Jump to content

പോളിമോർഫിക് എഞ്ചിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു തരം കമ്പ്യൂട്ടർ പ്രോഗ്രാമാണ് പോളിമോർഫിക് എഞ്ചിൻ (ചിലപ്പോൾ മ്യൂട്ടേഷൻ എഞ്ചിൻ അല്ലെങ്കിൽ മ്യൂട്ടേറ്റിംഗ് എഞ്ചിൻ എന്നും വിളിക്കുന്നു). പ്രവർത്തനക്ഷമത നിലനിർത്തിക്കൊണ്ട് തന്നെ അതിന്റെ കോഡിന്റെ രൂപഭാവം മാറ്റാൻ കഴിയും. സെക്യൂരിറ്റി സോഫ്‌റ്റ്‌വെയർ ഇതിനെ കണ്ടെത്തുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇത് മാൽവെയറിൽ ഉപയോഗിക്കാറുണ്ട്, കാരണം അത് അതിന്റെ കോഡ് നിരന്തരം പരിഷ്‌ക്കരിക്കുന്നു, തന്മൂലം ഇത് മലിഷ്യസ്(ക്ഷുദ്രപ്രവർത്തി) ആണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.[1]

പോളിമോർഫിക് മാൽവെയർ ഉപയോഗിക്കുന്നതിനുള്ള ഒരു സാധാരണ മാർഗം ഒരു ഫയൽ ബൈൻഡറിലൂടെയാണ്, ഇത് ഓഫീസ് ഡോക്യുമെന്റുകൾ പോലുള്ള സാധാരണ ഫയലുകളുമായി മലിഷ്യസ് കോഡ് സംയോജിപ്പിക്കുന്നു. ഇത്തരത്തിലുള്ള മാൽവെയറിനെ പലപ്പോഴും പോളിമോർഫിക് പാക്കർ എന്ന് വിളിക്കുന്നു, കാരണം അത് അതിന്റെ രൂപഭാവങ്ങൾ നിരന്തരം മാറ്റുന്നു, ഇക്കാരണത്താൽ, ആന്റിവൈറസ് പ്രോഗ്രാമുകൾക്ക് ഇതിനെ കണ്ടെത്തുന്നത് വെല്ലുവിളിയാക്കുന്നു.

വിരുട്ട് ബോട്ട്നെറ്റ് (Virut botnet) എഞ്ചിൻ ഒരു പോളിമോർഫിക് എഞ്ചിന്റെ ഉദാഹരണമാണ്.[2]

അവലംബം

[തിരുത്തുക]
  1. "About: Polymorphic engine". Retrieved 2022-09-21.
  2. "The most polymorphic virus around today". Kasperky. 26 May 2021. Retrieved 2022-04-17.
"https://ml.wikipedia.org/w/index.php?title=പോളിമോർഫിക്_എഞ്ചിൻ&oldid=3972933" എന്ന താളിൽനിന്ന് ശേഖരിച്ചത്