ഇന്ത്യ |
നിർദ്ദേശാങ്കം | 33°57′53″N 74°57′52″E / 33.96472°N 74.96444°E |
തീയതി | 14 ഫെബ്രുവരി 2019 15:15 IST (UTC+05:30) |
ആക്രമണലക്ഷ്യം | കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ 49 സൈനികർ |
ആക്രമണത്തിന്റെ തരം | മനുഷ്യബോംബ്, ചാവേർ ബോംബ്‌സ്ഫോടനം |
മരിച്ചവർ | 46 സൈനികർ, ഒരു തീവ്രവാദി |
മുറിവേറ്റവർ | 35 |
ആക്രമണം നടത്തിയത് | ജെയ്ഷ് ഇ മൊഹമ്മദ് |
ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ[1] ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
പശ്ചാത്തലം
[തിരുത്തുക]പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു.[2] 2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നത്.[3]
ആക്രമണം
[തിരുത്തുക]ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു.[4] നിരവധിപേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും.
പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയുടെ വീഡിയോയും അവർ പുറത്തു വിട്ടു.[5] ഈ തീവ്രവാദ ആക്രമണത്തിൽ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പാകിസ്താൻ തള്ളിക്കളഞ്ഞു.[6]
അന്വേഷണം
[തിരുത്തുക]ജമ്മു കാശ്മീർ പോലീസിനോടൊപ്പം പന്ത്രണ്ടു അംഗങ്ങൾ അടങ്ങുന്ന നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഈ കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കും.
പ്രതികരണങ്ങൾ
[തിരുത്തുക]പരിണതഫലങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Pulwama attack: India will 'completely isolate' Pakistan". BBC. 2019-02-15. Archived from the original on 2019-02-15. Retrieved 2019-02-16.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Gurdaspur, Pathankot, and Now Uri: What Are India's Options?". The Diplomat. 2016-09-19. Archived from the original on 2018-11-16. Retrieved 2019-02-17.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Jaish terrorists attack CRPF convoy in Kashmir, kill at least 38 personnel". Times of India. 2019-02-15. Archived from the original on 2019-02-15. Retrieved 2019-02-16.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Kashmir attack: Bomb kills 40 Indian paramilitary police in convoy". BBC. 2019-02-14. Archived from the original on 2019-02-15. Retrieved 2019-02-16.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Terrorist Lived 10 km From Site Where He Killed 40 Soldiers In Kashmir". NDTV. 2019-02-15. Archived from the original on 2019-02-15. Retrieved 2019-02-16.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Viewpoint: How far might India go to 'punish' Pakistan?". BBC. 2019-02-15. Archived from the original on 2019-02-16. Retrieved 2019-02-16.
{{cite news}}
: CS1 maint: bot: original URL status unknown (link)