മഡോണ വിത് ദ ലോങ് നെക്ക്
The Madonna with the Long Neck | |
---|---|
Italian: Madonna dal collo lungo | |
കലാകാരൻ | Parmigianino |
വർഷം | 1535-40 |
തരം | Oil on wood |
അളവുകൾ | 216 cm × 132 cm (85 ഇഞ്ച് × 52 ഇഞ്ച്) |
സ്ഥാനം | Uffizi, Florence |
1535-1540 നും ഇടയിൽ ഇറ്റാലിയൻ മാനേറിസ്റ്റ് പർമിജിയാനിനോ ചിത്രീകരിച്ച എണ്ണച്ചായചിത്രമാണ് മഡോണ വിത് ദ ലോങ് നെക്ക്. മഡോണയെയും കുട്ടിയെയും മാലാഖമാരോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു. മഡോണ ആൻഡ് ചൈൽഡ് വിത്ത് ഏഞ്ചൽസ് ആന്റ് സെന്റ് ജെറോം എന്നും ഈ ചിത്രം അറിയപ്പെടുന്നു. 1534-ൽ പാർമയിലെ ഫ്രാൻസെസ്കോ ടാഗ്ലിയഫെറിയുടെ [1]ശവകുടീര ചാപ്പലിനായി ചിത്രീകരണം ആരംഭിച്ചുവെങ്കിലും 1540-ൽ പാർമിജിയാനോയുടെ മരണത്തിൽ ചിത്രം അപൂർണ്ണമായി തുടർന്നു. ടസ്കാനിയുടെ ഗ്രാൻഡ് പ്രിൻസ് ഫെർഡിനാണ്ടോ ഡി മെഡിസി 1698-ൽ ഈ ചിത്രം വാങ്ങി. 1948 മുതൽ ഈ ചിത്രം ഉഫിസിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[2]
വിവരണം
[തിരുത്തുക]ആഡംബരവസ്ത്രം ധരിച്ച കന്യകാമറിയം കുഞ്ഞായ യേശുവിനെ മടിയിൽ പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. മഡോണയുടെ വലതുവശത്ത് തടിച്ചുകൂടിയ ആറ് മാലാഖമാർ ക്രിസ്തുവായ-കുട്ടിയെ ആരാധിക്കുന്നു.
ചിത്രത്തിന്റെ താഴെ വലത് കോണിൽ അപഗ്രഥിക്കാൻ പറ്റാത്ത ഒരു രംഗമുണ്ട്. അതിൽ മാർബിൾ നിരകളുടെ ഒരു നിരയും ക്ഷീണിച്ച സെന്റ് ജെറോമിന്റെ രൂപവും കാണാം. കന്യാമറിയത്തിന്റെ ആരാധനയുമായി വിശുദ്ധന്റെ ബന്ധം കാരണം സെന്റ് ജെറോമിന്റെ ചിത്രീകരണം കമ്മീഷണറുടെ ആവശ്യപ്രകാരമായിരുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[3] US: /-dʒɑːˈ-/,[4] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[5]
അവലംബം
[തിരുത്തുക]External videos | |
---|---|
Parmigianino's Madonna of the Long Neck, Smarthistory[6] |
- ↑ Eskerdjan, David. "Parmigianino [Mazzola, Girolamo Francesco Maria]". Oxford Art Online. Oxford University Press. Retrieved November 20, 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Virtual Uffizi". Archived from the original on 2012-11-13. Retrieved 2019-12-07.
- ↑ "Parmigianino". Oxford Dictionaries. Oxford University Press. Retrieved 15 June 2019.
{{cite web}}
: no-break space character in|work=
at position 9 (help) - ↑ "Parmigianino". Merriam-Webster.com Dictionary. Merriam-Webster.
- ↑ Hartt, pp. 568-578, 578 quoted
- ↑ "Parmigianino's Madonna of the Long Neck". Smarthistory at Khan Academy. Archived from the original on 2014-10-27. Retrieved January 27, 2013.