പൊള്ള
പൊള്ള | |
---|---|
പൊള്ളയുടെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. cocculus
|
Binomial name | |
Anamirta cocculus | |
Synonyms | |
|
ദക്ഷിണേന്ത്യയിൽ മിക്ക ഇടങ്ങളിലും വളരുന്ന ഒരു മരവള്ളിയാണ് (Woody climber) പൊള്ള (ശാസ്ത്രീയനാമം: Anamirta cocculus). ഇംഗ്ലീഷിൽ ഫിഷ്ബറി എന്ന പേരിൽ അറിയപ്പെടുന്നു. കല്ലുനെരന്ത, കരണ്ടക വള്ളി, നഞ്ചിൻ വള്ളി, വള്ളിനെരന്ത, ആനയമൃത് എന്നെല്ലാം പേരുകളുണ്ട്.
വിവരണം
[തിരുത്തുക]ഹൃദയാകാരത്തിലുള്ള ഇലകളാണ്. അണ്ഡാകൃതിയിലുള്ള ലഘുപത്രങ്ങൾ. കുലകളായി ഉണ്ടാകുന്ന പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറമായിരിക്കും. ആൺപൂവും പെൺപൂവും പ്രത്യേകം ചെടികളിൽ ഉണ്ടാകുന്നു. ആറു ബാഹ്യദളങ്ങളും സംയുക്ത കേസരതന്ദുക്കളുമുള്ള പുക്കൾക്കു ദളങ്ങളില്ല. പെൺപൂവിൽ ഒൻപതു വന്ധ്യകേസരങ്ങൾ ഉണ്ടായിരിക്കും. ഊർധ്വവർത്തിയായ അണ്ഡാശയമാണ്.
ഉപയോഗം
[തിരുത്തുക]കയ്പ്പുരസമുള്ള ഇതിന്റെ കായുടെ ചാറ് നല്ല ഒരു കൃമിനാശിനിയാണ്. ചെള്ള്, പേൻ മുതലായവയെ നശിപ്പിക്കുവാനും, പഴക്കം ചെന്ന ത്വക്കുരോഗങ്ങളുടെ ചികിത്സയ്ക്കുമായി ഉപയോഗിക്കുന്നു.
വിഷശക്തി
[തിരുത്തുക]കന്നുകാലികൾ പൊള്ളയുടെ ഇലകൾ തിന്നുകഴിഞ്ഞാൽ ഒന്നു രണ്ട് മണിക്കൂറിനകംതന്നെ വിഷബാധ കാണും. കാലികളുടെ വായിൽനിന്ന് നുരയും പതയും ഒലിച്ചിറങ്ങും. അനിയന്ത്രിതമായി ശരീരം വിറയ്ക്കും. കണ്ണുചുവന്നു മറിയുക, കിടന്ന് കാലുംതലയും ഇട്ടടിക്കുക , ശ്വാസതടസ്സം ഉണ്ടാവുക എന്നിവ വിഷബാധയുടെ ലക്ഷണങ്ങളാണ്. അനാമിർട്ടിൻ എന്ന ആൽക്കലോയിഡിന്റെ കൂടിയ സാന്നിധ്യമാണ് ചെടിയെ വിഷമയമാക്കുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-29. Retrieved 2013-05-29.
പുറംകണ്ണികൾ
[തിരുത്തുക]- http://www.herbsnspicesinfo.com/medicinal-herbs/anamirta_cocculus.aspx Archived 2012-05-12 at the Wayback Machine
- ചിത്രങ്ങൾ
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=50[പ്രവർത്തിക്കാത്ത കണ്ണി]
- http://www.facebook.com/pages/Cocculus-Indicus/139450819413939
- കൂടുതൽ വിവരങ്ങൾ