പോർട്രയിറ്റ് ഓഫ് ലോറെൻസോ സൈബോ
Portrait of Lorenzo Cybo | |
---|---|
കലാകാരൻ | Parmigianino |
വർഷം | 1524 |
Medium | Oil on panel |
അളവുകൾ | 126 cm × 104 cm (50 ഇഞ്ച് × 41 ഇഞ്ച്) |
സ്ഥാനം | Statens Museum for Kunst |
ഇറ്റാലിയൻ മാനെറിസ്റ്റ് ആർട്ടിസ്റ്റ് പാർമിജിയാനിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് പോർട്രയിറ്റ് ഓഫ് ലോറെൻസോ സൈബോ. ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ സ്റ്റാറ്റൻസ് മ്യൂസിയം ഫോർ കുൻസ്റ്റ്ലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.[1]
ചരിത്രം
[തിരുത്തുക]റോമിൽ താമസിച്ചിരുന്ന സമയത്ത് പാർമിജിയാനിനോ ഈ ചിത്രം പൂർത്തിയാക്കിയതായി അവസാന നവോത്ഥാന കലാ ജീവചരിത്രകാരൻ ജോർജിയോ വസാരി ഈ പെയിന്റിംഗിനെ പരാമർശിക്കുന്നു. ലോറൻസോ സൈബോ മാർപ്പാപ്പയുടെ കാവൽക്കാരുടെ ക്യാപ്റ്റനും കർദിനാൾ ഇന്നസെൻസോ സൈബോയുടെ സഹോദരനുമായിരുന്നു. അക്കാലത്ത് 23/24 ആയിരുന്നു പെയിന്റിംഗിന്റെ താഴത്തെ ഭാഗത്തെ ഒരു ലിഖിതത്തിൽ "ലോറൻഷ്യസ് സൈബോ മാർച്ചിയോ മാസാ അറ്റ്ക് ഫെറന്റില്ലി എംഡിഎക്സ്എക്സ്ഐഐഐ " എന്ന് വ്യക്തമാക്കിയിരിക്കുന്നു. 1523 തീയതി പൊതുവെ ലിഖിതം ചേർത്ത അജ്ഞാതന്റെ തെറ്റായി കണക്കാക്കപ്പെടുന്നു. കാരണം പാർമിജിയാനോ ആ സമയത്ത് എമിലിയയിലായിരുന്നു.
1749 മുതൽ കർദിനാൾ സിൽവിയോ വലന്റി ഗോൺസാഗയുടെ ശേഖരത്തിന്റെ ഭാഗമായിരുന്നതായി ഈ ഛായാചിത്രം അറിയപ്പെടുന്നു. വാസ്തവത്തിൽ ജിയോവന്നി പൗലോ പന്നിനിയുടെ ചിത്രങ്ങളോടൊപ്പം ഈ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ശേഖരം മുഴുവൻ 1763-ൽ ആംസ്റ്റർഡാമിൽ വിറ്റു. ആ അവസരത്തിൽ അത് ഡെൻമാർക്കിലേക്ക് മാറ്റി.
ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ സർവ്വകലാശാലയിൽ ഉൾപ്പെടെ, അറിയപ്പെടുന്ന നിരവധി പകർപ്പുകൾ ഉണ്ട്. അവ ഒരിക്കൽ കൗണ്ടസ് ഫ്രെൻഫനെല്ലി സൈബോയുടെതായിരുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[2] US: /-dʒɑːˈ-/,[3] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "Portrait of Lorenzo Cybo, 1523". SMK – National Gallery of Denmark in Copenhagen (Statens Museum for Kunst) (in ഇംഗ്ലീഷ്). 2019-01-08. Retrieved 2019-12-11.
- ↑ "Parmigianino". Oxford Dictionaries. Oxford University Press. Retrieved 15 June 2019.
{{cite web}}
: no-break space character in|work=
at position 9 (help) - ↑ "Parmigianino". Merriam-Webster.com Dictionary. Merriam-Webster.
- ↑ Hartt, pp. 568-578, 578 quoted
ഉറവിടങ്ങൾ
[തിരുത്തുക]- Viola, Luisa (2007). Parmigianino. Parma: Grafiche Step.