Jump to content

പോർട്രെയ്റ്റ് ഓഫ് ലേഡി തെരേസ ഷെർലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of Lady Theresa Shirley
കലാകാരൻആന്റണി വാൻ ഡിക്
വർഷം1622
അളവുകൾ200 cm × 133.4 cm (79 ഇഞ്ച് × 52.5 ഇഞ്ച്)
സ്ഥാനംPetworth

ഫ്ലെമിഷ് ചിത്രകാരൻ ആന്റണി വാൻ ഡൈക് 1622-ൽ ചിത്രീകരിച്ച ഒരു ചായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് ലേഡി തെരേസ ഷെർലി. [1] [2]

വിവരണം

[തിരുത്തുക]

ലേഡി തെരേസ സാംപ്സോണിയ ഷെർലി ഇറാനിലെ സഫവിദ് സാമ്രാജ്യത്തിലെ കുലീന സ്ത്രീയും എലിസബത്തൻ ഇംഗ്ലീഷ് സാഹസികനും പേർഷ്യയിലെ ഷായുടെ അംബാസഡറുമായിരുന്ന റോബർട്ട് ഷിർലിയുടെ ഭാര്യയായിരുന്നു. സഫവിദ് കിങ്ങിന്റെ പേരിൽ യൂറോപ്പിലെ അദ്ദേഹത്തിൻറെ യാത്രകളുടെയും എംബസികളുടെയും കൂടെ അവർ സഞ്ചരിച്ചിരുന്നു. മങ്ങിയ സ്വർണ്ണം നിറമുള്ള വസ്ത്രത്തിൽ നീല, ചുവപ്പ് എന്നീ നിറങ്ങളിൽ ചിത്രത്തയ്യൽ ചെയ്ത മേലങ്കി ധരിച്ചിരിക്കുന്നു. അവരുടെ തലയിൽ ഒരു കിരീടം ധരിച്ചിരിക്കുന്നതു കൂടാതെ ഒരു സ്വർണ്ണനിറത്തിലുള്ള ശിരോവസ്ത്രം ഇരിക്കുമ്പോൾ നിലത്തു മുട്ടി കിടക്കുന്നവിധത്തിൽ ചിത്രീകരിച്ചിരിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Ltd, e3 Media. "Teresia Khan, Lady Shirley (1579/80-1668) 486170". www.nationaltrustcollections.org.uk (in ഇംഗ്ലീഷ്). Retrieved 2019-01-31.{{cite web}}: CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. Antonie van Dyck, p.160