Jump to content

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശ്രീകൃഷ്ണപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീകൃഷ്ണപുരം
അപരനാമം: ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം
10°55′N 76°23′E / 10.91°N 76.39°E / 10.91; 76.39
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രെസിഡന്റ്
'
'
വിസ്തീർണ്ണം 29.56ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25223
ജനസാന്ദ്രത 762/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679513
+0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ്‌ ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്‌‍ ശ്രീകൃഷ്ണപുരം . ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.

ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിന്റെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]

സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും,ഉത്രത്തിൽ കാവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സിൽ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിന്റെ മറ്റൊരു പ്രധാന ആകർഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.

ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‌‍. പ്രശസ്തരായ കഥകളിപ്രവർത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, തിരൂർ നമ്പീശൻ, നെടുമ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർ.കഥകളി ഗായകരായ കലാമണ്ഡലം അനന്ത നാരായണൻ, അത്തിപ്പറ്റ രവീന്ദ്രൻ, നെടുമ്പള്ളി രാം മോഹൻ എന്നിവരും ശ്രീകൃഷ്ണപുരം സ്വദേശികളാണു്

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം

[തിരുത്തുക]

പ്രധാന പ്രാദേശിക ആഘോഷങ്ങൾ

[തിരുത്തുക]
  • പരിയാനമ്പറ്റ പൂരം
  • ഉത്രത്തിൽകാവ് ഭരണി

^ചെർപ്ലേരി ശിവക്ഷേത്രം ശിവരാത്രി

° പുന്നാംപറമ്പു താലപ്പൊലി

° പൂഴിയപറമ്പു താലപ്പൊലി

° രാമപുരം ശ്രീരാമനവമി ആഘോഷം

പ്രധാന കാർഷിക വൃത്തികൾ

[തിരുത്തുക]

ഭാഷ, മതം

[തിരുത്തുക]

ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിന്റെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. എന്നാൽ, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.

ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങൾ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തിൽ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ് അയ്യപ്പ ക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം, പുന്നാംപറമ്പു ഭഗവതി ക്ഷേത്രം, പൂഴിയപറമ്പു ഭഗവതി ക്ഷേത്രം, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങൾ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്ക് ചർച്ച്, സെന്റ് ജയിംസ് ചർച്ച് കുളക്കാട്ടുകുർശ്ശി, അമലാംബിക ദേവാലയം പുളിയക്കാട്ടുതെരുവ് , മിഷൻ ചർച്ച്, എന്നിവയുമാണ്. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.

പ്രധാന സൗകര്യങ്ങൾ

[തിരുത്തുക]

ധനകാര്യസ്ഥാപനങ്ങൾ

[തിരുത്തുക]
  • കാനറ ബാങ്ക്, ചന്തപ്പുരക്കു സമീപം
  • ഫെഡറൽ ബാങ്ക് ശ്രീകൃഷ്ണപുരം
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണ്ണമ്പറ്റ റോഡ്
  • പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, ചന്തപ്പുരക്കു സമീപം
  • ശ്രീകൃഷ്ണപുരം സർവ്വീസ് സഹകരണ ബാങ്ക്, സൊസൈറ്റിപ്പടി
  • എൽ ഐ സി സർവീസിങ്ങ് സെൻ്റെർ സൊസൈറ്റി പടി*
  • ശ്രീകൃഷ്ണപുരം മൾട്ടി പർപസ് സഹകരണ ബാങ്ക്

ഗവൺമെന്റ് സ്ഥാപനങ്ങൾ

[തിരുത്തുക]
  • സബ്ബ് ട്രഷറി, ചന്തപ്പുര, ശ്രീകൃഷ്ണപുരം
  • പോസ്റ്റ് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
  • ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
  • ഗ്രാമപഞ്ചായത്ത് ഓഫീസ്, ചന്തപ്പുര, ശ്രീകൃഷ്ണപുരം
  • കൃഷിഭവൻ, ചന്തപ്പുര, ശ്രീകൃഷ്ണപുരം
  • ഇലക്ട്രിസിറ്റി ഓഫീസ്, മണ്ണമ്പറ്റ റോഡ്
  • ഗവ: മൃഗാശുപത്രി, അമ്പാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
  • ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം

ആശുപത്രികൾ

[തിരുത്തുക]
  • ഗവ: മൃഗാശുപത്രി, അമ്പാടി തീയേറ്ററിനു സമീപം, ശ്രീകൃഷ്ണപുരം
  • ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, ശ്രീകൃഷ്ണപുരം
  • പി.കെ.എം. ഹോസ്പിറ്റൽ, ഷെഡ്ഡുംകുന്ന്, ശ്രീകൃഷ്ണപുരം
  • ഹോമിയോപ്പതി:ഹോമിയോപ്പപിക് മെഡിക്കൽ സെൻറർ, സൊസൈറ്റിപ്പടി,ശ്രീകൃഷ്ണപുരം.

വിനോദം

[തിരുത്തുക]
  • സംഗീതശിൽപം ഓഡിറ്റൊറിയം, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
  • പഞ്ചായത്ത് കല്യാണമണ്ഡപം, ശ്രീകൃഷ്ണപുരം (ഇപ്പോൾ സഹകരണ കോളേജ് പ്രവർത്തിക്കുന്നു)
  • ഗാന്ധി പാർക്ക് ഷെഡും കുന്ന്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • പാലക്കാട് ഗവ: എഞ്ചിനീയറിങ്ങ് കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
  • ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ്, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
  • ടി.ടി.ഐ., മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
  • ശ്രീകൃഷ്ണപുരം ഹയർ സെക്കൺടറി സ്കൂൾ, ശ്രീകൃഷ്ണപുരം
  • സെന്റ് ഡൊമിനിക്ക് ഹയർ സെക്കണ്ടറി സ്കൂൾ, ശ്രീകൃഷ്ണപുരം
  • ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂൾ, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
  • ശ്രീകൃഷ്ണപുരം എൻ.എസ്.എസ്. സെൻട്രൽ സ്കൂൾ, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
  • മുന്നാഴിക്കുന്ന് എ.യു.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം
  • വലമ്പിലിമംഗലം എ.യു.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം
  • പെരുമാങ്ങോട് എ.എൽ.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം
  • അക്ഷരശ്രീ എ. എൽ. പി. സ്കൂൾ മണ്ണമ്പറ്റ
  • പുഞ്ചപ്പാടം എ.യു.പി. സ്ക്കൂൾ , പുഞ്ചപ്പാടം

വാർഡുകവാർഡുകൾ 14ൾ

[തിരുത്തുക]
  • തലയണക്കാട്

അവലംബം

[തിരുത്തുക]