Jump to content

പെരിങ്ങോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിങ്ങോട്

പെരിങ്ങോട്
10°51′03″N 76°15′04″E / 10.8509°N 76.251°E / 10.8509; 76.251
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ പെരിങ്ങോട്. അറിവിന്റെ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പൂമുള്ളി ആറാംതമ്പുരാന്റെ നാടെന്ന നിലയിൽ പ്രശസ്തമായി. തൃശൂർ, മലപ്പുറം ജില്ലകളോട് അതിർത്തി പുലർത്തുന്ന ഈ ഗ്രാമം വള്ളുവനാട് എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങൾ പട്ടാമ്പി, ഷൊർണൂർ, കുന്നംകുളം, കൂറ്റനാട് എന്നിവയാണു്. കൂറ്റനാടിൽ നിന്ന് 2.5 കി.മീ, ചാലിശ്ശേരിയിൽനിന്ന് 3 കി.മീ, കുന്നംകൂളത്തുനിന്നു 14 കി.മീ, പട്ടാമ്പിയിൽ നിന്ന് 8 കിലോമീറ്റർ എന്നിങ്ങനെ ദൂരത്തിലുമാണ് പെരിങ്ങോട് സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണു പെരിങ്ങോട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണു, 96 ദേശങ്ങളുടെ അധിപയായ ശ്രീ ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം മഹോത്സവം. ഇത് മാർച്ച് മാസത്തിലാണു നടക്കാറ്.

ചരിത്രം

[തിരുത്തുക]

പഴയകാലത്ത് പെരിങ്ങോട് പ്രസിദ്ധമായിരിക്കുന്നത് പൂമുള്ളി മനയുടെ നാടു് എന്ന നിലയിലാണു്. തൃശൂരിലെ ശക്തൻ‌തമ്പുരാനോടുള്ള സൗന്ദര്യപ്പിണക്കങ്ങൾ മൂലം പെരിങ്ങോടെന്ന ദേശത്തേക്ക് മാറിതാമസിച്ചവരാണു് പൂമുള്ളി മനയിലേതു്. കേരളദേശത്ത് ഇന്നു കാണുന്ന രീതിയിലുള്ള സദ്യവട്ടം ആദ്യമായി ഒരുക്കിയതും പൂമുള്ളികോവിലകത്താണെന്നൊരു ചരിത്രമുണ്ട്. [അവലംബം ആവശ്യമാണ്] മലയാളം ഭക്തകവി തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാര്യാഗൃഹം പെരിങ്ങോടുള്ള ആമക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തെന്നു് കരുതുന്നു. എഴുത്തച്ഛന്റെ സന്തതിപരമ്പരകളാണു് ഇപ്പോഴും ക്ഷേത്രപരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾ എന്നും വിശ്വസിച്ചുപോരുന്നുണ്ട്.

സമകാലികം

[തിരുത്തുക]

കലയും വൈദ്യവുമാണ് പെരിങ്ങോടിനെ സമകാലിക കേരളത്തിൽ പ്രസക്തമാക്കുന്ന വിഷയങ്ങൾ. കേരളസംസ്ഥാന യുവജനോത്സവങ്ങളിൽ പഞ്ചവാദ്യം എന്ന മത്സരയിനത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ഗുരുകുലസമ്പ്രദായത്തിൽ മേളം അഭ്യസിക്കുന്ന പെരിങ്ങോട് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യ സംഘം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സാംസ്കാരിക വേദികളിലും പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.

ആയുർവേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദ്ധനായിരുന്ന പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ സിനിമാ താരങ്ങൾ റിജുവനേഷൻ തെറാപ്പി തേടിവരുന്നയിടങ്ങളിൽ ഒന്നായി പെരിങ്ങോടും കഴിഞ്ഞകാലങ്ങൾ മാറിയിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=പെരിങ്ങോട്&oldid=3344793" എന്ന താളിൽനിന്ന് ശേഖരിച്ചത്