പ്രിന്റഡ് റെയിൻബൊ
Printed Rainbow | |
---|---|
The poster features protagonist of the film and the title appears at top. | |
സംവിധാനം | Gitanjali Rao |
നിർമ്മാണം | Gitanjali Rao |
ദൈർഘ്യം | 15 minutes |
രാജ്യം | India |
ഗീതഞ്ജലി റാവു സംവിധാനം ചെയ്ത് ആനിമേറ്റുചെയ്ത് നിർമ്മിച്ച 2006 ലെ ഇന്ത്യൻ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് പ്രിന്റഡ് റെയിൻബോ. ഫ്രാൻസിലെ കാൻസിൽ നടന്ന ഇന്റർനാഷണൽ ക്രിട്ടിക്സ് വീക്ക് 2006 ചലച്ചിത്രമേളയിലാണ് ഇത് ആദ്യമായി പ്രദർശിപ്പിച്ചത്.[1][2][3] 2012 ലെ ആദ്യ കൊച്ചി-മുസിരിസ് ബിനാലെയിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[4] നൂറിലധികം അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും, 25 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ചെയ്ത ചിത്രം 2008 ലെ അക്കാദമി അവാർഡിനുള്ള അവസാന പത്ത് ചിത്രങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.[5]
മൂന്ന് വർഷത്തോളമെടുത്ത് ഫ്രെയിം ബൈ ഫ്രെയിം വരച്ചെടുത്താണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[4]
പ്ലോട്ട്
[തിരുത്തുക]ഒരു ഫ്ലാറ്റിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരു വയസ്സായ ഫിലുമെനിസ്റ്റ് സ്ത്രീ സാഹസികവും അതിശയകരവുമായ ലോകങ്ങൾ സ്വപ്നം കാണാൻ തീപ്പെട്ടി കവറുകൾ ശേഖരിക്കുന്നതാണ് കഥാ തന്തു.
സംഗീതം
[തിരുത്തുക]രാജിവൻ അയ്യപ്പനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ബീഗം അക്തർ ആലപിച്ച നാ ജാ ബാലം പാർഡെസ് എന്ന നാടോടി ഗാനവും ഇതിലുണ്ട്.
അവാർഡുകൾ
[തിരുത്തുക]കാൻസ് ഇന്റർനാഷണൽ ക്രിട്ടിക്സ് വീക്ക് 2006 ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പടെ മൂന്ന് അവാർഡുകൾ:
- കൊഡക് ഷോർട്ട് ഫിലിം അവാർഡ് [2]
- ക്രിറ്റിക്സ് അവാർഡ്
അവലംബം
[തിരുത്തുക]- ↑ Benarjee, Debalina (2014). Boundaries of the Self: Gender, Culture and Spaces. Cambridge Scholars Publishing. pp. 91–92. ISBN 9781443857062.
- ↑ 2.0 2.1 Dwivedi, Richa (2017). The Ultimate Guide to 21st Century Careers. Hachette India. pp. 44–45. ISBN 9789351951476.
- ↑ "Cannes International Critics' Week Edition 2006". unifrance.org. Retrieved 27 March 2018.
- ↑ 4.0 4.1 "Vibrant hues of printed rainbow". Retrieved 2021-07-04.
- ↑ "Gitanjali Rao" (in അമേരിക്കൻ ഇംഗ്ലീഷ്). 2012-12-27. Archived from the original on 2021-07-09. Retrieved 2021-07-04.