പ്രിയാ നമ്പൂതിരി
ദൃശ്യരൂപം
കേരളത്തിലെ ഒരു കഥകളി കലാകാരിയാണ് പ്രിയാ നമ്പൂതിരി. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനിയാണ്. ശ്രീകൃഷ്ണപുരം കോടനാട്ട് മനയ്ക്കൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും ദേവി അന്തർജനത്തിന്റെയും മകളായി ജനിച്ച പ്രിയ നമ്പൂതിരി കഴിഞ്ഞ 24 വർഷങ്ങളായി കഥകളി അഭ്യസിക്കുന്നു.[1] മുംബൈ സർവകലാശാലയുടെ കീഴിലുള്ള നളന്ദ നൃത്തവിദ്യാലയത്തിലെ അധ്യാപകനായ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ ശിഷ്യയാണ് പ്രിയ. രാവണൻ, ഹനുമാൻ, നരകാസുരൻ, കാട്ടാളൻ തുടങ്ങി നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മുംബൈയിൽ സ്ഥിരതാമസമാണ്. മുംബൈയിൽ ടി.സി.എസിൽ ഉദ്യോഗസ്ഥനായ സുദീപാണ് ഭർത്താവ്. മകൾ: അനന്യ.
പുരസ്കാരങ്ങൾ
[തിരുത്തുക]കഥകളി വേഷത്തിനുള്ള കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ 2018-ലെ ജൂനിയർ ഫെലോഷിപ് പ്രിയാ നമ്പൂതിരിക്ക് ലഭിച്ചു.[2]