കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
കിഴക്കഞ്ചേരി | |
10°34′N 76°29′E / 10.57°N 76.48°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആലത്തൂർ |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 112.56ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 36215 |
ജനസാന്ദ്രത | 322/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678684 +04922 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്[1]. കിഴക്കഞ്ചേരി ഒന്ന്, കിഴക്കഞ്ചേരി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 112.56 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.[2] 22വാർഡുകളുള്ള വിസ്തൃതമായ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് വണ്ടാഴി പഞ്ചായത്തും, വടക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കണ്ണമ്പ്ര പഞ്ചായത്തും, തെക്കുഭാഗത്ത് തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തുമാണ്.[1] മലബാർ പ്രദേശത്തെ പഴക്കം കൂടിയ പഞ്ചായത്തുകളിലൊന്നായ കിഴക്കഞ്ചേരി 1951-ൽ രൂപീകൃതമായി.
ഭരണ നിർവഹണ സ്ഥാപനങ്ങൾ
[തിരുത്തുക]കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ് നൈനങ്കാട്ടിലാണ് സ്ഥിതി ചെയ്യുന്നത്..കിഴക്കഞ്ചേരി പഞ്ചായത്തിൽ കുന്നങ്കാട് ( വില്ലേജ് 1 ) കണിയമംഗലം ( വില്ലേജ് 2) എന്നിവിടങ്ങളിൽ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]കിഴക്കഞ്ചേരി പഞ്ചായത്തിൽ സർക്കാർ- എയിഡഡ് മേഖലകളിലായി 10 സ്ക്കൂളുകളും അൺ എയിഡഡ് മേഖലയിലായി 3 സ്ക്കൂളുകളും പ്രവർത്തിക്കുന്നു.[3]
സർക്കാർ - എയ്ഡഡ് സ്ക്കൂളുകൾ
[തിരുത്തുക]- ഗവർമണ്ട് ഹയർ സെക്കണ്ടറി സ്ക്കൂൾ കിഴക്കഞ്ചേരി
- ഗവർമണ്ട് എൽ പി സ്ക്കൂൾ കിഴക്കഞ്ചേരി
- ഗവർമണ്ട് എൽ പി സ്ക്കൂൾ പ്ലാച്ചിക്കുളമ്പ്
- ചാമിയാർ എയ്ഡഡ് യു പി സ്ക്കൂൾ മമ്പാട്
- എ യു പി സ്ക്കൂൾ മൂലങ്കോട്
- എ യു പി സ്ക്കൂൾ തൃപ്പന്നൂർ
- ഐ പി എ എം എൽ പി സ്ക്കൂൾ ചീരക്കൂഴി
- കെ ഇ എ എൽ പി സ്ക്കൂൾ ഇളവമ്പാടം
- എ എം എൽ പി സ്ക്കൂൾ പുന്നപ്പാടം
- എം എം യു പി സ്ക്കൂൾ പിട്ടുക്കാരിക്കുളമ്പ്
അൺ എയ്ഡഡ് സ്ക്കൂളുകൾ
[തിരുത്തുക]- സെയ്ൻറ് ഫ്രാൻസിസ് സ്ക്കൂൾ മന്ത്രാംപള്ളം
- അമൃത സ്ക്കൂൾ കുന്നങ്കാട്
- മാർ ബേസിലേഴ്സ് വിദ്യാനികേതൻ (CBSE) വാൽകുളമ്പ്
ധനകാര്യ സ്ഥാപനങ്ങൾ
[തിരുത്തുക]കിഴക്കഞ്ചേരി പഞ്ചായത്തിൽ ഒരു ദേശസാത്കൃത ബാങ്കാണ് ഉള്ളത്. കുണ്ട്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ ആണ്.വാൽക്കുളമ്പിൽ ഇസാഫ് ബാങ്കിൻറെ ഒരു ശാഖ പ്രവർത്തിക്കുന്നു.[4] കുണ്ടുകാട്ടിൽ കിഴക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്കും, ഒരു അഗ്രകൾച്ചർ ഇംപ്രൂവ്മെറ് സൊസൈറ്റിയും പ്രവർത്തിക്കുന്നു. ഇളവംപാടം കോ: ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി ഇളവംപാടത്ത് പ്രവർത്തിക്കുന്നു.
കൃഷി
[തിരുത്തുക]നൈനങ്കാട്ടിൽ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് കൃഷി ഭവൻ പ്രവർത്തിക്കുന്നത്. നെൽകൃഷി, കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ. തെങ്ങ്, കവുങ്ങ് ,ജാതി,പഴം-പച്ചക്കറികൾ എന്നിവയാണ് പ്രധാന കൃഷിവിളകൾ.കൂടാതെ റബ്ബറും കൃഷി ചെയ്തുവരുന്നു.
ഭക്ഷ്യവിളകൾ
[തിരുത്തുക]നിരവധി ഭക്ഷ്യവിളകൾ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ കൃഷിചെയ്യുന്നുണ്ട്.
ജലസേചന - കുടിവെള്ള സംവിധാനങ്ങൾ
[തിരുത്തുക]കൃഷി ആവശ്യത്തിന് മംഗലം ഡാമിൽ നിന്നുള്ള കനാൽ വെള്ളത്തെയാണ് കർഷകർ ആശ്രയിക്കുന്നത്.കുടിവെള്ളത്തിനായി ചീരക്കുഴി, മമ്പാട് ,വക്കാല മുതലായ പമ്പിങ്ങ് സ്റ്റേഷനുകൾ ഉണ്ട്
ജല വൈദ്യുത പദ്ധതി
[തിരുത്തുക]പാലക്കുഴി തിണ്ടിലം വെള്ളചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണം നടന്നു വരുന്നുണ്ട്. പാലക്കാട് ജില്ല പഞ്ചായത്തിൻ്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മെഗാ വാട്ട് ഉത്പാദനം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ ചെലവ് 13 കോടി രൂപയാണ്.[1]
മറ്റ് സ്ഥാപനങ്ങൾ
[തിരുത്തുക]ഖാദി നൂൽ നൂൽപ്പ് കേന്ദ്രം
[തിരുത്തുക]മമ്പാടിൽ ഒരു ഖാദി നൂൽ നൂൽപ്പ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്
പനഞ്ചക്കര സൊസൈറ്റി
[തിരുത്തുക]കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിനടുത്തായി ഒരു പനഞ്ചക്കര സൊസൈറ്റി പ്രവർത്തിക്കുന്നു.കർഷകരിൽ നിന്നും പനങ്കള്ള് ശേഖരിച്ച് പനഞ്ചക്കര ഉദ്പാദിച്ചിരുന്ന കേന്ദ്രത്തിൽ നിലവിൽ പാംനീർ എന്ന പേരിൽ ശീതള പാനീയ നിർമ്മാണം നടക്കുന്നുണ്ട്.
വായനശാലകൾ
[തിരുത്തുക]കിഴക്കഞ്ചേരി പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വായനശാലയടക്കം പഞ്ചായത്തിൽ 21 വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്.
- പുരോഗമന വായനശാല ചെറുകുന്നം
- ജനകീയ വായനശാല മൂലംകോട്
- തെന്മലപ്പുറം വായനശാല ഇളവമ്പാടം
- ജ്ഞാനോദയം വായനശാല വാൽക്കുളമ്പ്
- സമന്വയ വായനശാല കണ്ണംകുളം
- നവഭാരത് വായനശാല കോട്ടേക്കുളം
- ജയകേരള വായനശാല കോരഞ്ചിറ
- സംഗമം വായനശാല എരുക്കുംചിറ
- സോഷ്യൽ വെൽഫയർ അസോസിയേഷൻ ലൈബ്രറി കാരപ്പാടം
- സ്വരാജ് വായനശാല പാണ്ടാങ്കോട്
- പൗർണമി വായനശാല തെക്കൻകല്ല
- കേരള ജനത വായനശാല അമ്പിട്ടൻതരിശ്
- മംഗളോദയം വായനശാല വേളാമ്പുഴ
- ഉദയ വായനശാല മാരിയപ്പാടം
- കളവപ്പാടം വായനശാല
- പ്രഭാത വായനശാല മമ്പാട്
- ഇല ലൈബ്രറി കുണ്ടുകാട്
- ഫ്രണ്ട്സ് വായനശാല പാലക്കുഴി
ആരാധനാലയങ്ങൾ
[തിരുത്തുക]കിഴക്കഞ്ചേരി പഞ്ചായത്തിൽ വിവിധ മതസ്ഥരുടെ ആരധനാലയങ്ങൾ ഉണ്ട്.
- തിരുവറ മഹാദേവ ക്ഷേത്രം
- നെടുമ്പറമ്പത്ത് കാവ്
- നൈനങ്കാട് പള്ളി
- സെൻ്റ് തോമസ് ചർച്ച് ഇളവംപാടം
- ശ്രീ കറ്റുകുളങ്ങര ഭഗവതി ക്ഷേത്രം
- മമ്പാട് മുസ്ളീം പള്ളി
- പുന്നപ്പാടം കക്കോട് പുത്തൻപള്ളി
- ത്രിപ്പന്നൂർ ശിവക്ഷേത്രം
- എരുക്കുംചിറ പള്ളി
- കോട്ടേക്കുളം പള്ളി
- വാൽകുളമ്പ് പള്ളി
- ഉമഹേശ്വര ക്ഷേത്രം കൊടുമ്പാല
- പാലക്കുഴി പള്ളി
- ശ്രീകുറുംബ ക്ഷേത്രം മൂലങ്കോട്
- ചാത്തൻകുളങ്ങര അമ്പലം മൂലങ്കോട്
- ആറൻമുളി ഭഗവതി ക്ഷേത്രം ചെറുകുന്നം
- ചെറുകുന്നം പള്ളി
- കാക്കഞ്ചേരി പളളി
- കരിങ്കയം പള്ളി
- ഓsന്തോട് പള്ളി.* തട്ടാംകുളമ്പ് സെന്റ് തോമസ് ഇവാൻജലിക്കൽചർച്..
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് Archived 2015-01-06 at the Wayback Machine
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine [2] Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Local Self Government Department | Local Self Government Department". Retrieved 2020-09-02.
- ↑ "കിഴക്കഞ്ചേരി പഞ്ചായത്ത്". Archived from the original on 2021-06-13. Retrieved 2020-09-02.
- ↑ "Schools in Kizhakkancheri - Palakkad district of Kerala". Retrieved 2020-09-03.
- ↑ "ESAF SMALL FINANCE BANK LIMITED VALKULAMBU, KERALA IFSC Code: Find ESAF SMALL FINANCE BANK LIMITED VALKULAMBU MICR Code, IFSC Code on The Economic Times". Retrieved 2021-05-18.